സിനിമ ഹറാമല്ല..., പര്‍ദ്ദ അറബിത്തം കൊണ്ട്!!! ലീഗില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വാളുമായി തങ്ങള്‍
കോട്ടയം: അടുത്തകാലം വരെ മുസ്ലീം പൊതു സമൂഹത്തിലുണ്ടായ ധാരണ സിനിമ 'ഹറാം' ആണെന്നായിരുന്നു. തീവ്ര നിലപാടുകാരും യാഥാസ്ഥിതികരും ഇപ്പോഴും ആ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
എന്നാല്‍ മുസ്ലീം ലീഗില്‍ വലിയൊരു വിപ്ലവത്തിന് തുടക്കം കുറിയ്ക്കന്ന പരാമര്‍ശമാണ് ലീഗിന്റെ സമുന്ന നേതാവായിരുന്ന മുഹമ്മദി ശിഹാബ് തങ്ങളുടെ മകന്‍ മുനവറലി ശിഹാബ് തങ്ങള്‍ നടത്തിരിയ്ക്കുന്നത്. സിനിമ ഹറാം അല്ലെന്ന് പറയുന്ന തങ്ങള്‍, മുസ്ലീം ലീഗില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെടുന്നു.
പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുനവറലി തങ്ങള്‍ നിലപാട് വ്യക്തമാക്കിയിരിയ്ക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് മുസ്ലീം സമുദായത്തിലും മുസ്ലീം ലീഗിലും വന്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

സിനിമ ഹറാം?
ഇസ്ലാം മതവിശ്വാസികള്‍ക്ക് സിനിമ എന്ന കലാരൂപം വിലക്കപ്പെട്ടതാണെന്നാണ് കടുത്ത യാഥാസ്ഥിതിക വാദികള്‍ വാദിയ്ക്കുന്നത്. എന്നാല്‍ ഈ വാദത്തെ പൊളിയ്ക്കുകയാണ് മുനവറലി ശിഹാബ് തങ്ങള്‍.

മുനവറലി ശിഹാബ് തങ്ങള്‍
മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന അന്തരിച്ച, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനാണ് മുനവറലി ശിഹാബ് തങ്ങള്‍. സിനിമ മുസ്ലീങ്ങള്‍ക്ക് ഹറാം അല്ലെന്നാണ് മുനവറലി പറയുന്നത്.

എന്തുകണ്ട് ഹറാം അല്ല
ക്ലാസ്സ് മുറികളില്‍ പോലും ഇപ്പോള്‍ വീഡിയോ കമ്മ്യൂണിക്കേഷന്‍ ആണ് നടക്കുന്നത്. അധ്യാപനരീതി തന്നെ മാറിക്കഴിഞ്ഞു. പികേയും മൈ നെയിം ഈസ് ഖാനും (സിനിമകള്‍) സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ലേ... മുനവറലിയുടെ ചോദ്യങ്ങള്‍ ഇങ്ങനെയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും
സിനിമ ഹറാം അല്ലെന്ന് പറയുന്ന തങ്ങന്‍ തന്റെ ഇഷ്ട നടന്മാരുടെ പേരുകളും വെളിപ്പെടുത്തി. മമ്മൂട്ടിയും മോഹന്‍ലാലും.

ആവിഷ്‌കാര സ്വാതന്ത്ര്യം വേണം
മുസ്ലീം ലീഗില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിയ്ക്കണം എന്ന ആവശ്യവും മുനവര്‍ അലി ഉന്നയിക്കുന്നു. സോഷ്യല്‍മീഡിയയുടെ കാലമാണിത്. അത്തരം സ്വാതന്ത്ര്യങ്ങള്‍ മുസ്ലീം ലീഗിലും വേണണെന്നാണ് അദ്ദേഹം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.

സോഷ്യല്‍മീഡിയയിലെ തങ്ങള്‍
മുമ്പ് പിവി അബ്ദുള്‍ വഹാബിനെ മുസ്ലീം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ ഫേസ്ബക്കിലൂടെ ശക്തമായി പ്രതികരിച്ച വ്യക്തിയാണ് മുനവറലി തങ്ങള്‍. ഇത് ലീഗില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

പര്‍ദ്ദയിലും നിലപാട്
കേരളത്തില്‍ പര്‍ദ്ദ വ്യാപകമാകുന്നതിനെ കുറിച്ചും മുനവറലി തങ്ങള്‍ക്ക് പറയാനുണ്ട്. മതവിശ്വാസ കൊണ്ടല്ല പര്‍ദ്ദ വ്യാപകമാകുന്നത്. വസ്ത്രത്തിന്റെ കാര്യത്തിലായാലും ഭക്ഷണത്തിന്റെ കാര്യത്തിലായാലും അമിതമായി അറബിത്തം സ്വീകരിയ്ക്കുന്നതുകൊണ്ടാണിതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കുഴിമന്തിയും പര്‍ദ്ദയും
വലിയ തോതിലുള്ള ഗള്‍ഫ് സ്വാധീനമാണ് കാരണം. അറബ് ഭക്ഷണമായ കുഴി മമന്തിയെ മാര്‍ക്കറ്റ് ചെയ്യുന്നതുപോലെ പര്‍ദ്ദയേയും മാര്‍ക്കറ്റ് ചെയ്യുകയാണെന്നാണ് മുനവറലിയുടെ പക്ഷം.

നവ സലഫി വാദങ്ങള്‍ അംഗീകരിയ്ക്കില്ല
അയല്‍വീട്ടില്‍ പോയി സദ്യ കഴിയ്ക്കുക, ക്രിസ്മസ് കേക്ക് കഴിയ്ക്കുക എന്നതൊക്കെ ഇസ്ലാം വിരുദ്ധമാണെന്ന് പറയുന്ന നവസലഫി വാദങ്ങള്‍ ശരിയല്ലെന്ന് മുനവറലി തറപ്പിച്ച് പറയുന്നു. വേങ്ങര തളി ക്ഷേത്രത്തില്‍ പോയി താന്‍ ഭക്ഷണം കഴിച്ച കാര്യവും തങ്ങള്‍ വെളിപ്പെടുത്തി.

തിരുകേശത്തിലും സംശയം
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നിര്‍മിയ്ക്കാനൊരുങ്ങുന്ന തിരുകേശ പള്ളിയെ കുറിച്ച് ചില സംശയങ്ങളുണ്ടെന്നും മുനവറലി പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications