Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി അപർണ നായരുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍: പക്ഷെ കേസെടുക്കുന്നത് വൈകിയേക്കും

തിരുവനന്തപുരം: സിനിമാ-സീരിയല്‍ താരം അപർണയുടെ മരണത്തില്‍ ഭർത്താവ് സഞ്ജിത്തിനെ പ്രതിചേർക്കുന്നതില്‍ പൊലീസ് കൂടുതല്‍ കൂടിയാലോചന നടത്തും. അപർണ്ണയുടെ അമ്മയും സഹോദരിയും നല്‍കിയ മൊഴിയില്‍ സഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ആത്മഹത്യാ പ്രേരണയിലേക്ക് നയിക്കുന്ന മറ്റ് തെളിവുകളൊന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

ആത്മഹത്യാക്കുറിപ്പ് അടക്കമുള്ള മറ്റ് എന്തെങ്കിലും തെളിവുകള്‍ ഉണ്ടോയെന്ന പരിശോധന പൊലീസ് നടത്തിയെങ്കിലും ഇതുവരെ അത്തരം തെളിവുകളൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണ് അപർണയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തില്‍ പൊലീസും എത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാല്‍ നിലനില്‍ക്കുമോയെന്നതാണ് പൊലീസിന്റെ ആശയക്കുഴപ്പം.

aparna-nair

ഭർത്താവിന്റെ അമിത മദ്യപാനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ എഫ് ഐ ആറിലും പറയുന്നുണ്ട്. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് അപർണയുടെ സഹോദരിയുടെ മൊഴി. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായുള്ള മറ്റു മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല.

സഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അപർണയുടെ അമ്മയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അപർണ തന്നെ വീഡിയോ കോള്‍ ചെയ്ത് ഞാന്‍ പോകുന്നു എന്ന് പറഞ്ഞതോടെ ഉടന്‍ തന്നെ സഞ്ജിത്തിനെ വിളിച്ച് അവളെ ശ്രദ്ധിക്കാന്‍ പറഞ്ഞെങ്കിലും മരുമകന്‍ അതിന് തയ്യാറായില്ലെന്നാണ് അമ്മ ബീന കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അവൾക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. വീഡിയോ കോള്‍ വിളിച്ചാണ് ഞാന്‍ പോവുന്നു എന്ന് പറഞ്ഞത്. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും ഞാൻ അപ്പോൾത്തന്നെ അവനെ വിളിച്ചു പറഞ്ഞു. അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നുമായിരുന്നു അവന്‍ പറഞ്ഞത്.

അവന്‍ ഇളയ കുട്ടിയുമായി വീടിന് പുറത്ത് തന്നെ നില്‍ക്കുകയായിരുന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞെങ്കിലും ആദ്യം കേട്ടില്ല. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നുവെന്നുമായിരുന്നു അമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതേ മൊഴി പൊലീസിലും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+