വാക്സിൻ ക്യാരിയർ ബോക്സ് ഇറക്കാൻ അമിതകൂലിയെന്ന് വാർത്ത, വസ്തുതാ വിരുദ്ധമെന്ന് സിഐടിയു
തിരുവനന്തപുരം: ഒരു ദേശീയ മാധ്യമത്തിൽ തിരുവനന്തപുരത്ത് കോവിഡ് വാക്സിൻ ക്യാരിയർ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാർത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ് എന്ന് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി. തിരുവനന്തപുരം ടി ബി സെന്ററിൽ വന്ന വാക്സിൻ ക്യാരിയർ ബോക്സ് ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാൽ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ യാതൊരുവിധ കൂലിത്തർക്കവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്ന് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് വാക്സിനേഷൻ ആരംഭിച്ച ശേഷം വന്ന വാക്സിൻ ലോഡുകൾ പൂർണ്ണമായും സൗജന്യമായാണ് തൊഴിലാളികൾ ഇറക്കുന്നത്. ഇപ്പോൾ വന്നത് സംസ്ഥാന സർക്കാർ വില നൽകി വാങ്ങുന്ന വാക്സിൻ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതിനുള്ള ക്യാരിയർ ബോക്സ് മാത്രമാണ്.

തൊഴിലാളികൾ ഇറക്ക് കൂലിയുടെ കാര്യത്തിൽ യാതൊരു തർക്കത്തിനും മുതിർന്നിരുന്നില്ല. ഇറക്ക് കൂലി നിശ്ചയിക്കാൻ ഉദ്യോഗസ്ഥർ എടുത്ത സമയത്തിന്റെ ഇടവേളയിൽ ആണ് പ്രസ്തുത മാധ്യമത്തിന്റെ റിപ്പോർട്ടർ എത്തി ഇത്തരത്തിൽ വസ്തുതകളെ വളച്ചൊടിച്ച് വാർത്ത ചമച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്തൂലമായ സംഭാവനകൾ നൽകുന്ന തൊഴിലാളികളെ അവഹേളിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഈ മാധ്യമം നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാപകൽ ഇടപെടുന്നവരാണ് തൊഴിലാളികൾ. ഒരിടത്തും കൂലിയുടെ പേരിൽ യാതൊരു തർക്കത്തിനും ഇടനൽകിയിട്ടില്ലെന്നും ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു.
Recommended Video
കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് 5 കോടി രൂപയാണ് തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തങ്ങളുടെ അദ്ധ്വാനവും കൂലിയുടെ വിഹിതവും നാടിനായി നൽകിയ തൊഴിലാളികളെ കുറിച്ച് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ വാർത്ത ചമച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം ഹീനമായ മാധ്യമ പ്രവർത്തന ശൈലിയിൽ നിന്നും പിന്മാറാൻ ഇക്കൂട്ടർ തയ്യാറാകണം. ഈ വാർത്ത തെറ്റിദ്ധാരണാജനകമാം വിധം ഉത്തരേന്ത്യയിൽ ഉൾപ്പെടെ വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ പ്രചരിപ്പിക്കുന്ന വിവരം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടന്ന കാര്യങ്ങൾ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ ( സിഐടിയു ) ജില്ലാ കമ്മിറ്റി വിശദീകരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ വാർത്ത തള്ളിക്കളയണമെന്നും ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications