കാമുകൻ നഗ്ന ചിത്രങ്ങൾ പകർത്തി; പരാതി തീർക്കാനെത്തിയ പോലീസുകാരന് വഴങ്ങണം എന്ന്... തിരുവനന്തപുരത്ത്

  • Posted By: Desk
Subscribe to Oneindia Malayalam

പേരൂര്‍ക്കട: പോലീസുകാര്‍ക്കെതിരെയുള്ള പരാതികള്‍ കേരളത്തില്‍ അനുദിനം കൂടിക്കൊണ്ടിരിക്കകയാണ്. തിരുവനന്തപുരത്തുള്ള ഈ പോലീസുകാരനെ പോലുള്ളവരാണ് കൂടുതല്‍ എങ്കില്‍ കേരള പോലീസിന്റെ ചീത്തപ്പേര് അടുത്ത കാലത്തൊന്നും തീരില്ല.

വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട!!! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍

നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കാമുകനെതിരെ സഹായത്തിന് സമീപിച്ച പോലീസുകാരന്‍ പെണ്‍കുട്ടിയോട് ചെയ്തത് അതിലും വലിയ ക്രൂരത ആയിരുന്നു. എന്തായാലും ഈ പോലീസുകാരന്‍ ഒടുവില്‍ അറസ്റ്റിലായിട്ടുണ്ട്.

ഓടും ചാണ്ടി, ചാടും ചാണ്ടി... വെള്ളം കണ്ടാൽ നികത്തും ചാണ്ടി!!! തോമസ് ചാണ്ടിയ്ക്ക് കായല്‍ പൊങ്കാല

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രണയത്തിനിടയില്‍

പ്രണയത്തിനിടയില്‍

മുട്ടട സ്വദേശിയായ യുവാവയും ആനയറ സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മില്‍ ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ പ്രണയം തകര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

നഗ്ന ചിത്രങ്ങള്‍

നഗ്ന ചിത്രങ്ങള്‍

പ്രണയത്തിനിടെ വിവാഹ വാഗ്ദാനം നല്‍കി യുവാവ് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ സ്വന്തമാക്കിയിരുന്നു. തമ്മില്‍ പിണങ്ങിയപ്പോള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ യുവാവ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയുടെ കൂട്ടുകാരികള്‍ക്ക് തന്നെ ആണ് ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തത്.

സമ്മര്‍ദ്ദം ചെലുത്തി

സമ്മര്‍ദ്ദം ചെലുത്തി

ഈ വിവരം പെണ്‍കുട്ടിയും അറിഞ്ഞു. ഏതെങ്കിലും വിധത്തില്‍ ചിത്രങ്ങള്‍ നശിപ്പിക്കാന്‍ യുവാവിനോട് സുഹൃത്തുക്കള്‍ മുഖേന തന്നെ പെണ്‍കുട്ടി സമ്മര്‍ദ്ദം ചെലുത്താനും തുടങ്ങി.

പോലീസുകാരന്റെ ഇടപെടല്‍

പോലീസുകാരന്റെ ഇടപെടല്‍

ഇതിനിടയിലാണ് പോലീസുകാരന്റെ ഇടപെടല്‍. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസറാണ് ഇയാള്‍.

സുഹൃത്ത് മുഖേന

സുഹൃത്ത് മുഖേന

പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് തന്നെ ആണ് പോലീസുകാരനെ വിഷയത്തില്‍ ഇടപെടീച്ചത്. കാമുകന്റെ കൈയ്യില്‍ നിന്ന ചിത്രങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഭീഷണിപ്പെടുത്തി സ്വന്തമാക്കി

ഭീഷണിപ്പെടുത്തി സ്വന്തമാക്കി

എന്നാല്‍ യുവാവിനെ ഭീഷണിപ്പെടുത്തി പോലീസുകാരന്‍ ആ ചിത്രങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. അതിന് ശേഷം ആയിരുന്നു ഇയാള്‍ തനിനിറം പുറത്ത് കാണിച്ചത്.

വഴങ്ങണം എന്ന് ആവശ്യം

വഴങ്ങണം എന്ന് ആവശ്യം

ചിത്രങ്ങള്‍ സ്വന്തമാക്കിയ പോലീസുകാരന്‍ പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടും എന്നായിരുന്നു ഭീഷണി.

പരാതിപ്പെട്ടപ്പോള്‍

പരാതിപ്പെട്ടപ്പോള്‍

ഒടുവില്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ പെണ്‍കുട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് കാമുകനേയും പോലീസുകാരനേയും അറസ്റ്റ് ചെയ്തു.

അറസ്റ്റിനിടെ

അറസ്റ്റിനിടെ

അറസ്റ്റ് ചെയ്യാനെത്തിയ സബ് ഇന്ഡസ്‌പെക്ടറെ ഈ പോലീസുകാരന്‍ മര്‍ദ്ദിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ വിരുദ്ദ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു പോലീസുകാരനെ.

English summary
Civil Police officer arrestd for threatening woman with private photos

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്