കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് സിജെ ജാനു; കുമ്മനത്തിന്റെ ക്ഷണം തള്ളി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി കെ ജാനുവിനെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം പാളി. ജനകീയ സമരങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റിയവരെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സി കെ ജാനുവിനെ മത്സരിക്കാനായി ക്ഷണിച്ചിരുന്നു.

എന്നാല്‍, ബിജെപിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സികെ ജാനു അറിയിച്ചു. ഒരു മുന്നണിയുടേയും ഭാഗമാകേണ്ടെന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ നിലപാട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്നും ജാനു വ്യക്തമാക്കി. അതേസമയം, ഇടത് വലത് രാഷ്ട്രീയക്കാര്‍ക്ക് ബിജെപിയുമായി യാതൊരു വ്യത്യാസവുമില്ലെന്നും ജാനു പറഞ്ഞു.

ck-janu

ബിജെപിയെ പ്രത്യേകിച്ച് മാറ്റി നിര്‍ത്തണ്ട കാര്യമില്ല. അധികാരത്തിലെത്താന്‍ എല്ലാ പാര്‍ട്ടികളും ഒരേ നയമാണ് സ്വീകരിക്കുന്നത്. ബിജെപിക്കുവേണ്ടി മത്സരിക്കാനായി ബിജെപിയും, ബിഡിജെഎസും ചര്‍ച്ചകള്‍ക്കായി ദൂതന്‍മാര്‍ വഴി തന്നെ സമീപിച്ചിരുന്നു. അവരുമായി ഭാവിയില്‍ ചര്‍ച്ച നടത്തുമെന്നും ജാനു സൂചിപ്പിച്ചു.

ഇടുക്കിയെ പെണ്‍കള്‍ ഒട്രുമ പോലുള്ള സംഘടനകളുമായും ജനകീയ സമരത്തിലൂടെ ഉയര്‍ന്നുവന്ന നേതാക്കളുമായും സഹകരിക്കാനാണ് ആദിവാസി ഗോത്രമഹാസഭയുടെ തീരുമാനം. നേരത്തെ നില്‍പ് സമരത്തിലടക്കം ഇടതുപക്ഷ ബന്ധമുള്ളവര്‍ ജാനുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യക്ഷ പിന്തുണ നല്‍കിയിരുന്നില്ല.

English summary
C K Janu kummanam rajasekharan, C K Janu assembly contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X