കെ സുരേന്ദ്രന്‍ കൂടുതല്‍ കുരുക്കിലേക്ക്, ശബ്ദരേഖ പുറത്തുവിട്ട് പുറത്തുവിട്ട് പ്രസീത അഴീക്കോട്
കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടുതല്‍ കുരുക്കിലേക്ക് വീഴുന്നു. സികെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ കൂടുതല്‍ തെളിവ് പുറത്തുവിട്ടിരിക്കുകയാണ് പ്രസീത അഴീക്കോട്. പത്ത് ലക്ഷം ജാനുവിന് നല്‍കിയെന്നായിരുന്നു ആരോപണം. ഇത് നല്‍കാനെത്തുന്നതിന് മുമ്പ് പ്രസീതയെ സുരേന്ദ്രന്‍ പലതവണ വിളിച്ചെന്ന കോള്‍ റെക്കോര്‍ഡുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചിട്ടുണ്ട്.
കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരത്തെ ഹൊറൈസല്‍ ഹോട്ടലിലെ 503ാം നമ്പര്‍ നമ്പര്‍ മുറിയിലാണ് സുരേന്ദ്രനും പിഎയും എത്തിയതെന്നാണ് പ്രസീത പറയുന്നത്. മാര്‍ച്ച് ആറിനാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും തിരുവനന്തപുരത്ത് എത്തുന്നത്. ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രന്‍ തന്നെ വിളിച്ചിരുന്നു. ജാനു രാത്രി എത്തിയതിന് ശേഷമാണ് പിറ്റേന്ന് കാണാമെന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പര്‍ ഏതാണെന്ന് സുരേന്ദ്രന്‍ തിരക്കുകയും ചെയ്തിരുന്നു. ഒപ്പം എപ്പോഴാണ് കാണാന്‍ സാധിക്കുകയെന്നും ചോദിച്ചു. സുരേന്ദ്രന് പറ്റുന്ന സമയത്ത് കാണാമെന്ന് താന്‍ പറഞ്ഞെന്നും പ്രസീത പറഞ്ഞു.
Recommended Video
ഹൊറൈസണ്‍ ഹോട്ടലിലെ മുറിയില്‍ വെച്ചാണ് പത്ത് ലക്ഷം കൈമാറിയതെന്ന് പ്രസീത പറയുന്നു. വിജയ യാത്രയ്ക്കിടെ മാര്‍ച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ച്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്തുവന്നിട്ടുണ്ട്. സുരേന്ദ്രന്റെ ഫോണില്‍ നിന്ന് കോള്‍ വന്നപ്പോള്‍ ജാനു ചാടിക്കയറി എടുക്കുകയായിരുന്നു. അതിന് ശേഷമാണ് സുരേന്ദ്രനും ഒപ്പം കൂടെയുള്ളയാളും മുറിയിലേക്ക് എത്തിയത്. ജാനുവുമായി രണ്ട് മിനുട്ട് സംസാരിക്കണമെന്ന് പറഞ്ഞതോടെ മുറിയില്‍ നിന്ന് പുറത്തിറങ്ങി. അവിടെ വെച്ചാണ് സംസാരിച്ച്, പണം കൈമാറിയതെന്നും പ്രസീത വ്യക്തമാക്കി.
അതേസമയം തന്നെ ആസൂത്രിതമായി തകര്‍ക്കുകയെന് നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം വരുന്നതെന്നും ജാനു പറഞ്ഞു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. താന്‍ എവിടെയെങ്കിലും പോയി താമസിക്കുമ്പോള്‍ ഒരുപാട് പേര്‍ കാണാന്‍ വരാറുണ്ട്. ഫോണ്‍ വിളിച്ച് റൂം നമ്പര്‍ ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അങ്ങനെയുള്ള സംഭവം മാത്രമാണിത്. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയത് ഗൂഢാലോചനയാണ്. നിരന്തരമായി ആരോപണം ഉന്നയിക്കുന്നത് കൃത്യമായി പ്ലാന്‍ ചെയ്തിട്ടാണെന്നും ജാനു ആരോപിച്ചു.












Click it and Unblock the Notifications