സികെ സുബൈര്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി; തീരുമാനം നിര്‍വാഹകസമിതി യോഗത്തില്‍
കോഴിക്കോട്: സി കെ സുബൈറിനെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെ അച്ചടക്കനടപടി നേരിട്ടിരുന്നു സി കെ സുബൈര്‍. കത്വ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു സി കെ സുബൈര്‍ അന്ന് രാജിവച്ചിരുന്നു.
മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത് . കത്വ , ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച പണം സികെ സുബൈറും, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്ന ആരോപണവുമായി യൂസഫ് പടനിലം രംഗത്തെത്തിയിരുന്നു. യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്നമംഗലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു .
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ

പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റിയെന്നാണ് പരാതി. ഒരു കോടിയോളം രൂപ പിരിച്ചെടുത്ത് വകമാറ്റി ചിലവഴിച്ചു, 15 ലക്ഷം രൂപ ഫിറോസ് മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വഞ്ചിച്ചു എന്നാണ് കേസ്. സുബൈറിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തത്. 48 ലക്ഷം രൂപ പിരിച്ചതില്‍ ഒരുരൂപ പോലും ഇരകളുടെ കുടുംബത്തിന് കൈമാറിയിട്ടില്ല. 2019ല്‍ പികെ ഫിറോസ് നടത്തിയ യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വകമാറ്റിയെന്നും യൂസഫ് പടനിലം ആരോപിച്ചിരുന്നു .
അതേസമയം, യൂത്ത് ലീഗിന്റെയും എം എസ് എഫി ന്റെയും പുതിയ ദേശീയ കമ്മിറ്റികളെയും ഇന്ന് പ്രഖ്യാപിച്ചു . പി വി അഹമ്മദ് സാജുവാണ് എംഎസ്എഫ് ദേശീയ പ്രസിഡന്റ്. നിലവില്‍ പ്രസിഡന്റായിരുന്ന ടി പി അഷ്റഫലി യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാകും. എസ് എച്ച് മുഹമ്മദ് അര്‍ഷദ് ആണ് എം എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി . ആസിഫ് അന്‍സാരിയാണ് യൂത്ത്ലീഗ് ദേശീയ പ്രസിഡന്റ്. അഡ്വ. ഫൈസല്‍ ബാബുവാണ് ജനറല്‍ സെക്രട്ടറി. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് .












Click it and Unblock the Notifications