രാഹുലിനും കാലിടറിയോ? രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് തേരോട്ടം; സര്‍വ്വേ ഫലം ശരിയെങ്കില്‍ നാണംകെടും
കല്‍പറ്റ: കേരളത്തില്‍ ഇതുവരെ പുറത്ത് വന്ന സര്‍വ്വേ ഫലങ്ങളില്‍ എല്ലാം തന്നെ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച എന്ന പ്രവചനം ആണുള്ളത്. കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും, സര്‍വ്വേ ഫലങ്ങളെ സിപിഎമ്മും അത്ര കാര്യമായി എടുക്കുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലത്തിന്റെ ആദ്യ ഘട്ടം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന മാധ്യമം എന്ന് പറയപ്പെടുന്ന മനോരമയുടെ സര്‍വ്വേയിലും പോലും എല്‍ഡിഎഫിന് വലിയ ഭൂരിപക്ഷ സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്. അതില്‍ ഏറ്റവും ഞെട്ടലുണ്ടാക്കുന്നത് രാഹുല്‍ ഗാന്ധിയ്ക്ക് തന്നെയാണ്. വിശദാംശങ്ങള്‍ നോക്കാം...
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

രാഹുലിന്റെ വരവ്
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ ആണ് കേരളത്തില്‍ നിര്‍ണായക വഴിത്തിരുവുണ്ടായത്. അതുവരെ എല്‍ഡിഎഫിന് ഉണ്ടായ അനുകൂല സാഹചര്യം പെട്ടെന്ന് മാറിമറിഞ്ഞു. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിച്ചതോടെ കേരളത്തിലെ 20 ല്‍ 19 സീറ്റിലും യുഡിഎഫ് വിജയിച്ചു.

വയനാട് മണ്ഡലം
വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ മൂന്ന് ജില്ലകളില്‍ നിന്നുള്ള നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. വയനാട് ജില്ലയിലെ കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവയും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളും ആണ് ഉള്ളത്. ഇതില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും റെക്കോര്‍ഡ് ഭൂരിപക്ഷം ആയിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഉണ്ടായിരുന്നു.

വയനാട് മുഴുവന്‍
മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേയില്‍ വടക്കേ മലബാറിലെ നാല് ജില്ലകളിലെ ഫലം ആണ് പ്രവചിച്ചിട്ടുള്ളത്- കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍. ഇതില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ ആധിപത്യമാണ്. വയനാട് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നാല് നിയമസഭാ മണ്ഡലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ആ ഭൂരിപക്ഷങ്ങള്‍ നോക്കാം
കല്‍പറ്റ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നേടിയത് 1,01,229 വോട്ടുകള്‍ ആയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി പിപി സുനീറിന് കിട്ടിയത് 37,475 വോട്ടുകളും. മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധി 93,237 വോട്ടുകള്‍ നേടിയപ്പോള്‍ പിപി സുനീറിന് കിട്ടിയത് 38,606 വോട്ടുകളും. സുല്‍ത്താന്‍ ബത്തേരിയില്‍ 1,10,697 വോട്ടുകളാണ് രാഹുല്‍ നേടിയത്. പിപി സുനീറിന് കിട്ടിയത് 40,232 വോട്ടുകളും. അറുപതിനായിരത്തില്‍ പരം വോട്ടുകളാണ് എല്ലായിടത്തും ഭൂരിപക്ഷം. പക്ഷേ, ഈ മണ്ഡലങ്ങളില്‍ എല്ലാം എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം.

കോഴിക്കോട്ടെ സ്ഥിതി
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് 91,152 വോട്ടുകള്‍ നേടിയപ്പോള്‍ പിപി സുനീറിന് കിട്ടിയത് 36681 വോട്ടുകളും. എന്നാല്‍ തിരുവമ്പാടിയും യുഡിഎഫിനെ കൈവിടുമെന്നാണ് മനോരമ ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്. ഇതാണ് കോണ്‍ഗ്രസിനെ ശരിക്കും അമ്പരിപ്പിക്കുന്നത്.

വരാനുള്ളത്
വയനാട് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള മൂന്ന് മണ്ഡലങ്ങളിലെ പ്രീ പോള്‍ ഫലങ്ങള്‍ കൂടിയാണ് മനോരമ ന്യൂസ് പുറത്ത് വിടാനുള്ളത്. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നിവയാണ് അവ. അതില്‍ വണ്ടൂരും ഏറനാടും യുഡിഎഫ് കോട്ടയാണ്. നിലമ്പൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച പിവി അന്‍വര്‍ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

സര്‍വ്വേ ഫലിച്ചാല്‍
മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം ശരിയായി വന്നാല്‍ അത് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ വലിയ തിരിച്ചടിയായിരിക്കും. രാഹുലിന്റെ സിറ്റിങ് മണ്ഡലമായിരുന്ന അമേഠിയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിന്റെ നാണക്കേടില്‍ നിന്ന് ഇതുവരെ കോണ്‍ഗ്രസ് മുക്തമായിട്ടില്ല.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications