മന്ത്രിമാർക്ക് 'ലൈക്ക്' പോരെന്ന് മുഖ്യമന്ത്രി! ആറ് ലക്ഷം ലൈക്കുമായി തോമസ് ഐസക്ക് മുന്നിൽ

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രിമാരുടെ ഫേസ്ബുക്ക് പേജിൽ ലൈക്കുകൾ കൂട്ടണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. മന്ത്രിമാർ സോഷ്യൽമീഡിയയിലൂടെയുള്ള ഇടപെടലുകൾ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശനിയാഴ്ച വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്.

ഗണേഷിനും പിള്ളയ്ക്കും മോഹമുണ്ടായിരുന്നതായി എൻസിപി! പക്ഷേ, തൽക്കാലം പുറത്ത് തന്നെ...

മുഹൂർത്തം തെറ്റാതെ മണ്ഡപത്തിൽ എത്തിച്ചത് കൊച്ചി മെട്രോ! നന്ദി പറഞ്ഞ് ര‍ഞ്ജിത് കുമാറും ധന്യയും...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനാണ് എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ചുചേർത്തത്. സെക്രട്ടേറിയേറ്റിലെ പഞ്ചിംഗ് സംവിധാനത്തിന് പുറമേ സോഷ്യൽ മീഡിയ ഇടപെടലായിരുന്നു യോഗത്തിലെ പ്രധാന വിഷയം.

fblike

യോഗത്തിൽ മന്ത്രിമാരുടെ ഫേസ്ബുക്ക് പേജുകളിലെ ലൈക്കുകളുടെ കണക്കും അവതരിപ്പിച്ചു. ആറ് ലക്ഷം ലൈക്കുകളുള്ള ധനമന്ത്രി തോമസ് ഐസക്കാണ് ഫേസ്ബുക്കിലെ ഹീറോ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 5.97 ലക്ഷം ലൈക്കുകളുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ പേജിന് 4.57 ലക്ഷം ലൈക്കുകളും.

1.06 ലക്ഷം ലൈക്കുള്ള കെടി ജലീലാണ് പട്ടികയിൽ മൂന്നാമൻ. ഒരു ലക്ഷം ലൈക്കുള്ള ജി സുധാകരൻ, 72000 ലൈക്കുള്ള എംഎം മണി എന്നിവരാണ് തൊട്ടുപിന്നിൽ. സിപിഐ മന്ത്രിമാർക്കാണ് ലൈക്കുകൾ കുറവുള്ളത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് വെറും 800 ലൈക്കുള്ളപ്പോൾ പി തിലോത്തമന് 536 ലൈക്കുകൾ മാത്രമാണുള്ളത്.

മന്ത്രിമാരുടെ സോഷ്യൽ മീഡിയ ഇടപെടൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നവമാധ്യമ സെൻട്രൽ ഡെസ്ക് തുടങ്ങാനും യോഗത്തിൽ തീരുമാനമായി. എല്ലാ മന്ത്രിമാരുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾ ഈ ഡെസ്ക് വഴി ഏകോപിപ്പിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിനാകും ഏകോപന ചുമതല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cm's office given an instruction to ministers to extend social media engagement.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്