മുഖ്യമന്ത്രി എങ്ങനെ നടക്കണം എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല! ഉരുണ്ടുകളിച്ച് ഷംസീർ

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'മുഖ്യമന്ത്രി എങ്ങനെ പോകണം,എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല' | Oneindia Malayalam

  തിരുവനന്തപുരം: ഒരു ഹെലികോപ്റ്റർ യാത്ര ഇത്രയേറെ വിവാദമുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മനസിൽപോലും വിചാരിച്ചുകാണില്ല. ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്നും പണം അനുവദിച്ചുള്ള ഉത്തരവ് റദ്ദ് ചെയ്തെങ്കിലും പാർട്ടി സമ്മേളനത്തിന് സർക്കാർ ചെലവിൽ ആകാശയാത്ര നടത്തിയതാണ് പിണറായിയെ കുരുക്കിലാക്കിയിരിക്കുന്നത്.

  പാവങ്ങളുടെ പടത്തലവൻ ഉമ്മൻചാണ്ടിയെന്ന് വിടി ബൽറാം! സിപിഎമ്മിന്റെ ഗുണ്ടായിസത്തെ പേടിച്ച് പിന്മാറില്ല..

  ഷക്കീലയുടെ മൃതദേഹം തിടുക്കത്തിൽ കബറടക്കി! ഇനി പുറത്തെടുക്കാനാകില്ലെന്ന് പള്ളിക്കമ്മിറ്റി...

  എന്നാൽ ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും ഹെലികോപ്റ്റർ യാത്രയെ ന്യായീകരിക്കുന്ന വിധമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതെല്ലാം സാധാരണ സംഭവമാണെന്നും, മുൻ മുഖ്യമന്ത്രിയും ഇതുപോലെ ഹെലികോപ്റ്റർ യാത്ര നടത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്.

  ന്യായീകരണം...

  ന്യായീകരണം...

  സംഭവം പാളിപ്പോയെങ്കിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ സിപിഎം നേതാക്കൾ ഒരിക്കലും കുറ്റപ്പെടുത്തില്ല. അതിനാൽ മുഖ്യൻ പറഞ്ഞതുപോലെ ഉമ്മൻചാണ്ടിയുടെയും എകെ ആന്റണിയുടെയും ഹെലികോപ്റ്റർ യാത്രകളുടെ ലിസ്റ്റെടുക്കുന്ന തിരക്കിലാണ് സിപിഎം നേതാക്കൾ. ചാനൽ ചർച്ചകളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും ഒന്നുമങ്ങോട്ട് ഏശുന്നില്ലെന്ന് നേതാക്കൾക്കുമറിയാം.

  യുവനേതാവ്...

  യുവനേതാവ്...

  സിപിഎമ്മിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സ്ഥിരമായെത്തുന്ന യുവനേതാവാണ് എഎൻ ഷംസീർ. തലശേരിയിലെ നിയമസഭാംഗമായ അദ്ദേഹം റിപ്പബ്ലിക്ക് ചാനലിൽ വരെ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രിയെ ശരിക്കും പ്രതിരോധത്തിലാക്കിയ ഷംസീറിന്റെ റിപ്പബ്ലിക്ക് ചാനലിലെ ചർച്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

  ഏഷ്യാനെറ്റ് ന്യൂസിൽ...

  ഏഷ്യാനെറ്റ് ന്യൂസിൽ...

  എന്നാൽ സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ എഎൻ ഷംസീർ എന്തൊക്കെയോ പറഞ്ഞുകൂട്ടുകയാണ്. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും പ്രതികരണം ആരായാനും ചില ചോദ്യങ്ങൾ ചോദിക്കാനും വിളിച്ചപ്പോൾ മാധ്യമപ്രവർത്തകരെ വിറപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

  ഏത് ഫണ്ടായാലും...

  ഏത് ഫണ്ടായാലും...

  പാർട്ടി സമ്മേളനത്തിന് പോകാൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്നും പണമെടുത്ത് ഹെലികോപ്റ്റർ യാത്ര നടത്തിയതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ വാർത്തബുള്ളറ്റിനിൽ ചർച്ച ചെയ്തിരുന്നത്. ഈ വിവാദം സാങ്കേതികം മാത്രമാണെന്ന് മുൻ ചീഫ് സെക്രട്ടറി പറഞ്ഞതിനെക്കുറിച്ചാണ് വാർത്താ അവതാരകൻ എഎൻ ഷംസീറിന്റെ പ്രതികരണം തേടിയത്.

  നിങ്ങളാരാ...

  നിങ്ങളാരാ...

  വിഷയത്തിൽ 35 വർഷം സിവിൽ സർവീസിൽ പരിചയസമ്പത്തുള്ള മുൻ ചീഫ് സെക്രട്ടറി പറഞ്ഞതാണ് ശരിയെന്നും, മൂന്നു നാല് വർഷമായി മാധ്യമപ്രവർത്തനം നടത്തുന്ന നിങ്ങൾ പറയുന്നതല്ല ശരിയെന്നുമായിരുന്നു ഷംസീർ ആദ്യം പ്രതികരിച്ചത്. എന്തും ഏതും വിവാദമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നിലവിലെ വിവാദങ്ങൾ. മുഖ്യമന്ത്രി എങ്ങനെ സഞ്ചരിക്കണം, ഏത് ഫയലിൽ ഒപ്പിടണം എന്നെല്ലാം മാധ്യമപ്രവർത്തകർ തീരുമാനിച്ചാൽ ഇവിടെ ഭരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

  തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകരല്ല...

  തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകരല്ല...

  മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്തിയത് പാർട്ടി പരിപാടിക്ക് വേണ്ടിയല്ലെന്നും, ഔദ്യോഗിക പരിപാടിക്ക് വേണ്ടിയാണെന്നും ഷംസീർ തറപ്പിച്ചുപറഞ്ഞു. ''മുഖ്യമന്ത്രി പാർട്ടി പരിപാടിയിലും ഔദ്യോഗിക പരിപാടിയിലും പങ്കെടുക്കും. മുഖ്യമന്ത്രി എങ്ങനെ പോകണം, എന്ത് ഉടുക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകരല്ല''- ഷംസീർ പറഞ്ഞു.

   അപ്പോൾ പിൻവലിച്ചു...

  അപ്പോൾ പിൻവലിച്ചു...

  ഓഖി ഫണ്ടിൽ നിന്ന് പണം അനുവദിച്ചത് തെറ്റായെന്ന് തോന്നിയത് കൊണ്ടാണ് ആ ഉത്തരവ് റദ്ദാക്കിയതെന്നും, അല്ലാതെ മാധ്യമവാർത്തകൾ കാരണമല്ലെന്നും ഷംസീർ പറഞ്ഞു. മുഖ്യമന്ത്രി ചില തത്ത്വങ്ങൾ പാലിക്കുന്നയാളാണ്. അതിനാലാണ് ഓഖി ഫണ്ടിൽ നിന്നും പണമെടുത്തതെന്ന് അറിഞ്ഞപ്പോൾ അത് തിരുത്താനും പകരം പൊതുവകുപ്പിൽ നിന്ന് പണമെടുക്കാനും ഉത്തരവിട്ടത്. അതോടെ വിവാദങ്ങളെല്ലാം അവസാനിച്ചതാണ്. പിന്നെ ഇത് കത്തിച്ചുനിർത്തേണ്ടത് നിങ്ങളുടെ ആവശ്യമാണെന്നും ഷംസീർ വാർത്താ അവതാരകനോട് പറഞ്ഞു.

  ഓഖി മുന്നറിയിപ്പ്...

  ഓഖി മുന്നറിയിപ്പ്...

  എന്നാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്നും പണം അനുവദിച്ച നടപടി തെറ്റല്ലേ എന്ന ചോദ്യത്തിന് മുന്നിൽ ഷംസീർ വീണ്ടും ഉരുണ്ടുകളിച്ചു. സർക്കാർ നടപടി തെറ്റാണെന്ന് അംഗീകരിക്കാതെ ഓഖി മുന്നറിയിപ്പ് വിവാദത്തെ ചർച്ചയിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. ഇതോടൊപ്പം മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്താനും മറന്നില്ല.

  സിപിഎം പ്രതിക്കൂട്ടിൽ...

  സിപിഎം പ്രതിക്കൂട്ടിൽ...

  മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്ക് വ്യാപക പ്രതിഷേധമുണ്ടെങ്കിലും ഇതുവരെ പരസ്യമാക്കിയിട്ടില്ല. പക്ഷേ, എത്ര പ്രതിഷേധമുണ്ടായാലും ഹെലികോപ്റ്റർ യാത്രയെ തള്ളിപ്പറയേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. അതുകൊണ്ട് സിപിഎം നേതാക്കളുടെ പലവിധത്തിലുള്ള ന്യായീകരണങ്ങളും ആക്രോശങ്ങളും ഇനിയും കാണാം.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  cm pinarayi's helicopter controversy; mla an shamseer's reaction on asianet news.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്