Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ബാബുവിന്റെയും ദിവസമെന്ന് ഷെയ്ൻ നിഗം, സഹായം നൽകിയ എല്ലാവർക്കും നന്ദിയെന്ന് മുഖ്യമന്ത്രി

പാലക്കാട്: കേരളം കണ്ണിമ ചിമ്മാതെ കാത്തിരുന്ന രക്ഷാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യൻ സൈന്യം മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ബാബു എന്ന 23കാരനെ മലയിടുക്കിൽ നിന്ന് മുകളിലേക്ക് എത്തിച്ചു. ഇന്ത്യൻ സൈന്യത്തിന് കയ്യടി നൽകുകയാണ് കേരളമൊന്നാകെ. ബാബുവിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: '' ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു''.

67

നടൻ ഷെയ്ൻ നിഗവും സന്തോഷം പങ്കുവെച്ച് രംഗത്ത് വന്നിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ: '' ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. 40 മണിക്കൂർ പാലക്കാടിൻ്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിൻ്റെയും ആണ് ഈ ദിവസം''.

മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം: '' അസാധാരണ രക്ഷാപ്രവർത്തനമാണ് പാലക്കാട്‌ മലമ്പുഴയിൽ ഉണ്ടായത്. മലമുകളിൽ പാറയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ രക്ഷിക്കാൻ കേരള സർക്കാരും സൈന്യവും രാപകലില്ലാതെ പ്രയത്നിച്ചു. മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യങ്ങൾ വിലയിരുത്തി. മലമ്പുഴയിലെ രക്ഷാദൗത്യം വിജയകരമായിരിക്കുന്നു. ബാബുവിന്റെ ആത്മവിശ്വാസത്തെ കുറിച്ചും എടുത്തു പറയേണ്ടിയിരിക്കുന്നു. ബാബുവിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കൊപ്പം നിന്ന ഏവർക്കും ഒരിക്കൽ കൂടി നന്ദിയും അഭിനന്ദനങ്ങളും..''

കെകെ രമയുടെ പ്രതികരണം: ''മ​ല​മ്പു​ഴ ചെ​റാ​ട് മ​ല​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ യു​വാ​വ് ബാബുവിനെ കരസേനയുടെ വിദഗ്ധ സംഘം രക്ഷിച്ച വാർത്തയും ദൃശ്യങ്ങളും ഏറെ സന്തോഷത്തോടെയാണ് കേരളം കേട്ടത്. ഇന്നലെ ദൃശ്യമാദ്ധ്യമങ്ങളിൽ ബാബുവിന്റെ ഉമ്മ റഷീദയുടെ ദൃശ്യം വല്ലാതെ വേദനിപ്പിച്ച ഒരു കാഴ്ചയായിരുന്നു.
രണ്ടു ദിവസത്തോളം ജലപാനം പോലുമില്ലാതെ മരണം മുഖാമുഖം കണ്ടിട്ടും ഒറ്റയ്ക്ക് പിടിച്ചു നിന്ന ബാബുവിന്റെ ആത്മധൈര്യം സമാനതകളില്ലാത്തതാണ്.
ഈ വിഷയം പൊതുമണ്ഡലത്തിൽ സജീവമാക്കി നിർത്തിയ മാദ്ധ്യമങ്ങളും ഓൺലൈൻ മാദ്ധ്യമങ്ങളുമുണ്ട്. അതൊടൊപ്പം ജനപ്രതിനിധികളും സർക്കാരും സജീവമായി ഇടപെട്ടു. കരസേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഈ സദുദ്യമത്തിൽ ഒറ്റ മനസ്സായി നിന്ന എല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ''.

കെകെ ശൈലജയുടെ പ്രതികരണം: '' പാലക്കാട് മലമ്പുഴ എരിച്ചിരത്തെ കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചിരിക്കുന്നുവെന്നതും പ്രാധമിക ചികിത്സ ഇദ്ദേഹത്തിന് നൽകിയെന്നതും ഏറെ ആശ്വാസകരമായ വാർത്തയാണ്. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്. 45 മണിക്കൂറോളമായി പകൽ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും അനുഭവപ്പെടുന്ന മലയിടുക്കിൽ ബാബു അതിജീവിച്ചത് അസാമാന്യമായ മനക്കരുത്തിലാണ്.

"ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും" ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു. 12 മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിരിക്കുന്നു. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് മലമുകളിലെത്തിച്ച ബാബുവിനെ എയർ ലിഫ്റ്റിംഗ് നടത്തി മലമുകളിൽ നിന്നും താഴെ എത്തിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. രക്ഷാദൗത്യത്തിൽ പങ്കാളികളായ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിങ്ങനെ മുഴുവൻ മനുഷ്യരെയും അഭിനന്ദിക്കുന്നു''.

Recommended Video

cmsvideo
    എന്റെ മകള്‍ മരിച്ചിട്ടില്ല, എന്നെ പറ്റിച്ചു..ഹൃദയം പൊട്ടി അമ്മ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+