Get Updates
Get notified of breaking news, exclusive insights, and must-see stories!

മീഡിയാ വണ്‍ ചാനലിനെ വിലക്കിയതിനെതിരെ മുഖ്യമന്ത്രി, 'കേന്ദ്ര നടപടി ശരിയല്ല'

തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചാനലിനെ വിലക്കിയത് ശരിയല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിലക്കിന് രാജ്യസുരക്ഷയാണ് കാരണമെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ അതെന്താണെന്നെന്ന് പറയുന്നില്ല. ആ നടപടി ശരിയല്ല. ഒരു മാധ്യമത്തിന് അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാനുളള സാഹചര്യവും സ്വാതന്ത്ര്യവും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു..

മീഡിയാ വൺ സംപ്രേഷണ വിലക്കിന് എതിരെ മുൻമന്ത്രി ഡോ. ടിഎം തോമസ് ഐസകും രംഗത്ത് വന്നിട്ടുണ്ട്. തോമസ് ഐസകിന്റെ പ്രതികരണം: '' മീഡിയാ വണ്ണിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നീക്കവും അതിന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചിൽ നിന്ന് ലഭിച്ച സാധൂകരണവും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾക്ക് ഭീഷണിയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും അത് പൗരനു നൽകുന്ന അവകാശങ്ങളുമാണ് കോടതിയെ നയിക്കേണ്ടത്.

തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

ഭരണഘടനയും നിയമങ്ങളുമൊന്നുമല്ല വിധിയെഴുതിയ ജഡ്ജിയുടെ നീതിബോധത്തെ നയിക്കുന്നത്. ഋഗ്വേദകാലത്തിനും മുമ്പുള്ള അത്രിസംഹിതയാണത്രേ. നന്മയെ സംരക്ഷിക്കാൻ ദുഷ്ടനിഗ്രഹം നടത്തണമെന്നും നീതിപൂർണമായ നടപടികളിലൂടെ രാജ്യഭണ്ഡാരം നിറയ്ക്കണമെന്നും എല്ലാവരോടും നിഷ്പക്ഷത പുലർത്തണമെന്നും അങ്ങനെ രാജ്യത്തെ സംരക്ഷിക്കണമെന്നുമൊക്കെ വിധിപ്രസ്താവത്തിൽ കാണുന്നു. ആദരണീയനായ ന്യായാധിപൻ സത്യസന്ധമായാണ് അത്രിസംഹിതയെ പിന്തുടരുന്നതെങ്കിൽ, നിഗ്രഹിക്കപ്പെടേണ്ട തിന്മ കേന്ദ്രസർക്കാരും അവരുടെ നടപടികളുമാണ്. ഒളിച്ചും പാത്തും നീതിനിർവഹണം നടത്തണമെന്ന് അത്രിസംഹിത ആഹ്വാനം ചെയ്യുന്നുമില്ല.

233

ചാനലിനെ വിലക്കാനുള്ള കാരണങ്ങൾ അവരുടെ മാനേജ്മെന്റിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും മറച്ചുവെയ്ക്കുകയാണ്. അതെന്തിനാണ് രഹസ്യമായി സൂക്ഷിക്കുന്നത്? ഗുരുതര സ്വഭാവമുള്ള കണ്ടെത്തലുകളുണ്ടത്രേ കേന്ദ്രസർക്കാരിന്റെ പക്കൽ. സീൽഡ് കവറിൽവച്ച് നൽകുന്ന രഹസ്യം ജഡ്ജി ബോധ്യപ്പെടുന്നത് ഭരണഘടന നൽകുന്ന മൗലിക പൗരാവകാശം നിഷേധിക്കുവാൻ അവസരമാക്കാൻ പാടില്ല. പ്രത്യേകിച്ച് നിരന്തരം പൗരാവകാശ ധ്വൗസനം നടന്നുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ. മീഡിയാ വണ്ണിന്റെ ഉമടസ്ഥരായ ജമാ അത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ലായെന്നതുകൂടി കണക്കിലെടുക്കണം.

Recommended Video

cmsvideo
    ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ കട്ടക്കലിപ്പില്‍ മേജര്‍ രവി,പ്രതികരണം ഇങ്ങനെ

    അഭിഭാഷക പരിഷത്തിന്റെ നേതാവ് ന്യായാധിപനാകരുത് എന്നൊന്നും ആർക്കും നിലപാടില്ല. പൂർവാശ്രമത്തിൽ അത്തരം അനുഭാവമൊക്കെ ഉണ്ടാകാം. അതൊന്നും ന്യായാധിപനാകാനുള്ള അയോഗ്യതയല്ല. എന്നാൽ, പൂർവാശ്രമത്തിലെ നിലപാടുകൾ വിധിയെഴുത്തിൽ പ്രതിഫലിക്കുന്നത് ഭൂഷണമല്ല. ഭൂതകാല രാഷ്ട്രീയ ബന്ധം ഇനിയും ഒഴിയാബാധയായി തുടരുന്നുണ്ടെങ്കിൽ ഇത്തരം കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ജനാധിപത്യ മര്യാദ ന്യായാധിപൻ കാണിക്കണം. മീഡിയാ വണ്ണിനെതിരെ ഉണ്ടായ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ഉപാധികളില്ലാതെ പ്രതിഷേധിക്കാൻ നമുക്കാവണം. ഇത്തരം അടിച്ചമർത്തലുകൾക്ക് നാളെ ആരും ഇരയായേക്കാം. ആ മുന്നറിയിപ്പായിത്തന്നെ മീഡിയാ വൺ വിലക്കിനെ നാം കാണണം''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+