പിണറായിയും സമ്മതിച്ചു; പശ്ചാത്തല വികസനത്തില്‍ കേരളം പിറകില്‍, പറഞ്ഞ കാരണം....!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസനത്തില്‍ കേരളം മുന്നേറാത്തതിന് കാരണം എതിര്‍പ്പുകളും വിവാദങ്ങളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ യുഡിഎഫ് സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഒട്ടേറെ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ജീര്‍ണമായ സംസ്‌കാരം

ജീര്‍ണമായ സംസ്‌കാരം

നവകേരളം പടുത്തുയര്‍ത്താനുളള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് ജീര്‍ണമായ സംസ്‌കാരമാണ് സംസ്ഥാനത്ത് ഉയര്‍ന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുന്നോട്ട് പോകുന്നത് വ്യക്തമായ ചട്ടങ്ങള്‍ പ്രകാരം

മുന്നോട്ട് പോകുന്നത് വ്യക്തമായ ചട്ടങ്ങള്‍ പ്രകാരം

തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടാകില്ല. ഇതുറപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വ്യക്തമായ ചട്ടങ്ങള്‍ പ്രകാരമാണ്.

 നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് മുഖ്യമന്ത്രി

നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് മുഖ്യമന്ത്രി

കയര്‍, കശുവണ്ടി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും വിവിധ ക്ഷേമപദ്ധതികളും എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

രക്ഷപ്പെടുമെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി

രക്ഷപ്പെടുമെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി

പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഉള്‍പ്പെടെ രക്ഷപ്പെടുമെന്ന തോന്നല്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പലര്‍ക്കും അഭിമാനവും ചിലര്‍ക്ക് പരിഭ്രാന്തിയുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അമ്പതുകള്‍ തൊട്ടുളള ദശകങ്ങളിലെ ഏഴാം ആണ്ടിന്റെ പ്രത്യേകതയും ഇടത് ഭരണം മുന്‍നിര്‍ത്തി ചൂണ്ടിക്കാണിക്കുക ഉണ്ടായി.

 എതിര്‍പ്പിന് പ്രാധാന്യം നല്‍കേണ്ടതില്ല

എതിര്‍പ്പിന് പ്രാധാന്യം നല്‍കേണ്ടതില്ല

ഭൂമി ഏറ്റെടുക്കല്‍ ആവശ്യമായ പദ്ധതികള്‍ പലതും മുടങ്ങിക്കിടക്കുകയാണ്. പദ്ധതികള്‍ വരുമ്പോള്‍ നഷ്ടം സംഭവിക്കുന്ന പലരും എതിര്‍ക്കും. ആ എതിര്‍പ്പിനല്ല പ്രാധാന്യം നല്‍കേണ്ടത്. അതിലൂടെ ഉണ്ടാകുന്ന സാമൂഹ്യമാറ്റത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുന്‍ മാതൃകകളില്ലാതെ

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുന്‍ മാതൃകകളില്ലാതെ

മുന്‍മാതൃകകള്‍ ഇല്ലാതെ ആദ്യമായി കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയ 1957 മുതലുളള തുടര്‍ച്ചയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

അത് കുപ്പു ദേവരാജ് തന്നെ; കൊല്ലപ്പെട്ടത് 2 മാവോയിസ്റ്റുകള്‍ മാത്രം, മുഖപത്രത്തില്‍ പറഞ്ഞത് തെറ്റ്!!കൂടുതല്‍ വായിക്കാം

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വന്‍ അതിക്രമം; സംഘടന പൂര്‍ണ്ണതയിലെത്തിട്ടില്ല; മുഖ്യനെ കണ്ടത്..!!കൂടുതല്‍ വായിക്കാം

'കംപ്ലീറ്റ് ആക്ടറി'ന്‍രെ പിറന്നാളും ഗ്രാന്‍റ്, പ്രീബര്‍ത്ത് ഡേ സെലിബ്രേഷന്‍ വിഡിയോ വൈറല്‍, കാണൂ !!കൂടുതല്‍ വായിക്കാം

English summary
Chief Minister Pinarayi Vijayan's press meet about LDF government first anniversary
Please Wait while comments are loading...