അത് കുപ്പു ദേവരാജ് തന്നെ; കൊല്ലപ്പെട്ടത് 2 മാവോയിസ്റ്റുകള്‍ മാത്രം, മുഖപത്രത്തില്‍ പറഞ്ഞത് തെറ്റ്!!

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ടത് മഞ്ജുവല്ല, കുപ്പുദേവരാജ് തന്നെയാണെന്ന് പോലീസ്. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു. നിലമ്പൂരിലെ വെടിവെപ്പില്‍ മഞ്ജുൂ എന്ന മാവോയിസ്റ്റ് വനിതയും കൊല്ലപ്പെട്ടിരുന്നെന്ന് സിപിഐ(മാവോയിസ്റ്റ്) മുഖപത്രമായ 'ക്മ്യൂണിസ്റ്റില്‍' പറഞ്ഞിരുന്നു.

ഇതിനെ ലംഘിക്കുന്നതാണ് പോലീസിന്റെ പ്രസ്താവന. മാവോയിസ്റ്റ് മുഖപത്രമായ കമ്മ്യൂണിസ്റ്റില്‍ പറയുന്ന മാവോയിസ്റ്റ് സംഘാംഗം മഞ്ജുവെന്നത് കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജാണെന്നും പൊലീസ് പറയുന്നു.ക്യാംപ് ഷെഡില്‍ നിന്നും ലഭിച്ച ടൈപ്പ് റൈറ്ററില്‍ പൂര്‍ത്തിയാകാത്ത മുഖപത്രത്തിന്റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. വര്‍ഗസമരം എന്ന ലേഖനത്തിന്റെ താളുകള്‍ ടൈപ്പ് റൈറ്ററില്‍ ഉണ്ടായിരുന്നതായും ഇതിലെ വിരലടയാളം കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെതാണെന്നും പോലീസ് പറയുന്നു.

 പോലീസിന്റെ കൈയ്യില്‍ വ്യക്തമായ തെളിവുണ്ട്

പോലീസിന്റെ കൈയ്യില്‍ വ്യക്തമായ തെളിവുണ്ട്

കുപ്പുദേവരാജ് തന്നെയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്നും വ്യക്തമായ തെളിവുകള്‍ വെടിവെപ്പുണ്ടായ ഒണക്കപ്പാറ വനമേഖലയിലെ മാവോവാദികളുടെ ക്യാംപ് ഷെഡില്‍ നിന്നും ലഭിച്ചിരുന്നതായി പോലീസും സംസ്ഥാന ആഭ്യന്തരവകുപ്പും സ്ഥിരീകരിക്കുന്നു

 കുപ്പു ദേവരാജിന്റെ തൂലിക നാമം

കുപ്പു ദേവരാജിന്റെ തൂലിക നാമം

സിപിഐ(മാവോയിസ്റ്റ്)പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കുന്ന മുഖപത്രത്തിലെ രചനകളില്‍ മഞ്ജുവെന്ന പേരാണ് കുപ്പുദേവരാജ് സ്വീകരിച്ചിരുന്നതെന്നും ചില രചനകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

 കൊല്ലപ്പെട്ടത് മുഖപത്രം ഇറക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകിയവര്‍

കൊല്ലപ്പെട്ടത് മുഖപത്രം ഇറക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകിയവര്‍

മാവോയിസ്റ്റ് മുഖപത്രം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു അജിതയും മഞ്ജുവുമെന്നു മുഖപ്രസംഗത്തില്‍ അനുസ്മരിക്കുന്നുണ്ട്.

 മൂന്നാമന്‍ സോമനെന്ന് പ്രചരണം ഉണ്ടായിരുന്നു

മൂന്നാമന്‍ സോമനെന്ന് പ്രചരണം ഉണ്ടായിരുന്നു

2016 നവംബറില്‍ കരുളായി വനത്തില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് അന്ന് സ്ഥിരീകരിച്ചത്. വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നും മൂന്നാമന്‍ മലയാളിയായ സോമനാണെന്നും പ്രചാരണവും നടന്നിരുന്നു.

വെളിപ്പെടുത്തിയത് ഈ മാസത്തെ മുഖപ്രസംഗത്തില്‍

വെളിപ്പെടുത്തിയത് ഈ മാസത്തെ മുഖപ്രസംഗത്തില്‍

ഈ മാസം പുറത്തിറങ്ങിയ സിപിഐ മാവോയിസ്റ്റ് മുഖപത്രത്തിലാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിനും അജിതയ്ക്കും പിന്നാലെ സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടതായി വെളിപ്പെടുത്തുന്നത്.

 മുഖ്യശത്രു പിണറായി

മുഖ്യശത്രു പിണറായി

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റ് വേട്ട ശക്തമാകുകയും ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്‌തെന്നും മുഖപത്രത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.

 വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മാവോയിസ്റ്റുകളുടെ ലക്ഷ്യം പിണറായി വിജയന്‍; മാവോയിസ്റ്റ് വേട്ട ശക്തമാക്കിയത് പിണറായി, പകരം വീട്ടും!!കൂടുതല്‍ വായിക്കാം

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വന്‍ അതിക്രമം; സംഘടന പൂര്‍ണ്ണതയിലെത്തിട്ടില്ല; മുഖ്യനെ കണ്ടത്..!!കൂടുതല്‍ വായിക്കാം

'കംപ്ലീറ്റ് ആക്ടറി'ന്‍രെ പിറന്നാളും ഗ്രാന്‍റ്, പ്രീബര്‍ത്ത് ഡേ സെലിബ്രേഷന്‍ വിഡിയോ വൈറല്‍, കാണൂ !!കൂടുതല്‍ വായിക്കാം

English summary
Police clarification for Nilambur maoist encounter
Please Wait while comments are loading...