മുഖ്യമന്ത്രി തവനൂരിലെത്തി; വേദിക്ക് പുറത്ത് സംഘര്‍ഷം, ലാത്തി വീശും ജലപീരങ്കിയും
തവനൂര്‍: കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തി. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും വേദിയ്ക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധം തടയാന്‍ റോഡുകള്‍ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അതിസുരക്ഷാ സംവിധാനങ്ങള്‍ തുടരുന്നു.
അതേസമയം, കുന്നംകുളത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.

കഴിഞ്ഞ ദിവസവും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉണ്ടയിരുന്നു. ഇത്കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷ വര്‍ധിപ്പിച്ചത്. എസ്പി നേരിട്ടാണ് സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിയുടെ സുരക്ഷയ്ക്കായി ഉണ്ടാവും. 20 സിഐമാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.
തവനൂരില്‍ കറുത്ത മാസ്‌ക് ധരിച്ച് വന്നവരെ പോലീസ് തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. തവനൂരിലെ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെയാണ് കറുത്ത മാസ്‌ക് ധരിച്ചതിന്റെ പേരില്‍ തടഞ്ഞത്. ഇവര്‍ക്കെല്ലാം പോലീസ് മഞ്ഞ മാസ്‌ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ഹിറ്റ് മേയ്ക്കര്‍ക്കൊപ്പമെന്ന് റിമി, ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ആരാധകര്‍
കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന പരിപാടിയില്‍ കറുപ്പ് മാസ്‌ക് വിലക്കി എന്ന ആരോപണവും ഉണ്ടായിരുന്നു.കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിയില്‍ ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിരുന്നു.
വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിന് സമീപം വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയിരുന്നു.എന്നാല്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വിശദീകണം നല്‍കിയിരുന്നത്.
സ്വര്‍ണക്കടത്ത കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യ മൊഴി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.
മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കുമെതിരെ സ്വപ്‌ന രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്‌ന രംഗത്തെത്തിയിരുന്നു. രഹസ്യമൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ കാണാന്‍ എത്തി എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് ഷാജ് കിരണ്‍ രംഗത്തെത്തി. സ്വപ്‌ന സുഹൃത്താണെന്നും മുഖ്യമന്ത്രിയെ അറിയില്ലെന്നുമാണ് ഷാജ് കിരണ്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications