Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ യൂറോപ് യാത്ര നീട്ടി, നാളെ കോടിയേരിയെ കാണാന്‍ ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദർശനം നീട്ടിയതായി റിപ്പോർട്ട്. ഇന്ന് രാത്രിയോടെ ഫിൻലിൻഡിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദർശിക്കും. ഒക്ടോബർ രണ്ടു മുതൽ 12 വരെ ഫിൻലൻഡ്, നോർവേ, യു.കെ. എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്.

news

മു മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും അടങ്ങുന്ന ഉന്നതതല സംഘം ഇന്ന് രാത്രിയോടെ പുറപ്പെടാനായിരുന്നു തീരുമാനം. പതിമൂന്നാം തിയതി വരെയാണ് സന്ദർശനം തീരുമാനിച്ചിരുന്നത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയാണ് യാത്രയുടെ പ്രധാനലക്ഷ്യം.

സംഘം യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗളണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്. ഡൽഹിലെത്തി അവിടുന്ന് ഫിൻലഡിലേക്കാണ് ആദ്യ യാത്ര.

പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സണ്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു.

ഫിൻലഡിലെ ഐടി മേഖലയും സംഘം പഠിക്കും. വ്യവസായ സ്ഥാപനങ്ങളും ഐടി കമ്പനികളുമാണ് സന്ദർശിക്കുന്നത്. ടൂറിസം,ആയുർവേദ മേഖലകളില്‍യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകൾ നടത്തും എന്നും റിപ്പോർട്ട് ഉണ്ട് . പിന്നീട് സംഘം നോർവേയിലേക്ക് പോകും.

ദു രന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകളും പരിചയപ്പെടും.നോർവേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായിരിക്കും പ്രധാന്യം നല്‍കുക. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദു റഹിമാൻ എന്നിവരും നോര്‍വേയില്‍ എത്തുന്നുണ്ട്‌.
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആരോഗ്യ മേഖലയെ കുറിച്ചും പഠനനം നടത്തും. ആരോഗ്യ മന്ത്രി വീണ ജോർജും ഒപ്പം ചേരും.
വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

മന്ത്രി പി.രാജീവും ഇംഗ്ലണ്ടിലെത്തുന്നും. ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.വ്യവസായികളുടെ സംഗമം സഘടിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+