Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ടെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അമിത് ഷാ നാടിനെ അപമാനിക്കുന്ന പ്രചരണമാണ് കേരളത്തില്‍ വന്ന് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമിത് ഷാ സ്ഥാനത്തിന്റെ നിലയില്‍ സംസാരിക്കണം. ഇവിടെയൊക്കെ അഴിമതിയാണെന്ന് അമിത് ഷാ പറയുന്നു. വര്‍ഗീയതയ്ക്കായി അമിത് ഷാ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ടെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ വ്യക്തമാക്കി.

amit sha


ഒരു സ്ഥാനത്തുള്ളവര്‍ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിക്കുന്നത്. മുസ്ലീം എന്ന വാക്ക് ഉച്ഛരിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വരം കനക്കുകയാണ്. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവര്‍ക്ക് അറിയാത്തവരല്ലയ 2002ല്‍ ഗുജറാത്തില്‍ നടന്നത് വര്‍ഹീയ കലാപമല്ല, വംശഹത്യയാണെന്നും പിണറായി വ്യക്തമാക്കി. അമിത് ഷായ്‌ക്കെതിരെയുള്ള കേസുകളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. തട്ടിക്കൊണ്ടു പോകലിന് ജയിലില്‍ കിടന്ന ആരാണെന്ന് ഓര്‍ക്കണം. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടയാളാണ് അമിത് ഷായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

സൊറാബുദ്ധീന്‍ ഷെയ്ഖ് അടക്കമുള്ള വ്യാജ ഏറ്റുമട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ പേരില്‍ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ആ കേസ് കേള്‍ക്കാനിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അമിത് ഷായ്ക്ക് അതിനെ പറ്റി മിണ്ടാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമല്ലെങ്കില്‍ നിങ്ങളുടെ ചെയ്തികള്‍ ഞങ്ങള്‍ക്ക് പറയേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ക്കെതിരെയും മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. നാടിനെ അമിത് ഷാ അപമാനിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂടെ നില്‍ക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വേഗം പോരെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ബിജെപിയിലേക്ക് എപ്പോള്‍ വേണമെങ്കിലും പോകാന്‍ തയ്യാറായ കോണ്‍ഗ്രസുകാര്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+