Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഒരു വിഭാഗമായി കോണ്‍ഗ്രസ്; സിൽവർ ലൈൻ പദ്ധതിയിൽ തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കും. നവകേരള സൃഷ്ടിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെ നാടാകെ അനുകൂലിക്കുന്നു. എന്നാല്‍ അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല എന്ന വിചാരിക്കുന്ന ഒരു ഭാഗം നമ്മുടെ നാട്ടിലുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

kerala

നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഒരു വിഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറുന്നു. ബിജെപിയും അതേ നിലയാണ് സ്വീകരിക്കുന്നത്. കേരളം ഒരിഞ്ചു മുന്നോട്ടുപോകരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നേരത്തെ അതിന് കുറെ ശ്രമിച്ചതാണ്. ആ ശ്രമം പരാജയപ്പെടുത്തിയാണ് സംസ്ഥാനം പുരോഗതി നേടിയത്. വീണ്ടും ആ ശ്രമം നടത്തുകയാണ്. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും കടലാസില്‍ കിടക്കുന്നതായിരിക്കില്ല. ജനങ്ങളുടെ പിന്തുണയോടെ എല്ലാം പൂര്‍ണമായും നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ലഭിച്ച 4,04,912 പരാതികളില്‍ 3,87,658 എണ്ണം തീര്‍പ്പാക്കി

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ലഭിച്ച 4,04,912 പരാതികളില്‍ 3,87,658 എണ്ണം തീര്‍പ്പാക്കി. പരാതികളില്‍ 95 ശതമാനവും തീര്‍പ്പാക്കാനായിട്ടുണ്ട്.

കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന സംവിധാനങ്ങളെ സംയോജിപ്പിച്ച് ഐ.ടി. അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നല്‍കിയത്. നേരത്തെ പൊതുഭരണ വകുപ്പ്, പിആര്‍ഡി എന്നിവയുടെ നിയന്ത്രണത്തിലുളള സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്റര്‍, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍, ജില്ലാതലങ്ങളിലെ സുതാര്യ കേരളം സെല്ലുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളെയാണ് ഏകോപിപ്പിച്ചത്.

2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് മുഖ്യമന്ത്രിയ്ക്ക് ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ സമാന്തരമായ നിരവധി സംവിധാനങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. അവയെ സംയോജിപ്പിച്ച് ഐ ടി അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നല്‍കിയതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാനും പരാതികളില്‍ കാര്യക്ഷമായി ഇടപെടാനും കഴിയുന്നുണ്ട്.

പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നുണ്ട്. ഇത് ഉറപ്പ് വരുത്താന്‍ പരാതി ലഭിച്ചാലുടന്‍ ബാര്‍ കോഡ് സ്റ്റിക്കര്‍ പതിപ്പിച്ച് രജിസ്റ്റര്‍ ചെയ്യും. അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ ആരുടെ കൈവശം ഇരിക്കുന്നുവെന്ന് വേഗത്തില്‍ കണ്ടെത്താനാകും.

പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ നിലവാരം ഉറപ്പുവരുത്താനും സംവിധാനമുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശാനുസരണമാണോ പരാതികള്‍ തീര്‍പ്പാക്കുന്നത് എന്ന് പരിശോധിക്കും. അല്ലാത്തവ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ റീ-ഓപ്പണ്‍ ചെയ്ത് ശരിയായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സ്‌ട്രെയിറ്റ് ഫോര്‍വേഡ് സംവിധാനവും ആരംഭിച്ചിരുന്നു. പരാതികള്‍ക്ക് ലഭിക്കുന്ന മറുപടിയെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1076 ല്‍ അറിയിച്ചാല്‍ സത്വരനടപടി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നിര്‍ദ്ദേശാനുസരണമുള്ള നടപടി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യാറുണ്ട്.

പരാതി സമര്‍പ്പിക്കുന്നതു മുതല്‍ തീര്‍പ്പാക്കുന്നതുവരെയുള്ള ഓരോ നീക്കവും എസ് എം എസിലൂടെയും ഓണ്‍ലൈനായി പരാതിക്കാര്‍ക്ക് അറിയാനാകും. പരാതികളില്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെയും, വകുപ്പ് മേധാവികളുടെയും, വകുപ്പ് സെക്രട്ടറിമാരുടെയും യോഗം നിശ്ചിത ഇടവേളകളില്‍ ചേരാറുണ്ട്. പരാതികളുടെയും, ദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായത്തിനുള്ള അപേക്ഷകളുടെയും തീര്‍പ്പാക്കല്‍ പുരോഗതി അവലോകനം നടത്താറുണ്ട്.

2020ല്‍ കമ്പ്യൂട്ടര്‍ സെല്ലിനും, പൊതുജന പരാതി പരിഹാര സംവിധാനത്തിനും ഐ എസ് ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്ന ഓരോ വ്യക്തിക്കും ലഭിച്ച സേവനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുന്ന റാങ്കിംഗ് സംവിധാനവും 2021 ഒക്ടോബറില്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+