Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്തിയാൽ മന്ത്രിമാർ പക്ഷപാതിത്വം കാട്ടരുത്; ചേരിതിരിവ് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ മന്ത്രിമാർ പക്ഷപാതിത്വം കാണിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള ചേരിതിരിവ് പാടില്ല. സർക്കാരിനെ അധികാരത്തിലേറ്റിയവരും അതു തടയാൻ ശ്രമിച്ചവരുമുണ്ടാകും. പാവപ്പെട്ട ജനങ്ങളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം ഐഎംജി യിൽ മന്ത്രിമാരുടെ മൂന്ന് ദിവസത്തെ പരിശിലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രിമാരുടെ മുന്നിലെത്തുന്ന കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടെതായിരിക്കും. ഇതിന് മുൻഗണന നൽകുകയാണ് സർക്കാരിൻ്റെ പ്രഥമ പരിഗണന. മന്ത്രിമാർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

1

തെരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് മത്സരിച്ചു. സർക്കാരിനെ അധികാരത്തിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ചവരും അധികാരത്തിലേറാതിരിക്കാൻ കരുനീക്കങ്ങൾ നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, സർക്കാർ അധികാരത്തിലേറി കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. ജനങ്ങളുടെ കാര്യങ്ങളാണ് സർക്കാരിൻ്റെ മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2

മന്ത്രിമാർക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിൻ്റെ വലിയ അനുഭവ പരമ്പര്യമുണ്ടാകും. അതുപോലെതന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ നല്ലതാണെന്ന് കണ്ടാൽ അതിനെ അനുഭാവപൂർവ്വം മന്ത്രിമാർ സ്വീകരിക്കണമെന്നും മന്ത്രിമാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങൾ സജീവമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

3

കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. മന്ത്രിമാർക്ക് ഇത്തരത്തിൽ നല്ല ബന്ധം ഉദ്യോഗസ്ഥരുമായി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതരം അഭിപ്രായങ്ങൾ വരുമ്പോൾ ഏത് സ്വീകരിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടായേക്കാം. അതിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

4

നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ നിന്നുവേണം മന്ത്രിമാർ പ്രവർത്തിക്കേണ്ടത്. എന്നാൽ കാലഹരണപ്പെട്ട ചട്ടങ്ങളുണ്ടാവാം. ആ സാഹചര്യത്തിൽ പുതിയ ചട്ടങ്ങൾ വേണ്ടിവന്നേക്കും. ഇതിനാവശ്യമായ നടപടികൾ മന്ത്രിമാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

5

പ്രവർത്തനങ്ങൾക്കിടയിൽ വരുന്ന പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യണം. മുൻ സർക്കാരിന്റെ കാലത്തേതു പോലെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണം. നൂറുദിന പരിപാടികൾ നല്ലരീതിയിൽ വിജയിപ്പിക്കാനായെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

6

മൂന്നു ദിവസത്തെ പരിശീലന പരിപാടിയിൽ എല്ലാ ദിവസവും വൈകുന്നേരം വരെയാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ, മിർ മുഹമ്മദ് അലി ഐ എ എസ് തുടങ്ങിയവർ പരിശീലന പരിപാടിയുടെ ഉദ്ഘാടന വേളയിൽ പങ്കെടുത്തു.


ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+