ലഹരിക്കെതിരെ സംസ്ഥാനം തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണ്, നാടിന്റെ പിന്തുണ ആവശ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണെന്നും വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരെ സംസ്ഥാന യുദ്ധം നടത്തുകയാണ്. മഹാ യജ്ഞത്തിൽ നാടിന്റെ പിന്തുണ ആവശ്യമാണ്. മയക്കുമരുന്ന് ഉപയോഗം കുടുംബ തകർച്ചയിലേക്ക് നയിക്കുകയാണെന്നും ആത്മഹത്യയിലേക്കും എത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി വ്യാപനം തടയാൻ ഇന്നും ഉന്നത തല യോഗം ചേർന്നതായി അദ്ദേബഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കുമെന്നും 2025 മാർച്ച് 31 വരെ 12760 കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 12 കോടിയുടെ മയക്ക് മരുന്നാണ് പിടിച്ചെടുത്തത്. മാർച്ചിൽ 10495 കേസുകളാണ് എക്സൈസ് എടുത്തത്. ലഹരിക്കെതിരായ യുദ്ധം തുടങ്ങേണ്ടത് വീടുകളിൽ നിന്നാണ് , അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്. ലഹകി വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും തായ് വേരറുത്ത് വരുംതലമുറകളെ കൊടുംവിപത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള മഹാ യജ്ഞത്തിന് നാടിന്റെ പിന്തുണയും സഹായവും ആവശ്യമാണ്. ലഹരി വസ്തുക്കൾ പൊതുസമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുകയും കുടുംബ ബന്ധങ്ങളെ തകർക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകൾ തങ്ങൾ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളും തുടർന്ന് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ഇന്ന് നടന്ന യോഗത്തിൽ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും. ടർഫ് മുതൽ തട്ടുകട വരെ പരിശോധന കർശനമാക്കുമെന്നും ലേബർ ക്യാമ്പുകളിലും ഹോസ്റ്റലുകളിലും പരിശോധന കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 17 ന് സർവ കക്ഷി യോഗം ചേരും.
പോലീസ് സേനയിൽ പ്രത്യേക പോക്സോ വിങ് ഉൾപ്പെടുത്താൻ തീരുമാനം എടുത്തിട്ടുണ്ട്. ജില്ലയിൽ എസ് ഐമാർക്ക് കീഴിൽ പ്രത്യേക വിഭാഗം വരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. പോക്സോ കേസുകൾ അന്വേഷിക്കുന്നതിന് വേണ്ടി പ്രത്യേക വിഭാഗമായി ഇത് പ്രവർത്തിക്കും. ഡി വൈ എസ് പിമാർക്കായിരിക്കും ചുമതല.
അതേ സമയം സർക്കാരിന്റെ നാലാം വാർഷികം വിപുലമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ 21 ന് കാസർകോട് നിന്ന് ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ഓരോ ജില്ലകളിലും ജില്ലാതല യോഗം ചേരും. മുഖ്യമന്ത്രിയുടെ നേത്വത്തിൽ ആകും യോഗം.












Click it and Unblock the Notifications