തീരദേശ പരിപാലന നിയന്ത്രണം: തീരദേശ എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കണം: ചെന്നിത്തല
തിരുവനന്തപുരം: തീരദേശ പരിപാലന നിയന്ത്രണനിയമം നിയമസഭയിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല. ഇതോടൊപ്പം തീരദേശ എംഎൽഎമാരുടെ പ്രത്യേക യോഗം സർക്കാർ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പരിസ്ഥിതി വകുപ്പ് തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം 2019 പ്രകാരം കേരള സംസ്ഥാ നത്തെ വികസന നിരോധിത മേഖലയും മാനദണ്ഡങ്ങളും വികസന മേഖലയിലെയും സംരക്ഷിത മേഖലയിലെ മാനദണ്ഡങ്ങളും സംസ്ഥാനത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ഭാവി വികസന പ്രക്രീയകൾക്ക് തടസ്സമാവാത്ത നിലയിലും ശാസ്ത്രീയവും കൃത്യതയോട് കൂടിയുള്ളതാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരദേശ പരിപാലന നിയന്ത്രണ മേഖലാ വിജ്ഞാപനം സംസ്ഥാനത്തിന്റെ പ്രത്യേക വിവേചനാധികാരം പ്രയോജന പ്പെടുത്തി പൊതുജനങ്ങൾക്ക് അവരുടെ മൗലികാവകാശങ്ങൾ സംരക്ഷിച്ചും നീതി ഉറപ്പാക്കിയും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യങ്ങൾ അനുവദിച്ചും പൊതുസമൂഹത്തിന് സ്വീകാര്യമായ വിധത്തിൽ തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നതിന് കേരള സർക്കാരിന്റെ അനുഭാവപൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകേണ്ടതാണ്.

ടൂറിസം സാധ്യതകൾ പ്രയോജനകരമാകണമെങ്കിലും ടൂറിസ്റ്റുകളെ ആകർഷിക്കണ മെങ്കിലും മികച്ച നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾ കൂടി പ്രാപ്യമാകണം. ടൂറിസം സാധ്യതകളും ഭാവി വികസനങ്ങളും കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തിനെ സിആർഇസെഡ് (CRZ) മേഖല II ൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. തീരദേശ പരിപാലനനിയമം 2011 ഭേദഗതി നിർദ്ദേശങ്ങൾ വന്നപ്പോൾ 2001ലെ സെൻസസ് മാനദണ്ഡമാക്കിയുള്ള ജനസാന്ദ്രത കണക്കിലെടുത്ത് സിആർഇസെഡ് മേഖലകൾ തിരിച്ചിരുന്നു.
സെൻസസിനെ അടിസ്ഥാനമാക്കിയല്ല തീരദേശ നിയന്ത്രണ നിയമത്തിലെ ഇളവുകൾ പ്രഖ്യാപിക്കേണ്ടത്. സംസ്ഥാന സർക്കാർ നിയമസഭയിൽ ഈ വിഷയം ചർച്ച ചെയ്ത് കൂടുതൽ ഇളവുകൾക്ക് ശ്രമിക്കണം. ലോകത്തിലെ തന്നെ സമ്പന്നമായ ധാതുനിക്ഷേപങ്ങൾ കേരളത്തിലെ ഗ്രാമങ്ങളായ ചവറ, ആലപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തുടങ്ങി ജില്ലയുടെ തീരപ്രദേശങ്ങൾ എന്നിവയുടെ സമുദ്രതീരങ്ങളിലാണ് മൂന്നിലൊന്ന് ധാതു നിക്ഷേപവും (ആണവമൂലകങ്ങൾ ഉൾപ്പെടെ) ആറാട്ടുപുഴയുടെ സമുദ്രതീരങ്ങളിലാണ്. ആയതിനാൽ ധാതുസമ്പന്നമായ ആറാട്ടുപുഴയെ പ്രത്യേക വികസന മേഖലയായി പരിഗണിച്ച് സിആർഇസെഡ് മേഖല II- ൽ ഉൾപ്പെടുത്തണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications