ഐഎന്‍എസ് വിക്രാന്ത് സ്‌ഫോടനത്തില്‍ തകര്‍ക്കും, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഇമെയില്‍ ഭീഷണി
കൊച്ചി: ഐന്‍എസ് വിക്രാന്ത് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലേക്ക് വന്ന ഇമെയിലിലാണ് ഭീഷണി സന്ദേശം വന്നത്. ഇമെയിലൂടെയായിരുന്നു ഭീഷണി. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലാണ് ഐഎന്‍എസ് വിക്രാന്ത്. അതീവ ഗൗരവത്തോടെയാണ് കപ്പല്‍ ശാലാ അധികൃതര്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. ഐടി നിയമപ്രകാരം എറണാകുളം സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് അടക്കം ഈ വിഷയത്തില്‍ ആശങ്കയുണ്ട്. കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ അടക്കം സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിക്രാന്തിന്റെ സുരക്ഷ അടക്കം ശക്തമാക്കാനായിരിക്കും കേന്ദ്രത്തിന്റെ ശ്രമം.

വിവിധ കേന്ദ്ര ഏജന്‍സികള്‍ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അധികൃതര്‍ അന്വേഷിച്ച് വരികയാണ്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. ജൂലായില്‍ അഫ്ഗാന്‍ പൗരനായ ഈദ് ഗുല്ലിനെ പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കപ്പല്‍ശാലയില്‍ വിസാ കാലാവധി കഴിഞ്ഞിട്ടും ജോലി ചെയ്തുവെന്നായിരുന്നു കണ്ടെത്തല്‍. അതും തന്ത്രപ്രധാന മേഖലയിലായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. എറണാകുളം സൗത്ത് പോലീസ് ഇയാളെ കൊല്‍ക്കത്തയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവിടെയാണ് ഇയാള്‍ ഒളിവില്‍ പോയിരുന്നത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന എയര്‍ക്രാഫ്റ്റ് കാരിയറിംഗ് കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ കപ്പല്‍ശാല അധികൃതര്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ പരിധിയിലാണ് ഈ വിഷയം ഉള്ളതെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ മാസമാണ് സമുദ്രത്തില്‍ ഈ കപ്പല്‍ യാത്ര നടത്തി നോക്കിയത്. ട്രയല്‍ റണ്ണിന് ശേഷം ആദ്യമായിട്ടാണ് ഭീഷണി വന്നിരിക്കുന്നത്. 2019ല്‍ കപ്പല്‍ശാലയില്‍ പെയിന്റിംഗ് പണിക്ക് വന്ന തൊഴിലാളികള്‍ നിര്‍ണായക ഇലക്ട്രോണിക് ഉപകരണങ്ങളുമായി കടന്നുകളഞ്ഞിരുന്നു. ഈ കപ്പലില്‍ സ്ഥാപിച്ചതായിരുന്നു ഈ ഉപകരണങ്ങള്‍. ഇത് വളരെ വലിയ വീഴ്ച്ചയായിട്ടായിരുന്നു അധികൃതര്‍ കമ്ടിരുന്നത്.
Recommended Video
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
മോഷണക്കേസില്‍ സുമിത് കുമാര്‍ സിംഗ്, ദയാ റാം എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. സുമിത് കുമാര്‍ ബീഹാര്‍ സ്വദേശിയാണ്. ദയാ റാം രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയായിരുന്നു. കപ്പല്‍ശാലയിലെ വളരെ രഹസ്യ സ്വഭാവമുള്ള രേഖകള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌കുകളും ഇവര്‍ മോഷ്ടിച്ചവയില്‍ വരുന്നുണ്ട്. അതോടെയാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ഇവിടെ സുരക്ഷാ ആശങ്കകള്‍ ഉണ്ടെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞിരുന്നു. പിന്നീട് ഈ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയിരുന്നു. അതേസമയം ഐഎന്‍എസ് വിക്രാന്ത് ആദ്യ ട്രയല്‍ റണ്‍ കഴിയുമ്പോള്‍ നിര്‍മാണ ചെലവ് 23000 കോടിയായിരുന്നു.












Click it and Unblock the Notifications