കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളെജ് ഗെയിംസ് കൊടിയിറങ്ങി, കോതമംഗലം എംഎ കോളെജിന് ഓവറോള്‍, അവസാന ദിവസം ആറ് റെക്കോര്‍ഡുകള്‍

Google Oneindia Malayalam News

കോഴിക്കോട്: ആറു പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച കോളെജ് ഗെയിംസിന്റെ മൂന്നാം ദിനം മത്സരങ്ങള്‍ക്കു തിരശീല വീണപ്പോള്‍ കോതമംഗലം എംഎ കോളെജ് ടീം വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യന്‍മാരായി. 22 പോയിന്റുകള്‍ നേടിയാണ് എംഎ കോളെജ് രാജീവ് ഗാന്ധി ട്രോഫി സ്വന്തമാക്കിയത്.

ത്രിപുരയിൽ സിപിഎം തോറ്റാൽ പകുതി മൊട്ടയടിക്കും! വാക്ക് പാലിച്ച് മണികണ്ഠൻ പിള്ള! വീഡിയോ...ത്രിപുരയിൽ സിപിഎം തോറ്റാൽ പകുതി മൊട്ടയടിക്കും! വാക്ക് പാലിച്ച് മണികണ്ഠൻ പിള്ള! വീഡിയോ...

16 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്, തൃശൂര്‍ കേരളവര്‍മ, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജുകള്‍ രണ്ടാമതെത്തി. 12 പോയിന്റുള്ള കോട്ടയം ബസേലിയസ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജുകളാണ് മൂന്നാം സ്ഥാനത്ത്. പുരുഷ വിഭാഗം ടീം ചാംപ്യന്‍ഷിപ്പില്‍ 20 പോയിന്റുമായി എംഎ കോളെജ് ഒന്നാമതായി. വനിതാ വിഭാഗത്തില്‍ തിരുവല്ല മാര്‍ത്തോമാ കോളെജ്, ഗുരുവായൂരപ്പന്‍ കോളെജ്, തൃശൂര്‍ സെന്റ് മേരീസ്, തലശേരി ഗവ. ബ്രണ്ണന്‍, പാലക്കാട് മേഴ്‌സി, പാലാ അല്‍ഫോന്‍സ, കോഴിക്കോട് പ്രൊവിഡന്‍സ് കോളെജുകള്‍ ചാംപ്യന്‍ഷിപ്പ് പങ്കുവച്ചു.

macollegecup

വനിതാ വിഭാഗം അത്‌ലറ്റിക്‌സില്‍ അല്‍ഫോന്‍സയ്ക്കാണു കിരീടം. ഒന്‍പതു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം 113 പോയിന്റുണ്ട്. രണ്ടാം സ്ഥാനം 107 പോയിന്റുമായി അസംപ്ഷന്‍ സ്വന്തമാക്കി. 41 പോയിന്റുള്ള എംഎ കോളെജിനാണ് മൂന്നാം സ്ഥാനം. പുരുഷവിഭാഗം അത്‌ലറ്റിക്‌സില്‍ 92.5 പോയിന്റുമായി എംഎ കോളെജ് കിരീടം നേടി. ആറു സ്വര്‍ണം, അഞ്ചു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണു നേട്ടം. 89.5 പോയിന്റുമായി ക്രൈസ്റ്റ് രണ്ടാം സ്ഥാനവും 47 പോയിന്റുമായി എസ്ബി ചങ്ങനാശേരി മൂന്നാം സ്ഥാനവും നേടി.

ഗെയിംസിന്റെ അവസാന ദിവസം ആറു റോക്കോര്‍ഡുകളാണ് പിറന്നത്. 5000 മീറ്ററില്‍ അസംപ്ഷന്‍ കോളെജിലെ യു. നീതു (17:55.19) റെക്കോര്‍ഡിട്ടു. അസംപ്ഷന്റെതന്നെ ഒ.പി ജയ്ഷ 2003ല്‍ കുറിച്ച സമയമാണ് (18:6.70) നീതു തിരുത്തിയത്. വനിതകളുടെ 200 മീറ്ററില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ യു.വി ശ്രുതിരാജും റെക്കോര്‍ഡിട്ടു (24..99). 5000 മീറ്റര്‍ നടത്തത്തില്‍ അല്‍ഫോന്‍സയുടെ ടെസ്‌ന ജോസഫ് പുതിയ സമയം കുറിച്ചു (24:55.90). വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ അല്‍ഫോന്‍സ കോളെജ് ടീം പുതിയ മീറ്റ് റെക്കോര്‍ഡിട്ടു (3:53.82). വി.ഒ നിമ്മി, കെ.ടി എമിലി, ആതിര ശശി, ജെറില്‍ ജോസഫ് എന്നിവരാണ് ഓടിയത്. നിലവിലെ റെക്കോര്‍ഡ് അസംപ്ഷന്‍ കോളെജും ഇക്കുറി മറികടന്നിട്ടുണ്ട് (3:53.85).

നടത്തത്തില്‍ എംഎ കോളെജിലെ തോമസ് എബ്രഹാം പുതിയ സമയം കുറിച്ചു (1:40:11.52). എ. അനീഷ് നിലവിലെ റെക്കോര്‍ഡിനെക്കാള്‍ മികച്ച പ്രകടനം നടത്തി (1:40:22:32). ട്രിപ്പിള്‍ ജംപില്‍ കാസര്‍ഗോഡ് ഗവ. കോളെജിലെ പി. അഭിജിത്ത് പുതിയ ദൂരം കുറിച്ചു (15.87). പുതിയ ഉയരങ്ങളും വേഗങ്ങളും അകലങ്ങളുമായി സംഭവബഹുലമായ ഗെയിംസിന് ശനിയാഴ്ച തിരശീല വീണു.

കനലൊരു തരിമതി'... ത്രിപുരപ്പൊങ്കാല തീരുന്നില്ല! കേരളം പിടിക്കാനിറങ്ങിയ സുരേന്ദ്രനും ഇടിവെട്ട് ട്രോൾകനലൊരു തരിമതി'... ത്രിപുരപ്പൊങ്കാല തീരുന്നില്ല! കേരളം പിടിക്കാനിറങ്ങിയ സുരേന്ദ്രനും ഇടിവെട്ട് ട്രോൾ

മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!

English summary
college games ends in Calicut: Kothamangalam win the championship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X