കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവതിയുടെ ആത്മഹത്യ ശ്രമം; ഷംസീറിനും ദിവ്യക്കുമെതിരെ എസ്‌സി എസ്റ്റി കമ്മീഷനും കേസെടുത്തു...

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കും സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റമായ പിപി ദിവ്യക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തു. അടുത്ത മാസം 27ന് ഹാജരാകാന്‍ ഇരുവര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ പിഎന്‍ വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ച അഞ്ജനയുട മൊഴിയെടുത്തു. ചാനല്‍ ചര്‍ച്ചയ്ക്കിടെ തലശ്ശേരി എംല്‍എ എഎന്‍ ഷംസീറും പിപി ദിവ്യയും നടത്തിയ പരാമര്‍ശങ്ങളില്‍ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അഞ്ജന കമ്മീഷന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.

AN Sha

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് കണ്ണൂരില്‍ ദളിത് യുവതികള്‍ക്ക് സിപിഎമ്മില്‍ നിന്നും പോലീസില്‍ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നത്. കുട്ടിമാക്കൂല്‍ സിപിഎം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് സിപിഎം അഞ്ജനയ്ക്കും സഹോദരി അഖിലയ്ക്കുമെതിരെ സിപിഎം കേസ് നല്‍കി.

Read Also: സിപിഎമ്മിനുമുണ്ട് ജാതി; 14 സിപിഎം എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് കുമ്മനം...

സിപിഎമ്മിന്റെ പരാതിയെതുടര്‍ന്ന് പോലീസ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു. ഇതോടെ അഖിലയുടെ ഒന്നരവയസുകാരി മകളെയുള്‍പ്പെടെ പോലീസ് ജയിലിലടച്ചു. ഇതോടെ പോലീസിനും ജഡ്ജിക്കുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. സിപിഎമ്മിനും വിവാദം തലവേദനയായി.

ജാമ്യത്തിലിറങ്ങിയ പെണ്‍കുട്ടികള്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. ഇതിന് പിന്നാലെയാണ് ഷംസീറും പിപി ദിവ്യയും ഒരു ചാനല്‍ ചര്‍ച്ചയില്‍ യുവതികള്‍ക്കെതിരെ രംഗത്ത് വന്നത്. തങ്ങളെ സ്വഭാവ ദൂക്ഷ്യമുള്ളവരായി ചിത്രികരിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം.

Read Also: അഭിഭാഷകരുടെ ധാര്‍ഷ്ട്യം; യുവഡോക്ടറും കുടുംബവും 21 ദിവസമായി അന്യായ തടങ്കലില്‍ !

നേതാക്കള്‍ വ്യക്തിപരമായി നടത്തിയ അധിഷേപത്തില്‍ മനം നൊന്താണ് ആത്മഹത്യയ്ക്ക ശ്രമിച്ചതെന്നാണ് അഞ്ജനയുടെ മൊഴി. സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റത്തിന് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കേന്ദ്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kuttimakkool dalit Issue, Commission for SC ST booked case against AN Shamseer MLA and PP Divya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X