കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകരുടെ ധാര്‍ഷ്ട്യം; യുവഡോക്ടറും കുടുംബവും 21 ദിവസമായി അന്യായ തടങ്കലില്‍ !

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുമായുണ്ടായ ഒരു കശപിശയുടെ പേരില്‍ യുവ ഡോക്ടറും പിതാവും സഹോദരനും 21 ദിവസമായി പോലീസ് കസ്റ്റഡിയിലാണ്. അഭിഭാഷകരോട് ഉടക്കിയതിനാല്‍ ഇവര്‍ക്ക് വേണ്ടി ഹാജരാവാന്‍ ഒരു വക്കീലും കോട്ടിടരുതെന്നാണ് അഭിഭാഷക അസോസിയേഷന്റെ തിട്ടൂരം. ഇതോടെ ജാമ്യമെടുക്കാനാളില്ലാതെ ഡോക്ടറും കുടുംബവും അന്യായമായി തടങ്കലിലായി.

ഡോ വിഷ്ണു വിജയ്, സഹോദരന്‍ വിപിന്‍ വിജയ്, പിതാവ് ഡി വിജയകുമാരന്‍ എന്നിവരാണ് അന്യായമായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്നത്. അഭിഭാഷകരുടെ നിസ്സഹകരണം മൂലം ജാമ്യം ലഭിക്കാതായതോടെ നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഡോക്ടറും കുടുംബവും.

court justice

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ കോടതിയിലെത്തിയ ഡോക്ടറും കുടുംബവും എതിര്‍കക്ഷികളുമായി വാക്കേറ്റമുണ്ടായി. തര്‍ക്കം അഭിഭാഷകരിലേക്കെത്തുകയയും ബാര്‍ അസസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജിയും മറ്റ് അഭിഭാഷകരുമായി ചെറിയ ഏറ്റുമുട്ടലുമുണ്ടായി. അഭിഭാഷകരുടെ പരാതിയെതുടര്‍ന്ന് വിഷ്ണു വിജയനും പിതാവിനും സഹോദരനുമെതിരെ പോലീസ് കേസെടുത്തു.

Read Also: പോലീസ് അസോസിയേഷന്‍ ഇടതുപക്ഷത്തിന്; നയിക്കുന്നത് വിജിലന്‍സ് കേസിലെ പ്രതി !

കൊലപാതക ശ്രമത്തിനാണ് പോലീസ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ കോടതിയില്‍ ഇവര്‍ക്ക് വേണ്ടി ഹാജരാകാന്‍ വഞ്ചിയൂരിലെ അഭിഭാഷകര്‍ തയ്യാറായില്ല. അസോസിയേഷനില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകരെ പിന്തിരിപ്പിച്ചത്. ഹൈക്കോടതി അഭിഭാഷകരെയും ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടര്‍ ആരോപിക്കുന്നത്.

ഇതോടെ ഇവര്‍ക്ക് വേണ്ടി ആരും കോടതിയില്‍ ഹാജരാകാതായി. അഭിഭാഷകരുടെ നിസകരണം മൂലം ജയില്‍ സൂപ്രണ്ട് മുഖേന സ്വന്തം ജാമ്യത്തിന് ശ്രമിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം ലഭിച്ചില്ല. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ കണ്ട് സംസാരിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Read Also: സിപിഎമ്മിനുമുണ്ട് ജാതി; 14 സിപിഎം എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് കുമ്മനം...

ഒടുവില്‍ ഡോക്ടറുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെബി കോശി സിറ്റി പോലീസ് കമ്മീഷ്ണറോട് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാര്‍ അസാേസിയേഷന്‍ പ്രസിഡന്റിനോടും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Doctor gave complaint to Human Right commission against Thiruvananthapuram Bar association.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X