Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വര്‍ഗീയ നീക്കം; ജാഗ്രത വേണമെന്ന് സിപിഎം നിര്‍ദ്ദേശം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വലിയ തോതില്‍ വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി സിപിഎം വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശബരിമല വിഷയം ചൂട് പിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുന്നറിയിപ്പ്.

കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ

cpm

നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളൊന്നായി ശബരിമല വിഷയത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളുടെ ശബരിമല വിഷയത്തിലെ വൈകാരിക നിലപാടാണ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. നാമജപ ഘോഷയാത്രയുമായി സ്ത്രീകള്‍ രംഗത്തെത്തിയത് പാര്‍ട്ടി കുടുംബത്തിലെ സ്ത്രീകളെ വരെ സ്വാധീനിച്ചെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വനിത മതില്‍ അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്.

എന്നിരുന്നാലും സിപിഎമ്മിന്റെ ആശങ്ക ഇപ്പോഴും മാറിയിട്ടില്ല. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനെതിരെ മഹിള രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കി രംഗത്തിറക്കാനാണ് ആലോചന. സ്ത്രീകള്‍ക്കിടയില്‍ ഇവര്‍ ഇറങ്ങി പ്രവര്‍ത്തിക്കും. കൂടാതെ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്ത്രീ വോട്ടര്‍മാരെ സ്വാധനിക്കാനുള്ള നടപടികളും ആവിഷ്‌കരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+