കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!! യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി തലവെട്ടാന്‍ ആഹ്വാനം!

  • By Desk
Google Oneindia Malayalam News

പ്രവാചകൻ മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി. മുഹമ്മദ് നബിയെ കാർട്ടൂൺ കഥാപാത്രമായ ഡിങ്കനോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആലപ്പുഴ സ്വദേശി കെടി നിശാന്തിന് എതിരെയാണ് ഈ ഭീഷണി. റംസാൻ വൃതത്തെ പരിഹസിച്ചതും നബിയെ ഡിങ്കനോട് ഉപമിച്ചതുമാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.

നിശാന്തിന്റെ തലവെട്ടി പടച്ചോനിട്ട് കൊടുക്കണമെന്ന് അടക്കമുള്ള കൊലവിളികളാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. നിശാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ മണ്ണഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ട്. എസ് ഡിപി ഐ നൽകിയ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് 153 എ പ്രകാരം നിശാന്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനിടയിലാണ് ഫേസ് ബുക്കിലൂടെ കൊലവിളികളുമായി ചിലർ രംഗത്തുവന്നിരിക്കുന്നത്. നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഡിങ്ക മതവിശ്വാസികളെ

ഡിങ്ക മതവിശ്വാസികളെ

ഡിംസാന്‍ നോമ്പ് ആശംസകള്‍..
പ്രീയ ഡിങ്ക മത വിശ്വാസികളെ...
നാളെ ഡിംസാന്‍ നോയമ്പ് ആരംഭിക്കുകയാണ്.കരുണാമയനും സര്‍വ്വ ശക്തനുമായ ഡിങ്കന്‍[സ] ഒരു ദിവസം തട്ടിന്‍ പുറത്തു കൂടെ അലയുന്ന സമയത്ത് ഒരു എലിപ്പെട്ടിയില്‍ പെട്ടു.. ആ എലിപ്പെട്ടിയില്‍ ഒരു മാസക്കാലം ഒരു നേരം തേങ്ങാക്കൊത്ത് മാത്രം തിന്നു കൊണ്ടു്.സര്‍വ്വ വ്യാപിയും സര്‍വ്വ ശക്തനുമായ ഡിങ്കന്‍ [സ] കഴിച്ചുകൂട്ടിയ മാസമാണ് പരിശുദ്ധ ഡിംസാന്‍ മാസം.. ആ ത്യാഗത്തിന്റേയും, സഹനത്തിന്റേയും, സഹോദര്യത്തിന്റേയും മാസമായി കണ്ട് ആണു് ഡിങ്ക മത വിശ്വാസികള്‍ ഡിംസാന്‍ നോമ്പ് ആരംഭിച്ചത്.

ബീഫും പൊറോട്ടയും

ബീഫും പൊറോട്ടയും

മാസം തുടങ്ങി തേങ്ങാപ്പൂള്‍ ആകാശത്തു് ദര്‍ശിക്കുന്ന ദിവസമാണ് ഡിംസാന്‍ പെരുനാള്‍ ലോകമെമ്പാടും കൊണ്ടാടുന്നത്.ഈ ഡിംസാനെ അനുകരിച്ച് ചില മതക്കാര്‍ രാവിലെ തന്നെ ബീഫും പൊറോട്ടയും വെട്ടി വിഴുങ്ങി. വൈകുന്നേരം വരെ ആഹാരം കഴിക്കാതിരുന്ന ശേഷം ചിക്കന്‍ ബിരിയാനി കൂടി അടിച്ചു കയറി തലകുത്തി നില്‍ക്കുന്ന നിലയില്‍ ചില ആചാരങ്ങള്‍ നടത്തുന്നതു് കണ്ടില്ലന്ന് നടിക്കണം.. [ പ്രത്യേകിച്ച് മായാവി മതക്കാര്‍ ] അനുകരണങ്ങളില്‍ ഒന്നും തന്നെ ഡിങ്ക വിശ്വാസികള്‍ ഈ പുണ്യമാസത്തില്‍ വീഴാതെ.. ഒരു കൊത്ത് തേങ്ങ കഴിച്ചോ ഒരു മൂട് കപ്പ കഴിച്ചോ ഈ പരിശുദ്ധ മാസം ഡിങ്ക വചനങ്ങള്‍ ഉദ്ധരിച്ചും, പരംപൊരുളായ പരിശുദ്ധ ബാലമംഗളത്തിന്റെ ലക്കങ്ങള്‍ വായിച്ചും,പങ്കില നാഥ സന്നിധിയില്‍ എത്തിച്ചേരുന്നതിനുള്ള പ്രാര്‍ഥനയില്‍ മുഴുകണമെന്നു് ലോകനാഥനായ ഡിങ്കന്‍ [സ] ന്റെ പേരില്‍ അഭ്യര്‍ഥിക്കുന്നു.

തെറ്റുകള്‍

തെറ്റുകള്‍

മാസങ്ങളുടെ നായകനെന്ന് പ്രശസ്ത ഡിങ്ക പ്രവാചകന്‍ കപീഷ് [സ] വിശേഷിച്ച വിശുദ്ധ ഡിംസാനിന്റെ ഓരോ നിമിഷവും അനര്‍ഘവും അമൂല്യവുമാണ്. സ്വഛന്ദമായ ശരീരേഛകള്‍ക്ക് കീഴ്‌പെട്ട് മനുഷ്യന്‍ അനേകം തെറ്റുകള്‍ക്ക് വശംവദനാകുന്നുണ്ട്. കറുത്തുപോയ ഇത്തരം ഹൃദയങ്ങളെ ആത്മീയതയുടെ തെളിനീരില്‍ കഴുകിയെടുക്കുമ്പോള്‍ ഹൃദയം സംശുദ്ധമാകുന്നു. സുകൃതങ്ങള്‍ ആവാഹിക്കാന്‍ അതുമൂലം മനുഷ്യന്‍ പര്യപ്തനാവുകയാണ്. ആ ആത്മീയ പരിവേഷം സര്‍വരോടും ഗുണകാംഷ പകരുമെന്നതില്‍ സന്ദേഹമില്ല.

മാഷാ.. ഡിങ്ക

മാഷാ.. ഡിങ്ക

പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറയിപ്പെടുന്ന മാര്‍ക്‌സ് സുക്കര്‍ബര്‍ഗ്ഗ് ,വൈദ്യശാസ്ത്ര രംഗത്ത് ഭൂവന പ്രശസ്തയായ മിയാ ഖലീഫ ,എന്നിവര്‍ രോഗശമനത്തിന് ഡിംസാന്‍ വൃതമാണ് നിര്‍ദേശിച്ചിരുന്നത്. സുപ്രസിദ്ധ ഗ്രീക്ക് ചിന്തകന്‍ സ്റ്റീവ് വോ പറഞ്ഞത് ഭക്ഷണം ലഘുവാക്കുക, എന്നാല്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം' എന്നായിരുന്നു. ആരോഗ്യ സംരക്ഷണത്തിന് ഡിംസാന്‍ നോമ്പ് ഏറെ സഹായകമാണെന്ന്. ആഗോളതലത്തില്‍ നടന്ന ആരോഗ്യ സംരക്ഷണ ചര്‍ച്ചകളില്‍ പോലും [സാന്‍ഫ്രാന്‍സിക്കോയില്‍] ഇത് അംഗീകരിക്കപ്പെട്ടതാണ്.
ഡിംസാന്‍ നിലാവ് തേങ്ങാക്കൊത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതു വരെ നോമ്പ് തുടരണമെന്നു ഏവരോടും അഭ്യര്‍ഥിക്കുന്നു... മാഷാ.. ഡിങ്ക. എന്നാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

കൊലവിളി

കൊലവിളി

പോസ്റ്റിന് നേരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 'പൊലീസിൽ പരാതി നൽകുന്നതിന് പകരം അവന്റെ വലതു കൈ എടുത്തേക്ക്, പിന്നെ അവനൊരിക്കലും ഫേസ്ബുക്കിൽ എഴുതില്ലെന്നാണ് മണ്ണഞ്ചേരി സ്വദേശിയായ ഒരാളുടെ ഫേസ്ബുക്ക് കമ്മന്‍റ്. പോപ്പുലര്‍ ഫ്രണ്ടിന്‍രെ നേതൃത്വത്തില്‍ ആലപ്പുഴ നഗരത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ നിശാന്തിനെതിരെ എസ്ഡിപിഐ നല്‍കിയ പരാതിയില്‍ പോലീസ് കേസും എടുത്തിട്ടുണ്ട്.

ഒളിവില്‍

ഒളിവില്‍

ചോദ്യപേപ്പറിൽ പ്രവാചക നിന്ദ ആരോപിച്ച് നേരത്തെ ന്യൂമാൻ കോളേജിലെ അധ്യാപകന്‍റെ കൈ വെട്ടിയിരുന്നു. ഈ കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലുമായി. സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുമ്പോപോൾ നിശാന്തിന്റെ വിവാദമായ പോസ്റ്റ് ഷെയർ ചെയ്തു പിന്തുണയുമായി സ്വതന്ത്രചിന്തകരും രംഗത്തുണ്ട്. പ്രതിഷേധം കനത്തതോടെ നിഷാന്ത് ഒളിവിലാണ്.

English summary
comparing-nabi-with-dinkan-freethinker-got-threats-in-social-media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X