Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്കെന്ന് പരാതി; മാസ്‌കിനും വിലക്ക്

സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.

pinrayi

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പരാതി. കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്‌സ് കോളേജ് അധികൃതരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം കോളേജ് അധികൃതരോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ജില്ലയില്‍ മുഖ്യമന്ത്രിക്കായി ഒരുക്കിയത്.

പരിപാടിയില്‍ എത്തുന്ന ആളുകളുടെ ബാഗ് അടക്കം പരിശോധിച്ചാണ് അകത്തേക്ക് കയറ്റിവിടുന്നത്. കോളേജ് തിരിച്ചറിയല്‍ കാര്‍ഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയില്ല. രണ്ട് കെ എസ് യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നീക്കം.

സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പാലക്കാട് എത്തിയത് ഹെലികോപ്റ്ററിലായിരുന്നു.

ഇന്ധന സെസ് അടക്കമുള്ള തീരുമാനങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രിക്ക് നിലവില്‍ സെഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹന വ്യൂഹത്തില്‍ ഏറ്റവും മുന്നിലായി ഒന്നാം പൈലറ്റ്, പിന്നിലായി രണ്ടാം പൈലറ്റ്, പിന്നാലെ മുഖ്യമന്ത്രിയുടെ കാര്‍. പിന്നാലെ രണ്ട് എസ്‌കോര്‍ട്ട് വാഹനവും കമാന്‍ഡോകളുടെ ഒരു സ്‌ട്രൈക്കറുടെ വാഹനവും ഉള്‍പ്പെടുന്നു. എല്ലാ വാഹനങ്ങളിലുമാി 40 പൊലീസുകാര്‍ ഉണ്ടാകും.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ആ എ.കെ.ഗോപാലന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി തൃത്താലയില്‍ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയതെന്ന് വി ടി ബല്‍റാം പറഞ്ഞു.

പോലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ രണ്ട് സ്ഥലങ്ങളില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഭീരുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാര്‍- വി ടി ബല്‍റാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+