Get Updates
Get notified of breaking news, exclusive insights, and must-see stories!

'തടിച്ചുകൊഴുത്തു പൂതനകളെ പോലെ'; കെ സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസില്‍ പരാതി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ സി പി എം പ്രവര്‍ത്തകനായ അന്‍വര്‍ ഷാ പാലോടാണ് പരാതി നല്‍കിയത്. സ്ത്രീകളെ അധിക്ഷേപിച്ച ബി ജെ പി നേതാവിന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. സി പി എമ്മിലെ വനിതകള്‍ തടിച്ചുകൊഴുത്ത് പൂതനകളെ പോലെയായി എന്നാണ് സുരേന്ദ്രന്‍ ഒരു വേദിയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞത്.

സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ് എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

k surendran

കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഓരോരുത്തരും അവരുടെ സംസ്‌കാരം പറയുന്നു. അത് പ്രസ്ഥാനത്തിന്റെ നിലവാരമായി കണ്ടാല്‍ മതിയെന്നാണ് റിയാസ് പറഞ്ഞത്. ബോഡി ഷെയിമിംഗ് പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. കെ സുരേന്ദ്രനെതിരെ കേസെടുക്കുന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടയെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, വിഷയത്തില്‍ സി പി എം പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍ പ്രതിപക്ഷം നല്‍കുമെന്ന് വി ഡി സതീശന്‍ അറിയിച്ചിരുന്നു. സഭ്യേതരമായ പരാമര്‍ശമാണ് സി പി എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയത്. ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് സ്ത്രീകളെ അധിക്ഷേപിച്ചത്.

എന്നിട്ടും സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ഒരു സി.പി.എം നേതാവ് പോലും രംഗത്ത് വന്നില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ യു.ഡി.എഫ് എം.എല്‍.എമാര്‍ അധിക്ഷേപിച്ചെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയുടെയും കെ.കെ രമയ്ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും ചുണ്ട് ഇതുവരെ അനങ്ങിയില്ല.

ബി.ജെ.പിയുമായുള്ള സ്നേഹബന്ധത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പോലും മിണ്ടാത്തത്. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രനെതിരെ കേസെടുക്കണം. എം.എല്‍.എമാര്‍ക്കെതിരെ പോലും കള്ളക്കേസെടുത്ത മുഖ്യമന്ത്രി എവിടെപ്പോയി? സുരേന്ദ്രനെതിരെ സി.പി.എം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസില്‍ പരാതി നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+