സാറല്ല ആര് വിളിച്ചാലും ന്യായം നോക്കിയെ ചെയ്യു; ഭക്ഷ്യമന്ത്രിയോട് കയര്‍ത്ത പോലീസുകാരന് സ്ഥലം മാറ്റം
തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലുമായി വാക്കേറ്റം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തര്‍ക്കിച്ച ഉദ്യോഗസ്ഥൻ ഗിരിലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് മന്ത്രിയും പോലീസുകാരനും തമ്മില്‍ വാക്കേറ്റമുണ്ടായത്.നെടുമങ്ങാട് സ്വദേശിയായ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് മന്ത്രി വട്ടപ്പാറ സി ഐ ഗിരിലാലിനെ വിളിച്ചപ്പോഴാണ് സംഭവം ഉണ്ടായത്. ന്യായം നോക്കി ഇടപെടുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
സംഭവം ഇങ്ങനെ കരകുളത്തെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. തുടര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിച്ചു. എന്നാല്‍ മൊഴി നല്‍കാനുള്‍പ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താന്‍ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. താൻ ഇടപ്പെട കേസാണ് തൂക്കി എടുത്തോണ്ട് വരുമെന്നല്ലേ പറയേണ്ടത് എന്ന് മന്ത്രി പോലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നു. എന്നാല്‍ ആളെ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് മന്ത്രിക്ക കൊടുത്ത മറുപടി.സാറല്ല ആര് പറഞ്ഞാലും ന്യായം നോക്കിയെ ഞാൻ ഇടപെടുവുള്ളുവെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നീ എന്ന് വിളിച്ചതോടെ സാറു നീ എന്നു വിളിക്കണ്ട് മര്യാദയക്ക് സംസാരിക്കണമെന്നും പോലീസി ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.
ഓഡിയോ പുറത്തെത്തുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സിഐയ്‌ക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്ത് സിഐയ്‌ക്കെതിരെ പരാതി എത്തിയിട്ടുണ്ട്. എന്നിരിക്കിലും മന്ത്രി ജി ആര്‍ അനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. യുവതിയുടെ പരാതിയില്‍ പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്












Click it and Unblock the Notifications