സര്‍വേകള്‍ കണ്ട് ഞെട്ടല്‍: തുടരുന്ന കൊഴിഞ്ഞ് പോക്കില്‍ ആശങ്ക, ഇനിയും കളി പിടിക്കാനാവാതെ കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒരുക്കും തുടങ്ങുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയെന്ന ചര്‍ച്ചകള്‍ സംസ്ഥാനത്ത് ഉയര്‍ന്ന് വരാന്‍ തുടങ്ങിയിരുന്നു. ഭരണ മാറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രചാരണ രംഗം പിടിക്കാന്‍ ഒരുങ്ങിയ യുഡിഎഫിന് ഈ ചര്‍ച്ചകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതിനെയെല്ലാം മറികടന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി തീവ്ര ശ്രമത്തിലൂടെ പ്രചാരണ രംഗത്ത് മേധാവിത്വം ഉറപ്പിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ അവിടെയും യുഡിഎഫിന് നേരിടാനുണ്ടായിരുന്നത് നിരവധി വെല്ലുവിളികളാണ്.
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം
Recommended Video

ലതികയിലൂടെ തുടങ്ങിയത്
താരതമ്യേന മികച്ച സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയെങ്കിലും ലതിക സുഭാഷ് തുടങ്ങിവെച്ച പൊട്ടിത്തെറി സര്‍വ ശോഭയും കെടുത്തി. ആദ്യ രണ്ട് ദിനം ചര്‍ച്ചകള്‍ മുഴുവന്‍ ലതിക സുഭാഷിലേക്ക് തിരിഞ്ഞു. കല്‍പ്പറ്റ, ഇരിക്കൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങലിലെ പ്രധാന ചര്‍ച്ചാ വിഷയം.

വോട്ട് വീഴുമോ
ഈ വിഷയങ്ങള്‍ ഒരുവിധം പരിഹരിച്ച് വരുമ്പോഴാണ് എലത്തൂരിലും പ്രശ്നം ഉയര്‍ന്ന് വരുന്നത്. വിമതനായി പത്രിക നല്‍കിയ കോണ്‍ഗ്രസ് നേതാവ് പത്രിക പിന്‍വലിച്ചെങ്കിലും വോട്ട് യുഡിഎഫിന്‍റെ പെട്ടിയില്‍ തന്നെ വീഴുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. തുടക്കത്തിലെ ഉണ്ടായിരുന്ന നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഇപ്പോഴും തുടരുന്നതും കോണ്‍ഗ്രസിന് മുന്നില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുന്നു.

കെസി റോസക്കുട്ടിയും
ലതിക സുഭാഷിനും പിസി ചാക്കോയ്ക്കും പിന്നാലെ കെപിസിസി വൈസ് പ്രസിഡന്‍റ് കെസി റോസക്കുട്ടിയും രാജിവെച്ചത് തിരിച്ചടിയായി. കെപിസിസി അംഗങ്ങളായ വിജയന്‍ തോമസും പന്തളം പ്രതാപനും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. വയനാട്ടില്‍ നിന്നുള്ള കെപി അനില്‍ കുമാറും എംഎസ് വിശ്വനാഥനും പാര്‍ട്ടി വിട്ടു.

ഇനിയും തുടരും
തൃശൂരില്‍ നിന്നുള്ള പ്രമുഖ നേതാവിന്‍റെ നേതൃത്വത്തില്‍ ചിലര്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണവും ശക്തമാണ്. പിസി ചാക്കോയുമായി ഇദ്ദേഹം കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് ഭരണത്തുടർച്ചയെന്ന അഭിപ്രായ സർവേ പ്രവചനവും വരുന്നത്.

സര്‍വേകള്‍
ദേശീയ മാധ്യമങ്ങളുടേത് ഉള്‍പ്പടെ ഇതുവരെ പുറത്ത് വന്ന എല്ലാ സര്‍വേകളും ഭരണത്തുടര്‍ച്ചയെന്നാണ് പ്രവചിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാവേണ്ട യുഡിഎഫ് അണികളെ മാനസികമായി തകര്‍ക്കുന്നതാണ്. ഇതിന് പിന്നിലെ അപകടം തിരിച്ചറിഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തിയത്.

ചെന്നിത്തലയുടെ പരാതി
സര്‍വേകളിലൂടെ തന്നെ മനഃപ്പൂര്‍വം ഇകഴ്ത്തികാണിക്കാനുള്ള ശ്രമം നടക്കുന്നതായും രമേശ് ചെന്നിത്തല വലിയ ആരോപണമായി ഉന്നയിക്കുന്നുണ്ട്. കിഫ്ബിയില്‍ നിന്നും കോടികളുടെ പരസ്യം നല്‍കി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വിലക്കെടുത്ത് കൃത്രിമ സര്‍വേ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

പക്ഷപാതപരം
പക്ഷപാതപരവും കൃത്രിമവുമായ സർവേഫലങ്ങൾ ഉപയോഗിച്ചു തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍പമപിച്ച കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിർണായകമായ ഈ ഘട്ടത്തിൽ ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിപ്രായ വോട്ടെടുപ്പും സര്‍വേകളുമാണ് വിവിധ മാധ്യമങ്ങള്‍ പുറത്ത് വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications