'പൊളിക്കാൻ പറ്റാത്ത കെണി'; വെട്ടിലായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും..ഹൈക്കമാന്റ് നിലപാട് ഇങ്ങനെ
തിരുവനന്തപുരം; സംസ്ഥാനത്ത് കോൺഗ്രസ് ഡി സി സി അധ്യക്ഷൻമാരുടെ ചുരുക്കപ്പട്ടിയിൽ മുതിർന്ന നേതാക്കൾ കടുത്ത എതിർപ്പാണ് ഉയർത്തിയത്. തങ്ങളോട് കൂടിയാലോചന നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് ആരോപിച്ച് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്റിന് പരാതി നൽകുകയും ചെയ്തിരുന്നു.ഇതോടെ ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ മുതിർന്ന നേതാക്കൾക്ക് കടുംവെട്ട് നൽകാനൊരുങ്ങുന്ന ചർച്ചകളാണ് ദേശീയ തലത്തിലും നടക്കുന്നതെന സൂചനയാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ഡി സി സി അധ്യക്ഷൻമാരുടെ ചുരുക്കപ്പെട്ടിക ഹൈക്കമാന്റിന് കൈമാറിയതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് രംഗത്തെത്തിയത്. ഏകപക്ഷീയമായാണ് കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും തിരുമാനം കൈക്കൊണ്ടതെന്നും തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്നുമായിരുന്നു ഇവർ ഉയർത്തിയ ആക്ഷേപം. പിന്നാലെ ഹൈക്കമാൻറിന് ചെന്നിത്തല പരാതി കത്ത് നൽകുകയും ചെയ്തു.

ഇതോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പരാതിയിൽ ഇടപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് റിപ്പോർട്ട് നൽകാനും സോണിയ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ നേതൃത്വവും മുതിർന്ന നേതാക്കളും തമ്മിൽ അടിക്കടി ഉണ്ടാകുന്ന തർക്കങ്ങളിൽ സോണിയയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

നേരത്തേ പുതിയ നേതൃത്വത്തോട് പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കണമെന്ന നിർദ്ദേശം ഹൈക്കമാന്റ് നൽകിയിരുന്നു. എന്നാൽ ആ നിലയിൽ അല്ല കാര്യങ്ങൾ പോകുന്നതെന്ന പരാതികളാണ് ഇപ്പോൾ കേരളത്തിൽ നിന്നും കെപിസിസി നേതൃത്വത്തിനെതിരെ ഉയരുന്നത്. എംപിമാരും കെ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ ഹൈക്കമാൻറ് നിർദ്ദേശം ശരിയായ രീതിയിൽ പാലിക്കപ്പെടുന്നില്ലേ എന്ന് കൂടി ഹൈക്കമാന്റ് പരിശോധിച്ചേക്കും.

അതേസമയം സോണിയ ഗാന്ധിയുടെ നിർദ്ദേശത്തിന് പിന്നാലെ ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും താരിഖ് അൻവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചുരുക്കപ്പട്ടിക തയാറാക്കും മുൻപ് കൂടിയാലോചനകൾ നടത്താമെന്ന വാക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാലിച്ചില്ലെന്നാണ് ഇരുവരും നേതൃത്വത്തെ അറിയിച്ചത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ സാധിച്ചില്ലേങ്കിൽ പാർട്ടിയുടെ പ്രവർത്തനം അവതാളത്തിൽ ആയേക്കുമെന്നും ചെന്നിത്തല താരിഖിനെ അറിയിച്ചു.

അതേസമയം നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും കെപിസിസി നേതൃത്വം നൽകിയ പട്ടികയിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ ഹൈക്കമാന്റ് നേതൃത്വം എന്നാണ് റിപ്പോർട്ട്. ചുരുക്കപ്പട്ടിക നൽകും മുൻപ് പുതിയ നേതൃത്വം ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും അഭിപ്രായം തേടിയില്ലെന്ന ആരോപണം ശരിയല്ലെന്നും ഹൈക്കമാന്റ് കരുതുന്നു.

ഡിസിസി അധ്യക്ഷൻമാരുടെ പേരുകൾ ചർച്ച ചെയ്യുമ്പോൾ തന്നെ ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും പേരുകൾ എഴുതി നൽകാൻ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പ് അതീതമായിരിക്കണം നിർദ്ദേശം എന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇരു നേതാക്കളും അത് പാലിച്ചില്ല. തങ്ങൾക്ക് താത്പര്യമുള്ളവരെ ഉൾക്കൊള്ളിച്ചുള്ള പട്ടികയായിരുന്നു നേതാക്കൾ കൈമാറിയത്. ഇത് തിരുത്തണമെന്ന് കെപിസിസി നേതൃത്വം നിർദ്ദേശിച്ചു. പരിഗണിക്കേണ്ടവരുടെ പട്ടിക എഴുതി നൽകാനും ആവശ്യപ്പെട്ടു. ഇത് വൈകിയതോടെയാണ് ചുരുക്കപ്പട്ടികയുമായി നേതൃസംഘം ദില്ലിയിലേക്ക് തിരിച്ചത്. ഇത് ഗ്രൂപ്പ് നേതാക്കൾ കണക്ക് കൂട്ടിയിരുന്നില്ലെന്നും ഹൈക്കമാന്റ് കരുതുന്നു.

ഇപ്പോൾ ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാൽ സംസ്ഥാനത്തെ പ്രബല ഗ്രൂപ്പുകളെ പിടിച്ച് കെട്ടാൻ സാധിച്ചേക്കില്ലെന്നും ഹൈക്കമാന്റ് കരുതുന്നുണ്ട്. മാത്രമല്ല ഇപ്പോഴത്തെ പട്ടികയിലെ പേരുകൾ ഹൈക്കമാന്റ് പ്രതീക്ഷിച്ചത് പോലൊരു പുതിയ നേതൃനിരതന്നെയാണെന്ന വികാരവും ഉണ്ട്. ഇത്തരത്തിൽ ഒരു ടീമാണ് ഇപ്പോൾ സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ വേണ്ടതെന്നും നേതൃത്വം കരുതുന്നു.

നിലവിൽ പേരുകൾ കൈമാറിയത് കെ സുധാകരനും വിഡി സതീശനും വർക്കിംഗ് പ്രസിഡന്റുമാരായ കൊടുക്കുന്നിൽ സുരേഷ് , പിടി തോമസ്, ടി സിദ്ധിഖ് എന്നിവർ ചേർന്നാണ്. ഇവർ നൽകിയ പട്ടിക പൊളിച്ച് പുതിയ ചില പേരുകൾ പട്ടികയിലേക്ക് തിരികി കയറ്റുന്ന സാഹചര്യം ഉണ്ടായാൽ അത് പുതിയ സംസ്ഥാന നേതൃത്വത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും നേതൃത്വം കരുതുന്നുണ്ട്.

അതേസമയം ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരനും വിഡി സതീശനും.നേരത്തേ ഗ്രൂപ്പ് വീതംവെയ്പ്പുകൾക്ക് അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് ഒടുവിൽ ഗ്രൂപ്പ് നിർദ്ദേശങ്ങൾക്ക് വഴങ്ങേണ്ടി വന്നിരുന്നു. അത്തരത്തിലൊരു കെപിസിസി അധ്യക്ഷനാകാൻ താനില്ലെന്നാണ് സുധാകരന്റെ പക്ഷം.ഇപ്പോൾ ഇവർക്ക് വഴങ്ങാതിരുന്നാൽ മറ്റ് നേതാക്കളും താനെ പുതിയ നേതൃത്വത്തിനൊപ്പം വന്നോളുമെന്നും നേതാക്കൾ കരുതുന്നു. ശക്തമായൊരു തിരുമാനം മുൻപൊരിക്കലും കൈക്കൊണ്ടില്ലെന്നതിനാലാണ് കേരളത്തിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ ദുർഗതിക്ക് കാരണമെന്നും ഇവർ വിലയിരുത്തുന്നു.

നേരത്തേ ആഗസ്റ്റ് 15 ന് മുൻപ് പട്ടിക സമർപ്പിക്കാൻ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുതിർന്ന നേതാക്കൾ പട്ടിക കൈമാറാതിരുന്നതെന്നാണ് ഇപ്പോൾ കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതോടെയാണ് ഗ്രൂപ്പുകൾക്ക് പൂട്ടിടുകയെന്ന ലക്ഷ്യത്തോടെ തന്നെ പുതിയ നേതൃത്വം നേരിട്ടെത്തി ഹൈക്കമാന്റിന് പട്ടിക സമർപ്പിച്ചത്. പതിവിന് വിപരീതമായ ഈ നടപടിയിൽ ഹൈക്കമാന്റിനും തൃപ്തിയുണ്ട്. അതേസമയം ഹൈക്കമാന്റ് ആശിർവാദത്തോടെയാണ് പുതിയ ഗ്രൂപ്പിന്റെ 'പുതിയ പൂട്ട്' പൊളിക്കാൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ് ഗ്രൂപ്പ് നേതാക്കൾ.

അതിനിടെ ഗ്രൂപ്പുകളെ പൊളിക്കാനുള്ള നീക്കങ്ങൾക്കെതിരെ സംസ്ഥാന കോൺഗ്രസിൽ പലയിടങ്ങളിലായി പൊട്ടിത്തെറികൾ ഉടലെടുത്തിട്ടുണ്ട്. ഏറ്റവും ഒടുലിലായി കൊല്ലത്താണ് പ്രതിഷേധം ഉയർ്നത്. ഡി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രാജേന്ദ്ര പ്രസാദിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും എതിരെയാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. എ ഗ്രൂപ്പിലെ മുതിർന്ന നേതാവാണ് രാജേന്ദ്ര പ്രസാദ്. 79 വയസുള്ള ഇദ്ദേഹത്തെ അധ്യക്ഷനാക്കുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. അതേസമയം സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നും ഓല പാമ്പിനെ കണ്ട് പേടിക്കേണ്ട കാര്യമില്ലെന്നും കൊടി്ക്കുന്നിൽ പ്രതികരിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.












Click it and Unblock the Notifications