മലബാറില്‍ ന്യൂനപക്ഷ വികാരം, തെക്കന്‍ കേരളത്തില്‍ അടിയൊഴുക്ക്;യുഡിഎഫിന്റെ അവസാനലാപ്പിലെ കണക്ക് കൂട്ടൽ ഇങ്ങനെ
തിരുവനന്തപുരം; കേരളത്തിന്റെ മനസ് അറിയാൻ ഇനി അഞ്ച് നാളാണ് ശേശിക്കുന്നത്. ആറ്റിക്കുറുക്കിയ കണക്കുകൾ ശരിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണികൾ. വിവിധ ജില്ലകളിൽ നിന്നും ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് മുന്നണികൾ പ്രതീക്ഷ പുലർത്തുന്നത്.
നേരിയ ഭൂരിപക്ഷത്തിലെങ്കിലും ഭരണ തുടർച്ച ഉറപ്പിക്കുകയാണ് ഇടത് കേന്ദ്രങ്ങൾ. എന്നാൽ യാതൊരു അട്ടിമറിയും ഇക്കുറി സംഭവിക്കില്ലെന്ന് യുഡിഎഫ് ഉറപ്പിച്ച് പറയുന്നു. അധികാരം പിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ പുലർത്തുകയാണ് യുഡിഎഫ്. മുന്നണിയുടെ കണക്ക് കൂട്ടലുകൾ ഇങ്ങനെ

85 സീറ്റുകൾ വരെ
2016 ൽ 91 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. ഇത്തവണ പല മണ്ഡലങ്ങളിലും ശക്തമായ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തൽ എൽഡിഎഫിനുണ്ട്. ഇതിൻറെ കൂടി അടിസ്ഥാനത്തിൽ ജില്ലകളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം കുറഞ്ഞത് 85 സീറ്റുകളാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

101 മണ്ഡലങ്ങളിൽ
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ 101 മണ്ഡലങ്ങളിലാണ് ഇടതുമുന്നണി മുന്നിട്ട് നിൽക്കുന്നത്. എന്നാൽ തരംഗം ഉണ്ടായാൽ 90 വരെയോ നൂറിന് മുകളിലോ സീറ്റുകൾ ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. 61 മണ്ഡലങ്ങളിൽ ഉറച്ച പ്രതീഷയും 28 മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്നും ഇടതുമുന്നണി കണക്ക് കൂട്ടുന്നു.

കോൺഗ്രസും ലീഗും
അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ഇത്തവണ ഭരണം തിരിച്ച് പിടിക്കുമെന്നാണ് കണക്കുകൾ വിലയിരുത്തി അവകാശപ്പെടുന്നത്.മികച്ച വിജയം തന്നെ നേടാനാകുമെന്നാണ് മുസ്ലീം ലീഗും കോൺഗ്രസും അവകാശപ്പെടുന്നത്. കുറഞ്ഞത് 75 മുതൽ 82 സീറ്റുകൾ വരെയാണ് കോൺഗ്രസ് ഇവിടെ കണക്ക് കൂട്ടുന്നത്.

25 ൽ 18 നേടി
എന്നാൽ മലബാറിൽ മതന്യൂനപക്ഷ വികാരം അനുകൂലമാകുമെന്നും അതുകൊണ്ട് തന്നെ 82 ന് മുകളിൽ സീറ്റുകളിൽ വിജയിക്കാൻ സാധിക്കുമെന്നും ലീഗ് കണക്ക് കൂട്ടുന്നു. തനിച്ച് 25 ഓളം സീറ്റുകളിൽ ലീഗ് വിജയപ്രതീക്ഷ പുലർത്തുന്നു. 2016 ൽ 25 സീറ്റിലായിരുന്നു മുസ്ലീം ലീഗ് മത്സരിച്ചിരുന്നത്. ഇതിൽ 18 സീറ്റുകളിൽ വിജയിക്കാൻ ലീഗിന് സാധിച്ചിരുന്നു.

ബൂത്ത് കണക്കുകൾ
ഇത്തവണ ബൂത്തുതലത്തിൽ നിന്നും ലഭിച്ച കണക്കുകൾ പ്രകാരം 5 സീറ്റുകൾ അധികമായി നേടാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഗുരുവായൂർ, താനൂർ, തിരുമ്പാടി, കൂത്തുപറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലാണ് ലീഗ് ഇക്കുറി അട്ടിമറി വിജയം പ്രതീക്ഷിക്കുന്നത്. കാസർഗോഡും കണ്ണൂരും ജില്ലകളിൽ ഇക്കുറി രണ്ട് മണ്ഡലങ്ങളാണ് മുസ്ലീം ലീഗ് ഉറപ്പിക്കുന്നത്.

അനുകൂലമെന്ന്
സിറ്റിംഗ് സീറ്റുകളായ കാസർഗോഡ്, മഞ്ചേശ്വരം , അഴിക്കോട് എന്നീ സീറ്റുകൾക്ക് പുറമെ കണ്ണൂരിൽ കൂത്തുപറമ്പാണ് ലീഗ് വിജയ പ്രതീക്ഷ പുലർത്തുന്നത്.ഗുരുവായൂറിൽ ഇത്തവണ ലീഗ് വിജയം ഉറപ്പിക്കുന്നു. 2016 ൽ നഷ്ടപ്പെട്ട താനൂരിൽ ഇത്തവണ സാഹചര്യം ഏറെ അനുകൂലമാണെന്നാണ് വിലയിരുത്തൽ.
2016 ന് സമാനമായ വൻ മുന്നേറ്റമാണ് ലീഗ് പ്രതീക്ഷ പുലർത്തുന്നത്.

തെക്കൻ ജില്ലകളിൽ
അതേസമയം തെക്കൻ ജില്ലകളിൽ ഇക്കുറി അടിയൊഴുക്കുകൾ ഇടതിന് എതിരാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ആകെ 39 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ ഇതിൽ ആറ് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫിന് ജയിക്കാൻ സാധിച്ചത്.
ഇത്തവണ ഇവിടങ്ങളിൽ എല്ലാം അട്ടിമറി വിജയമാണ് യുഡിഎഫ് പ്രതീക്ഷ.

ബിജെപി പ്രതീക്ഷ
എൻഡിഎയും സംസ്ഥാനത്ത് ഉയർന്ന പ്രതീക്ഷയാണ് പുലർത്തുന്നത്. നേമം ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ വരെ വിജയിക്കാനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.പാലക്കാടും മഞ്ചേശ്വരവും നേമവുമാണ് ഏറ്റവും കൂടുതൽ ബിജെപി ഉറപ്പിക്കുന്നത്. കൂടാതെ 30 മണ്ഡലങ്ങളിൽ മത്സരം കടുപ്പിച്ചെന്നും ബിജെപി കരുതുന്നു.
സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്












Click it and Unblock the Notifications