Get Updates
Get notified of breaking news, exclusive insights, and must-see stories!

78 ല്‍ 50 പഞ്ചായത്തുകളും പിടിച്ച് കോണ്‍ഗ്രസ്; ബിജെപിക്ക് 24 മാത്രം, ചിരി അശോക് ഗെലോട്ടിന്

ജയ്പൂര്‍: സമീപ കാലത്ത് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ ഒരു സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈറ്റും തമ്മില്‍ പലപ്പോഴായി ഉണ്ടായ ഉരസലുകള്‍ പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഹൈക്കമാന്‍ഡ് വലിയ ശ്രമങ്ങള്‍ നടത്തി തര്‍ക്കങ്ങള്‍ ഒരുവിധത്തില്‍ അനുനയത്തില്‍ എത്തിച്ചെങ്കിലും കനല്‍ ഇപ്പോഴും കെടാതെ കിടക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ പ്രധാന്യമുള്ളതായിരുന്നു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് ആശങ്കപ്പെട്ടതൊന്നും സംഭവിച്ചില്ല. മുന്നിലെത്തിയിട്ടും അട്ടിമറി നീക്കത്തിലൂടെ ജയ്പൂര്‍ ജില്ലാ പരിഷത്ത് ഭരണം ബിജെപി പിടിച്ചത് മാത്രമാണ് ഏക തിരിച്ചടി. അതേസമം പഞ്ചായത്ത് ഭരണ സമിതികളിലേക്കുള്ള തിരഞ്ഞടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കാനും കോണ്‍ഗ്രസിന് സാധിച്ചു.

രാജസ്ഥാന്‍

തിങ്കളാഴ്ച നടന്ന പഞ്ചായത്ത് സമിതികളിലേക്കുള്ള പ്രധാൻ (പ്രസിഡന്റ്) തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ആകെയുള്ള 78 പഞ്ചായത്ത് സമിതകിളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് 50 പഞ്ചായത്ത് സമിതികളില്‍ വിജയിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടി (ബിജെപി)ക്ക് 24 പഞ്ചായത്തിലുമാണ് വിജയിക്കാന്‍ സാധിച്ചത്.

മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

വ്യക്തമായ ഭൂരിപക്ഷം

കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍
കോൺഗ്രസിന് 26 പഞ്ചായത്ത് സമിതികളിലും ബിജെപിക്ക് 14 പഞ്ചായത്ത് സമിതികളിലും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥികൾ സഹായിച്ചതോടെ ബിജെപിക്കും കോണ്‍ഗ്രസിനും കൂടുതല്‍ സീറ്റുകളില്‍ വിജയം പിടിക്കാന്‍ സാധിക്കുകയായിരുന്നു.

സ്വതന്ത്രരുടെ പിന്തുണ

സ്വതന്ത്രരുടെ പിന്തുണ കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ സഹായകരമായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ബിജെപി സഖ്യം ഉപേക്ഷിച്ച എംപി ഹനുമാൻ ബെനിവാളിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്ക് രണ്ട് പഞ്ചായത്ത് സമിതികളിലെ അധ്യക്ഷ സ്ഥാനവും പിടിക്കാന്‍ സാധിച്ചു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജില്ലാ കോര്‍പ്പറേഷന്‍

തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 6 ജില്ലാ കോര്‍പ്പറേഷനുകളില്‍ ബിജെപിയും കോണ്‍ഗ്രസും മൂന്ന് വീതം കോര്‍പ്പറേഷനുകളില്‍ ഭരണം പിടിച്ചിരുന്നു. ജയ്പൂരില്‍ ബിജെപി ഭരണം പിടിച്ചത് ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയപ്പോള്‍ ഇവിടെ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍.

കോണ്‍ഗ്രസ് വിമത

എന്നാല്‍ കോണ്‍ഗ്രസ് വിമതയെ കൂടെ നിര്‍ത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടുപേര്‍ ക്രോസ് വോട്ടിങ് നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാതിരുന്ന രമാദേവി കൂറുമാറി ബിജെപിയില്‍ ചേരുകയായിരുന്നു. ബിജെപി ഇവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സരോജദേവിയെ ഒരു വോട്ടിനായിരുന്നു രമാദേവി തോല്‍പ്പിച്ചത്.

ജയ്പൂര്‍

ഇതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊതസ്ര രംഗത്ത് എത്തി. ഇത് വിശ്വാസ വഞ്ചനയാണ്. ബിജെപി വഞ്ചനയിലൂടെ കോര്‍പ്പറേഷന്‍ അധികാരം പിടിച്ചത്. ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് കളിച്ചതിന്റെ ഫലമാണ് ജയ്പൂര്‍ ജില്ലാ പരിഷത്തില്‍ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

ഭരത്പൂർ, ദൗസ

ഭരത്പൂർ, ദൗസ, ജയ്പൂർ, ജോധ്പൂർ, സവായി മധോപൂർ, സിരോഹി ജില്ലകളിലെ ആറ് പഞ്ചായത്ത് പരിഷത്തുകളിലെ 200 സീറ്റുകളിലേക്കും 78 പഞ്ചായത്ത് സമിതികളിലെ 1,564 സീറ്റുകളിലേക്കുമായിരുന്നു പോളിങ് നടന്നത്. ദൗസ, ജോധ്പൂർ, സവായ് മധോപൂർ എന്നീ ജില്ലാ സമിതികളിലാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. സിറോഹിക്ക് പുറമെ ജയ്പൂര്‍ അട്ടിമറിയിലുടേയും ഭരത്പൂര്‍ സ്വതന്ത്രന്റെ സഹായത്തോടേയും ബിജെപി പിടിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+