എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തകർന്നതിൽ കോണ്‍ഗ്രസിന് പങ്കില്ല; വിഡി സതീശൻ
സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ യുഡിഎഫ് ഇടപെടാറില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവര്‍ക്ക് എന്ത് തീരുമാനവും എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഐക്യ നീക്കം തകർന്നതിൽ കോണ്‍ഗ്രസിന് യാതൊരു പങ്കും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.
'ഐക്യത്തിലെത്തണമോയെന്നത് അവരുടെ സ്വതന്ത്രമായ തീരുമാനമാണ്. ഞങ്ങൾ ആ കാര്യത്തിലൊന്നും ഇടപെടേണ്ട ആവശ്യമില്ല. വിവിധ സമുദായങ്ങൾ തമ്മിൽ സൗഹൃദം ഉണ്ടാക്കുന്നത് നല്ലതാണ്. അവര് യോജിച്ചു പ്രവർത്തിക്കണോ വേണ്ടയോ എന്നതൊക്കെ അവര് രണ്ടുപേരുമാണ് തീരുമാനിക്കുന്നത്. ഞങ്ങൾ യുഡിഎഫും കോൺഗ്രസും സമുദായ സംഘടനകളുടെ ആഭ്യന്തരമായ കാര്യങ്ങളിൽ ഇടപെടാറില്ല. ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ ഞങ്ങൾ ആരെയും സമ്മതിക്കാറുമില്ല. അവര് നമ്മുടെ കാര്യത്തിൽ ഇടപെടരുത് എന്ന് നമ്മൾ പറയുന്നതുപോലെ അവരുടെ കാര്യത്തിൽ നമ്മളും ഇടപെടാൻ പാടില്ല. അവർക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. അത് അവരുടേതായ ഇഷ്ടമാണ്.

അവര് യോജിച്ചാലും നല്ലത് യോജിക്കേണ്ട എന്നാണ് തീരുമാനം എടുക്കുന്നതെങ്കിൽ അത് അവരുടെ സ്വന്തം കാര്യം. അതിൽ അവരുടേതായ കാരണങ്ങൾ ഉണ്ടാകും. അവർ ഏത് തീരുമാനം എടുത്താലും അത് നമ്മളെ ബാധിക്കുന്ന വിഷയമല്ല. എസ്എൻഡിപി യോഗം എത്രയോ വർഷമായിട്ട് നിലനിൽക്കുന്ന ഒരു വലിയ പ്രസ്ഥാനമാണ്. വെള്ളാപ്പള്ളി നടേശൻ അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്ന ആളാണ്. പത്മഭൂഷണ്‍ ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എസ്എൻഡിപിക്ക് കിട്ടിയ ഒരു അംഗീകാരമാണെന്നാണ്. എസ്എസ്എൻഡിപിക്ക് അംഗീകാരം കിട്ടുന്ന കാര്യത്തിൽ ആർക്കെങ്കിലും എതിർപ്പുണ്ടാകുമോ. ഞാൻ അതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഉൾപ്പെടെ പത്മ പുരസ്കാരങ്ങൾ കിട്ടിയ എല്ലാ മലയാളികളെയും അഭിനന്ദിക്കുന്നു. നമ്മൾ ചെറിയ മനസ്സുള്ളവർ ആവാൻ പാടില്ല .നമ്മൾ വലിയ മനസ്സുള്ളവരാകണ
ഇന്നൊരു വലിയ ദേശീയ പുരസ്കാരം പ്രഖ്യാപിച്ച് അത് കിട്ടിയ ആളുകൾ രാഷ്ട്രീയം കൊണ്ടാണ് കിട്ടിയ എന്നൊക്കെ പറഞ്ഞാൽ നമ്മൾ എന്തിനാ അവരെ അപമാനിക്കുന്നത്. അവരെ അപമാനിക്കുന്നേ കാര്യമൊന്നുമില്ല. അവരെ എല്ലാം അഭിനന്ദിക്കുന്നു. എൻഎസ്എസ് പിൻമാറ്റത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കൾ ഇടപെടൽ ഇല്ല. ഞങ്ങളാരും എൻഎസ്എസിന്റെയോ എസ്എൻഡിപിയുടെയോ ക്രൈസ്തവ സംഘടനകളുടെയോ മുസ്ലിം സംഘടനകളുടെയോ ഒന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല. എൻഎസ്എസിന്റെ ഡയറക്ടർ ബോർഡ് യോഗം കൂടി എടുത്ത തീരുമാനത്തിന് ഞങ്ങൾക്ക് എന്താ കാര്യം.
നമ്മളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അവര് പറയുന്നത് പോലെ നമുക്ക് വല്ല കുഴപ്പവും ഉണ്ടെങ്കിൽ ഞാൻത് കറക്ട് ചെയ്യും, അത്രയേ ഉള്ളൂ. നമ്മൾ ആരും വിമർശനത്തിന് അതീതരല്ല. ഒരു അസഹിഷ്ടതയും കാട്ടാൻ പാടില്ല. ആരെങ്കിലും വിമർശിച്ചാൽ നമ്മൾ അസഹിഷ്ടത കാട്ടിയാൽ നമ്മളാണ് ചെറുതായി പോകുന്നത്. ഞാൻ അവരെകുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ, ഒരു മോശം വാക്കും ഞാൻ പറഞ്ഞില്ലല്ലോ, ഞാൻ പറയില്ല ഒറ്റ കാര്യത്തില വിരോധമുള്ളൂ വർഗീയത പറയരുത്, വർഗീയത പറഞ്ഞാൽ ഒരു വിട്ടുവീഴ്ചയില്ലാതെ വിമർശിക്കും',വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications