സുധാകരന്‍ കെപിസിസി പ്രസിഡന്റ്? ചെന്നിത്തലയെ വെട്ടി സതീശന്‍, കടുംവെട്ടുമായി ഹൈക്കമാന്‍ഡ്?

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് കടും വെട്ടിന് ഒരുങ്ങുന്നു. കേരളത്തില്‍ അടിമുടി മാറ്റം വേണമെന്നാണ് നിലപാട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറിക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറും. പകരം പുതിയ ഗ്രൂപ്പിന് പുറത്തുള്ള നേതാക്കളാണ് വരാന്‍ പോകുന്നത്. എ, ഐ, ഗ്രൂപ്പ് നേതാക്കള്‍ ഇതോടെ ദുര്‍ബലമാവും. സിപിഎം അതിവേഗം സര്‍ക്കാര്‍ രൂപീകരണവുമായി പോയിട്ടും കോണ്‍ഗ്രസ് മാറ്റത്തിന് ഒരുങ്ങാത്തത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

ചെന്നിത്തല പുറത്തേക്ക്

ചെന്നിത്തല പുറത്തേക്ക്

ഹൈക്കമാന്‍ഡ് ഇന്ന് തന്നെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാണ് സാധ്യത. രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. വിഡി സതീശന്റെ പേരിനാണ് മുന്‍തൂക്കം. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാണ് നീക്കം. എ ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചെങ്കിലും കൂടുതല്‍ യുവ എംഎല്‍എമാര്‍ ചെന്നിത്തല മാറണമെന്ന് ശക്തമായി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇതാണ് വിഡി സതീശന് നറുക്ക് വീഴാന്‍ കാരണം.

യുവാക്കള്‍ അറിയിച്ചത് ഇങ്ങനെ

യുവാക്കള്‍ അറിയിച്ചത് ഇങ്ങനെ

യുവ എംംഎല്‍എമാര്‍ അവരുടെ മുഖമായിട്ടാണ് വിഡി സതീശനെ ഉയര്‍ത്തി കാണിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുമുഖങ്ങളുമായി അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷത്തും അതേ നില പ്രകടമാകണം. ചെന്നിത്തല തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കോണ്‍ഗ്രസില്‍ മേല്‍ ഇല്ലാതാക്കാവുമെന്നായിരുന്നു യുവനേതൃത്വം അറിയിച്ചത്. ഇതിലൊരു തര്‍ക്കമുണ്ടായാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും. പക്ഷേ കെസി വേണുഗോപാല്‍ അടക്കം മാറ്റത്തെ അനുകൂലിക്കുന്നു എന്നാണ് സൂചന.

ഉമ്മന്‍ ചാണ്ടിക്ക് വീഴ്ച്ച

ഉമ്മന്‍ ചാണ്ടിക്ക് വീഴ്ച്ച

ഏതെങ്കിലും ഗ്രൂപ്പ് നേതാവിനെ കാലങ്ങളായി പിന്തുണയ്ക്കുന്ന രീതിയായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇത്തവണയും അതിന് തന്നെയാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടിയാണ് അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം. കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ദില്ലിയില്‍ നിന്ന് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നാണ്. എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണയും സതീശനൊപ്പമാണ്.

മുല്ലപ്പള്ളിക്ക് ബൈ

മുല്ലപ്പള്ളിക്ക് ബൈ

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കൂട്ടത്തില്‍ രക്ഷപ്പെടില്ല. അദ്ദേഹത്തെ ആദ്യ തന്നെ വെട്ടാനുള്ള നീക്കം നടന്നിരുന്നു. കെ സുധാകരനാണ് അദ്ദേഹത്തിന് പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുക. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് സൂചന നല്‍കി കഴിഞ്ഞു. എംഎം ഹസനും ഇതോടൊപ്പം തെറിക്കും. യുഡിഎഫ് കണ്‍വീനറായി പിടി തോമസിനെയാണ് തിരഞ്ഞെടുക്കുക. അതേസമയം സ്ഥാനങ്ങളൊക്കെ നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന തലത്തില്‍ ഒന്നും ചെയ്യാനില്ലാത്തവരുമാകും.

ഗ്രൂപ്പ് നീക്കം പൊളിഞ്ഞു

ഗ്രൂപ്പ് നീക്കം പൊളിഞ്ഞു

പാര്‍ട്ടിക്കുള്ളില്‍ സ്ഥിരം മുഖങ്ങളെ നിര്‍ത്താന്‍ വന്‍ ഗ്രൂപ്പ് കളിയാണ് നടന്നത്. അതെല്ലാം ഹൈക്കമാന്‍ഡ് പൊളിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷനായി കെസി ജോസഫിനെ കൊണ്ടുവരാനും ഉമ്മന്‍ ചാണ്ടി വന്‍ നീക്കം തന്നെ നടത്തി. ഇരിക്കൂറിലും കോട്ടയത്തും കെസി ജോസഫിന് സീറ്റ് നേടിക്കൊടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി പരാജയപ്പെട്ടിരുന്നു. അതുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് തീരുമാനിച്ചത്. എന്നാല്‍ ഗ്രൂപ്പ് നേതാവായി ആരും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് എത്തി. എ ഗ്രൂപ്പിനും ജോസഫിനെ താല്‍പര്യമില്ലായിരുന്നു.

സുധാകരന്‍ ഹീറോയായി

സുധാകരന്‍ ഹീറോയായി

സുധാകരന്‍ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മുല്ലപ്പള്ളിയെ മാറ്റാനുള്ള നീക്കം നടത്തിയിരുന്നു. കണ്ണൂരില്‍ മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ സീറ്റും വാഗ്ദാനം ചെയ്തു. മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ചാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും, അതോടെ തനിക്ക് അധ്യക്ഷനാവാമെന്നുമായിരുന്നു സുധാകരന്‍ കരുതിയത്. എന്നാല്‍ കണ്ണൂരില്‍ കാലുവാരാന്‍ സാധ്യതയുള്ളത് കൊണ്ട് മുല്ലപ്പള്ളി മത്സരിച്ചില്ല. കെസി വേണുഗോപാല്‍ സുധാകരന്‍ വേണ്ടെന്ന നിലപാടുമെടുത്തു. എന്നാല്‍ മാറ്റം വേണ്ടി വന്നപ്പോള്‍ സോണിയ സുധാകരനെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. കോണ്‍ഗ്രസിലെ അടിത്തട്ടിലുള്ള പ്രവര്‍ത്തകരുമായി വരെ സുധാകരന് ബന്ധമുണ്ട്. പിണറായിയെ നേരിടാന്‍ പറ്റിയ നേതാവാണെന്ന് അണികള്‍ വിശ്വസിക്കുന്നുമുണ്ട്.

Recommended Video

cmsvideo
    ഞെട്ടിക്കാൻ കോൺഗ്രസ്..ചെന്നിത്തലയെ വെട്ടി വി ഡി സതീശൻ
    ചെന്നിത്തല ഇനി എങ്ങോട്ട്?

    ചെന്നിത്തല ഇനി എങ്ങോട്ട്?

    രമേശ് ചെന്നിത്തലയ്ക്ക് ഇനി എന്ത് റോള്‍ കിട്ടുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. അദ്ദേഹത്തെ എഐസിസി പുനസംഘടനയില്‍ ദില്ലിയിലേക്ക് കൊണ്ടുവരാനുള്ള ഓപ്ഷനാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്. എന്നാല്‍ അവിടെ യാതൊന്നും അദ്ദേഹത്തിന് ചെയ്യാനില്ല. ഇപ്പോള്‍ കോണ്‍ഗ്രസിന് ഭരണവും ഇല്ലാത്തതാണ്. അതേസമയം മുല്ലപ്പള്ളി പാര്‍ട്ടിയില്‍ അപ്രസക്തനാവും. അതേസമയം സതീശന്‍ വരുന്നതോടെ യുവ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ കരുത്ത് നേടും. പുതിയൊരു കോണ്‍ഗ്രസ് കേരളത്തിലുണ്ടാവും. സംഘടനാ പ്രവര്‍ത്തനം കൂടി ശക്തമായാല്‍ കോണ്‍ഗ്രസിന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനും സാധിക്കും.

    സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+