Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് കേരളം പിടിച്ചേ പറ്റൂ, ടാര്‍ഗറ്റ് 75 സീറ്റ്, രാഹുലിന്റെ ഗെയിം പ്ലാന്‍ പൊളിഞ്ഞാല്‍ വീഴും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. ഫലം അനുകൂലമല്ലെങ്കില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. സിപിഎമ്മിനും ആ പ്രശ്‌നം നേരിടുന്നുണ്ട്. ഭരണം നഷ്ടപ്പെട്ടാല്‍ ദേശീയ തലത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും പ്രസക്തി നഷ്ടപ്പെടും. അതുകൊണ്ടാണ് രണ്ട് പേരും മുന്നണികളെ ജയിപ്പിക്കാനായി ഏറ്റവും ശക്തമായ പോരാട്ടം നടത്തിയത്. അതേസമയം ബിജെപി ഇതിനിടയില്‍ വലിയ നേട്ടം ഉണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ്.

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

കോണ്‍ഗ്രസിന് പ്രശ്‌നം

കോണ്‍ഗ്രസിന് പ്രശ്‌നം

കേരളത്തില്‍ അധികാരം പിടിക്കാനായില്ലെങ്കില്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമേ ഇല്ലെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും. നേരത്തെ കര്‍ണാടക കൈവിടുന്നത് വരെ അതല്ലായിരുന്നു സ്ഥിതി. കര്‍ണാടകത്തില്‍ ഭരണം കൈവിട്ടതോടെ കേരളത്തില്‍ എങ്ങനെയും ഭരണം പിടിക്കാനാണ് ടീം രാഹുല്‍ ശ്രമിച്ചത്. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചതും വന്‍ പ്രവര്‍ത്തനം കോണ്‍ഗ്രസ് നടത്തിയതും അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ തദ്ദേശത്തില്‍ കാര്യങ്ങള്‍ കൈവിട്ടു. ഇതോടെ വീണ്ടും രാഹുല്‍ രംഗത്ത് വരികയായിരുന്നു.

രാഹുല്‍ ഫാക്ടറാവുമോ?

രാഹുല്‍ ഫാക്ടറാവുമോ?

രാഹുല്‍ ഗാന്ധി ഫാക്ടറാവുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തുള്ളത് പോലെ ഒരു അലയൊലി കേരളത്തിലുണ്ടായിട്ടില്ല. ലോക്‌സഭയിലേക്കല്ല മത്സരം എന്നതും പ്രശ്‌നമാണ്. കേരളത്തില്‍ അധികാരത്തില്‍ ഇടതുമുന്നണി എന്ന പൊതുവികാരം കേരളത്തിലുണ്ടായിരുന്നു. അത് മറികടക്കാന്‍ രാഹുല്‍ ഫാക്ടര്‍ മാത്രം പോരായിരുന്നു. ജനങ്ങള്‍ക്ക് എന്തെങ്കിലും കിട്ടി എന്ന ബോധം അവര്‍ക്കിടയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാത്തതും പല കാര്യങ്ങളോടും മുഖം തിരിഞ്ഞ് നിന്നതും അവരുടെ സ്വീകാര്യത നഷ്ടമാക്കിയിട്ടുണ്ട്.

പിണറായി വിരുദ്ധത?

പിണറായി വിരുദ്ധത?

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് സംഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അവര്‍ നേതാക്കളെയാണ് ലക്ഷ്യമിടുന്നത് എന്നാണ്. നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കാനാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രമിച്ചത്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന ക്യാമ്പയിനും വന്നു. ഇത് വലിയ തോതില്‍ തിരിച്ചടിച്ചെന്ന് പിന്നീട് സര്‍വേയില്‍ വ്യക്തമായിരുന്നു. സമാനമാണ് കേരളത്തിലും. പിണറായി വിരുദ്ധതയും അദ്ദേഹം കള്ളനാണെന്ന് വരെയുമുള്ള ക്യാമ്പയിന്‍ വ്യക്തിപരമായിരുന്നു. സിപിഎമ്മിനെ നേരിടുന്നതിന് പകരം നേതാവിനെ കേന്ദ്രീകരിച്ചുള്ള ഈ ക്യാമ്പയിന്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വീകാര്യതയാണ് നല്‍കിയിരിക്കുന്നത്. പിണറായിക്ക് സമൂഹത്തില്‍ നല്ല ഇമേജുണ്ട് എന്ന് മറന്നുള്ള പ്രചാരണമായിരുന്നു ഇത്.

ആരാകും മുഖ്യമന്ത്രി?

ആരാകും മുഖ്യമന്ത്രി?

കോണ്‍ഗ്രസിലെ ഏറ്റവും വലിയ പ്രശ്‌നം ആരാകും മുഖ്യമന്ത്രി എന്നതാണ്. ഉമ്മന്‍ ചാണ്ടിയാണ് ജനകീയന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അപ്പോഴും വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. 2011ല്‍ ഉമ്മന്‍ ചാണ്ടിയായിരിക്കും വരിക എന്നറിഞ്ഞിട്ടും വലിയൊരു തരംഗം ഉണ്ടായിരുന്നില്ല. കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു കോണ്‍ഗ്രസ്. രണ്ട് പേരെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് പല പ്രശ്‌നങ്ങളും മൂന്ന് സംസ്ഥാനങ്ങളിലായി ഉണ്ടാക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ സിന്ധ്യ-കമല്‍നാഥ്, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്-അശോക് ഗെലോട്ട്, ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍-ടിഎസ് സിംഗ് ദേവ് എന്നിവരാണ് ഇത്. ഇതെല്ലാം രാഹുല്‍ നല്‍കിയ ഉറപ്പില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളാണ്. മധ്യപ്രദേശ് കൈയ്യില്‍ നിന്ന് പോവുകയും ചെയ്തു. ഇവിടെയും അധികാരം കിട്ടിയാല്‍ തന്നെ വലിയ പ്രശ്‌നം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.

യുഡിഎഫ് സുരക്ഷിതമല്ല

യുഡിഎഫ് സുരക്ഷിതമല്ല

അഞ്ച് വര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കാന്‍ മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികല്‍ തയ്യാറാവുമോ എന്നതാണ് യുഡിഎഫിലെ പ്രതിസന്ധി. കേന്ദ്രത്തിലോ കേരളത്തിലെ ഭരണമില്ലാതെ പത്ത് വര്‍ഷത്തോളം കടന്നുപോകുന്നത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ സ്ഥിരം രാഷ്ട്രീയവുമായി ചേര്‍ന്ന് പോകുന്നതല്ല. പിസി ചാക്കോ ഇടതുപക്ഷത്തെത്തിയതിലൂടെ വ്യക്തമായ സൂചനയും മറ്റ് നേതാക്കള്‍ക്ക് ലഭിക്കുന്നുണ്ട്. പന്തളം പ്രതാപന്‍ ബിജെപിയിലേക്ക് പോയതും കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ ഒട്ടും സേഫല്ല എന്നാണ് സൂചിപ്പിക്കുന്നത്.

75 സീറ്റ് ടാര്‍ഗറ്റ്

75 സീറ്റ് ടാര്‍ഗറ്റ്

ഹൈക്കമാന്‍ഡ് നൂറ് സീറ്റ് വരെ മുന്നില്‍ കാണുന്നുണ്ട് എന്നാല്‍ അതൊന്നും സാധ്യമല്ലെന്ന തിരിച്ചറിവ് കേരളത്തിലെ നേതാക്കള്‍ക്കുണ്ട്. ഒരുപക്ഷേ കേരളത്തിലെ നേതാക്കള്‍ മാത്രമായിരുന്നു പ്രചാരണമെങ്കില്‍ തോല്‍വി ഉറപ്പായിരുന്നു. രാഹുല്‍ വന്നത് കൊണ്ട് ശക്തമായ മത്സരമുണ്ടായി. പക്ഷേ അപ്പോഴും വന്‍ ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. 75 സീറ്റ് യുഡിഎഫിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ചില സീറ്റുകളില്‍ അപ്രതീക്ഷിത ജയമുണ്ടാവും. ആലപ്പുഴയും കൊല്ലവുമാണ് ഇതില്‍ ഏറ്റവും പ്രതീക്ഷയുള്ളത്.

നേമത്ത് തരംഗമുണ്ടോ?

നേമത്ത് തരംഗമുണ്ടോ?

നേമം പിടിക്കുമെന്ന് കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ ആത്മവിശ്വാസത്തിന് പറയുന്നതാണ്. സംഘടനാപരമായി ഇവിടെ വീഴ്ച്ചകളുണ്ടായി എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്ന പോയ വോട്ടുകള്‍ പകുതി പോലും തിരിച്ചെത്തിയിട്ടില്ല. കെ മുരളീധരന്‍ ശക്തനാണെങ്കില്‍ ഇവിടെ പണിയെടുക്കാന്‍ ശക്തന്‍മാരില്ല. രാഹുല്‍ ഗാന്ധി അവസാന ദിനമെത്തിയത് ചെറിയ നേട്ടം കോണ്‍ഗ്രസിനുണ്ടാവും. പക്ഷേ നേട്ടം പ്രതീക്ഷിക്കേണ്ട. വി ശിവന്‍കുട്ടിയും കുമ്മനം രാജശേഖരനും തമ്മിലാണ് മത്സരം. കുമ്മനത്തിന് ചെറിയ മുന്‍തൂക്കമുണ്ടെന്ന് സമ്മതിക്കേണ്ടി വരും.

നടി പാര്‍വതി നായരുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Election commission banned all kind of victory processions on may 2

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+