Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശനെ വെട്ടാന്‍ കളിച്ച് ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് 2 തട്ടില്‍, ചെന്നിത്തലയെ വെട്ടാന്‍ യൂത്തന്‍മാരും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇതുവരെ കാണാത്ത തരത്തില്‍ മാറ്റങ്ങള്‍ക്കായി പോര് കടുക്കുന്നു. സീനിയേഴ്‌സിനെതിരെ അണിനിരന്നിരിക്കുകയാണ് യുവാക്കള്‍. രമേശ് ചെന്നിത്തലയെ മാറ്റിയേ തീരൂ എന്ന വാശിയിലാണ് അവര്‍. ചെന്നിത്തല യാതൊരു വിശ്വാസത്യയുമില്ലാത്ത നേതാവാണെന്നാണ് യുവനേതാക്കള്‍ ഉന്നയിക്കുന്നത്. അതിലുപരി ഐ ഗ്രൂപ്പില്‍ നിന്നും കാര്യമായ പിന്തുണ ചെന്നിത്തലയ്ക്കില്ല. ഗതികെട്ട് മാറേണ്ടി വരുന്ന അവസ്ഥയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

മുന്നിലിറങ്ങി ഉമ്മന്‍ ചാണ്ടി

മുന്നിലിറങ്ങി ഉമ്മന്‍ ചാണ്ടി

നേതൃത്വത്തിന്റെ പിടിവിട്ട് പോകുന്നത് ഉമ്മന്‍ ചാണ്ടി അത്ര പെട്ടെന്ന് അംഗീകരിച്ച് കൊടുക്കാന്‍ തയ്യാറല്ല. രമേശ് ചെന്നിത്തലയെ തന്നെ മുന്നില്‍ നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഗെയിം. ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാന്‍ അനുവദിക്കണമെന്ന് വാദിക്കുന്നവരില്‍ ഉമ്മന്‍ ചാണ്ടിയാണ് മുന്നില്‍. അതാണ് ഹൈക്കമാന്‍ഡിനെ കുരുക്കുന്നത്. നേരത്തെ കെ ബാബുവിനായും കെസി ജോസഫിനുമായും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇതേ പോലെ ഉമ്മന്‍ ചാണ്ടി വാദിച്ചിരുന്നു. അന്ന് ബാബുവിന് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.

പിന്തുണ സതീശന്

പിന്തുണ സതീശന്

ചെന്നിത്തലയ്ക്ക് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പിന്തുണ ഇല്ല. അതാണ് ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നതെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി മാത്രമാണ് ഇപ്പോഴത്തെ തടസ്സം. ഭൂരിപക്ഷം എംഎല്‍എമാരും സതീശനൊപ്പമാണ്. ചെന്നിത്തല തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി നിലപാടെടുത്തിരിക്കുകയാണ്. ഇത് പക്ഷേ ഹൈക്കമാന്‍ഡ് വിശ്വാസത്തിലെടുത്തിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും തോറ്റതില്‍ വലിയ റോള്‍ ചെന്നിത്തലയ്ക്കുണ്ടെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

കെപിസിസിയുടെ പിന്തുണ

കെപിസിസിയുടെ പിന്തുണ

കെപിസിസി നേതൃത്വത്തിന്റെ പിന്തുണ അപ്രതീക്ഷിതമായി ചെന്നിത്തലയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്ത്രപരമായിട്ടാണ് ഗ്രൂപ്പ് നേതാവിനെ തന്നെ പിന്തുണയ്ക്കുന്നത്. ചെന്നിത്തല മാറിയില്ലെങ്കില്‍ മുല്ലപ്പള്ളിക്കും മാറേണ്ടി വരില്ല. സ്വാഭാവികമായും പിന്തുണ മുല്ലപ്പള്ളിക്ക് നല്‍കാന്‍ ചെന്നിത്തല തയ്യാറാകും. ഉമ്മന്‍ ചാണ്ടിയും പിന്തുണയ്ക്കും. ഇനി ചെന്നിത്തല മാറിയാല്‍ അതോടെ സുധാകരന്‍ മുല്ലപ്പള്ളിക്ക് പകരമെത്തും. ചെന്നിത്തലയെ പോലെയല്ല, ദേശീയ-സംസ്ഥാന തലത്തില്‍ യാതൊരു റോളും ഇല്ലാത്ത അവസ്ഥയിലേക്ക് മുല്ലപ്പള്ളി വീണുപോകും.

യുവാക്കള്‍ മാറ്റിയിരിക്കും

യുവാക്കള്‍ മാറ്റിയിരിക്കും

യുവ എംഎല്‍എമാരെയാണ് രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നത്. ഇവരില്‍ ഒരാള്‍ പോലും ചെന്നിത്തലയെ പിന്തുണയ്ക്കുന്നില്ല. ചെന്നിത്തല പറയുന്ന കാര്യം ജനം വിശ്വസിക്കുന്നില്ല. അഴിച്ചുപണി നടത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന് ജനപിന്തുണയുണ്ടാവില്ലെന്നും സതീശന്‍ വിഭാഗം പറയുന്നു. ഒരു തവണ കൂടി പ്രതിപക്ഷ നേതൃസ്ഥാനം തനിക്ക് നല്‍കണമെന്നാണ് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതേസമയം ലീഗ് അടക്കമുള്ളവര്‍ പിന്തുണയ്ക്കുന്നു എന്നാണ് ചെന്നിത്തലയുടെ വാദം. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് ലീഗ് അടക്കമുള്ളവര്‍ നിലപാടെടുത്തിരിക്കുകയാണ്.

കോണ്‍ഗ്രസ് രണ്ട് തട്ടില്‍

കോണ്‍ഗ്രസ് രണ്ട് തട്ടില്‍

പ്രതിപക്ഷ നേതാവിനെ ചൊല്ലി കോണ്‍ഗ്രസ് രണ്ട് തട്ടിലായിരിക്കുകയാണ്. സമീപകാലത്തൊന്നും കാണാത്ത കാഴ്ച്ചയാണ് ഇത്. കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ തന്നെ വരുമെന്ന സൂചനയാണ് ഉള്ളത്. മുല്ലപ്പള്ളിക്കായി പാര്‍ട്ടിയില്‍ തല്‍ക്കാലം ആരും വാദിച്ചിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പിടി തോമസിനെയും കൊണ്ടുവരും. ആരും ഹസനെയും പിന്തുണച്ചിട്ടില്ല. അതേസമയം മാറ്റം എളുപ്പത്തിലുണ്ടാവില്ലെന്ന സൂചനയും വരുന്നുണ്ട്. മാറ്റത്തിന് റെഡിയാവാനുള്ള സന്ദേശം ചെന്നിത്തലയ്ക്ക് കിട്ടിയിട്ടില്ല.

എ ഗ്രൂപ്പിന്റെ നീക്കം

എ ഗ്രൂപ്പിന്റെ നീക്കം

എ ഗ്രൂപ്പ് അതിനിടയില്‍ വന്‍ മാറ്റങ്ങള്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്. ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കുന്നതിന് പകരം കെപിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനാണ് അവരുടെ നീക്കം. പ്രസിഡന്റ് സ്ഥാനം കെസി ജോസഫിന് നല്‍കാനാണ് ആവശ്യപ്പെടുക. നേരത്തെ പ്രതിപക്ഷ നേതാവായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് ഉയര്‍ന്നെങ്കിലും, എ ഗ്രൂപ്പില്‍ അദ്ദേഹത്തിന് പിന്തുണയില്ലായിരുന്നു. കെസി ജോസഫ് വന്നാല്‍ പഴയ പോലെ പാര്‍ട്ടിയില്‍ പിടിമുറുക്കാമെന്ന് എ ഗ്രൂപ്പ് കരുതുന്നു.

മുന്നിട്ടിറങ്ങി സുധാകരന്‍

മുന്നിട്ടിറങ്ങി സുധാകരന്‍

ചെന്നിത്തലയെ മാറ്റാന്‍ ശക്തമായ നീക്കം നടത്തുന്നവരില്‍ ഒരാള്‍ സുധാകരനാണ്. നേതൃമാറ്റം നല്ലതാണെന്ന് യുവ എംഎല്‍എമാര്‍ പറയുമ്പോള്‍ സുധാകരന്‍ അടക്കമുള്ള എംപിമാരും ഈ മാറ്റത്തെ പിന്തുണയ്ക്കുന്നു. ആദ്യ പിണറായി സര്‍ക്കാരിനെതിരെ ചെന്നിത്തലയാണ് ഏറ്റവും തിളങ്ങിയതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രാഹുല്‍ എങ്ങനെ പടനയിച്ചോ സമാനമായ മോശം പ്രകടനമാണ് ചെന്നിത്തല നടത്തിയതെന്ന അണിയറ സംസാരവും പാര്‍ട്ടിക്കുള്ളിലുണ്ട്. കേന്ദ്രത്തിലും കേരളത്തിലും സമാന രീതിയിലായിരുന്നു കോണ്‍ഗ്രസിന്റെ തകര്‍ച്ച.

Recommended Video

cmsvideo
    ഞെട്ടിക്കാൻ കോൺഗ്രസ്..ചെന്നിത്തലയെ വെട്ടി വി ഡി സതീശൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+