• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കോൺഗ്രസ് ബോധപൂർവ്വം വിവാദം സൃഷ്ടിക്കുന്നു; ജനം എൽഡിഎഫിന്റെ വികസന മുന്നേറ്റത്തിനൊപ്പം നിൽക്കും';ജയരാജൻ

Google Oneindia Malayalam News

കൊച്ചി; തെരഞ്ഞെടുപ്പിന് മുന്നിലും കെ പി സി സി പ്രസിഡന്റുൾപ്പടെ ബോധപൂർവം വിവാദം സൃഷ്ടിക്കുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. തൃക്കാക്കരയുടെ വികസന മുന്നേറ്റവും പിടി തോമസ് ഉയർത്തിയ കുടുംബവാഴ്ചയ്ക്കെതിരായ കാര്യങ്ങളും ചർച്ചയാവാതിരിക്കാനാണ് യുഡിഎഫിന്റെ ശ്രമം.തൃക്കാക്കരയിൽ കനത്ത പരാജയം മുന്നിൽ കാണുന്ന കെപിസിസി പ്രസിഡന്റ് എന്തൊക്കെയോ വിളിച്ചുപറയുകയാണ്. എന്ത് മറച്ചാലും വിവാദമുയർത്തിയാലും, ജനങ്ങൾ വാഗ്ദാനം പാലിക്കുന്ന എൽഡിഎഫിനും വികസനക്കുതിപ്പിനും ഒപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'മഞ്ജു നമിച്ചു..ഇനിയൊന്നും പറയാനില്ല', തിമിർത്തു,തകർത്തു, പൊളിച്ചു..വൈറലായി ഡാൻസ്

1


തെരഞ്ഞെടുപ്പിന് മുന്നിലും കെ പി സി സി പ്രസിഡന്റുൾപ്പടെ ബോധപൂർവം വിവാദം സൃഷ്ടിക്കുന്നത്, തൃക്കാക്കരയുടെ വികസന മുന്നേറ്റവും, പി. ടി തോമസ് ഉയർത്തിയ കുടുംബവാഴ്ചയ്ക്കെതിരായ കാര്യങ്ങളും ചർച്ചയാവാതിരിക്കാനാണെന്ന് വ്യക്തം. എത്രതന്നെ വിവാദം സൃഷ്ടിച്ചാലും വികസനമെന്നേറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. അതൊന്നും വിവാദങ്ങൾക്കൊണ്ട് മറയ്ക്കാൻ udf ന് കഴിയില്ല.
ജനങ്ങൾ വികസനത്തിനൊപ്പമാണ് എന്നതിന്റെ വ്യക്തതയാണ് രണ്ടാം പിണറായി സർക്കാർ. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നൽകിയ വാഗ്ദാനങ്ങളത്രയും പാലിച്ച ഒന്നാം പിണറായി സർക്കാറിനുള്ള ജനങ്ങളുടെ കയ്യൊപ്പായിരുന്നു, വികസനമുന്നേറ്റത്തുടർച്ചയ്ക്കുള്ള ഈ അംഗീകാരം.

2


തൃക്കാക്കരയുടെ വികസനക്കുതിപ്പാണ് തുടക്കം മുതൽ എൽ.ഡി.എഫ് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എന്നാൽ, വികസനം ചർച്ചയായാൽ ജനങ്ങൾ LDF ന് വോട്ടുചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾക്കും അറിയാം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വികസനമാണ് പൊതുവിൽ ചർച്ച ചെയ്യേണ്ടതും. എന്നിട്ടും അങ്ങനെ യാതൊന്നും മുന്നോട്ടുവെയ്ക്കാൻ യു.ഡി.എഫ് തയ്യാറാകുന്നില്ല. പകരം അവർ പ്രതിദിനമെന്നോണം വിവാദമുയർത്തുകയാണ്. പി. ടി യുടെ നിലപാട് കുടുംബവാഴ്ചയ്ക്ക് എതിരായിരുന്നു. ഇക്കാര്യം കോൺഗ്രസ്സ് നേതാക്കൾ തന്നെ പറഞ്ഞത് വാർത്തയായാത്തോടെ, പി. ടി യെ സ്നേഹിക്കുന്ന കോൺഗ്രസുകാരും എതിരാകുമെന്ന ഭയവും കോൺഗ്രസ്സ് നേതാക്കളെ അലട്ടുന്നു എന്ന് കരുതണം. കുടുംബവാഴ്ചയ്ക്കെതിരായ നിലപാട് വാർത്തയാകുമ്പോൾ, അത് ചർച്ചയാവാതിരിക്കാൻ, അതിനെ മറയ്ക്കാനെന്നോണം അപ്പോൾ വിവാദ പ്രസ്താവന തുടർച്ചയാവുകയുമാണ്.

3


തെരഞ്ഞെടുപ്പിന് മുന്നിലും LDF മുന്നിട്ടുവെയ്ക്കുന്നതിനേക്കാൾ വലിയ വികസന പ്രവർത്തനം നടത്തുമെന്ന് പറയാൻ UDF ന് കഴിയുന്നില്ല. അല്ലെങ്കിലും LDF തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പറഞ്ഞത് പാലിക്കുമെന്ന് തെളിയിച്ചപ്പോൾ, UDF അങ്ങനെ അല്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാകാം, വിവാദപ്രസ്താവനകൾ വാർത്തയാക്കി വികസന മുന്നേറ്റ ചർച്ച മാറ്റാൻ udf ശ്രമിക്കുന്നത്. അപ്പോഴും ജനങ്ങൾ വികസനത്തിനൊപ്പമാണ് എന്നത് LDF ന് അനുകൂലമാവുമെന്ന് UDF ഭയക്കുന്നു. അതിന്റെ പ്രതിഫലനമാണ് കോൺഗ്രസിന് കൂടുതൽ വോട്ട് നൽകുന്ന കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്ത പ്രഖ്യാപനംവരെ കാര്യങ്ങൾ എത്തിനിൽക്കുന്നത് തെളിയിക്കുന്നത്.

4


തെരഞ്ഞെടുപ്പ് രംഗത്ത് പണം വാഗ്ദാനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ഗുരുതരമായ കുറ്റവുമാണ്. യുഡിഎഫിന്റെ നഗ്നമായ ഈ തെരഞ്ഞെടുപ്പ് ചട്ടലംഘനം പക്ഷേ, LDF തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകിയിട്ടുപോലും പല 'നിഷ്പക്ഷ' മാധ്യമങ്ങൾക്കും വാർത്തയായിട്ടില്ല. എന്തും വാർത്തയാകുന്ന ഈ തെരഞ്ഞെടുപ്പ് കാലത്താണ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ വാർത്ത, വാർത്തയാകാതിരിക്കാൻ ചില മാധ്യമങ്ങൾ വല്ലാത്തശ്രദ്ധ പുലർത്തുന്നത്. സ.പിണറായി ഉൾപ്പടെയുള്ള LDF നേതാക്കൾ ഡോ ജോ ജോസഫിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതുപോലും കെപിസിസി പ്രസിഡന്റ് കുറ്റമായി കാണുകയാണ്. യു. ഡി എഫ് ഒഴികെ ആരും പ്രവർത്തിക്കരുത് എന്നാണോ..? നേരത്തെ യു. ഡി. എഫ് ജയിച്ചതുകൊണ്ട് യു. ഡി. എഫിന്റെ 'നെസസിറ്റി' ആണത്രേ..! ഇതിനേക്കാൾ ഭൂരിപക്ഷത്തോടെ udf മുമ്പ് ജയിച്ച കോട്ടകളൊക്കെ വികസനമുന്നേറ്റ ത്തോടൊപ്പം ജനങ്ങൾ നിന്നപ്പോൾ ഒലിച്ചുപോയത് കെപിസിസി പ്രസിഡന്റിനെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു.. അതുകൊണ്ടാണ് തൃക്കാക്കരയിൽ യുഡിഎഫിന്റെ കനത്ത പരാജയം മുന്നിൽ കാണുന്ന കെപിസിസി പ്രസിഡന്റ് എന്തൊക്കെയോ വിളിച്ചുപറയുകയാണ്.
എന്ത് മറച്ചാലും വിവാദമുയർത്തിയാലും, ജനങ്ങൾ വാഗ്ദാനം പാലിക്കുന്ന LDF നും വികസനക്കുതിപ്പിനും ഒപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും.
- എം വി ജയരാജൻ

തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

cmsvideo
  തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022
  English summary
  Congress is deliberately creating controversy;people will stand with the LDF says MV Jayarajan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X