കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐസിസിയെ വെല്ലുവിളിച്ചു, സുധാകരനെതിരെ നടപടിയില്ലാതെ മുന്നോട്ടുപോക്കില്ല, കോണ്‍ഗ്രസിന് ആശങ്ക

Google Oneindia Malayalam News

തിരുവനന്തപുരം: കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ തള്ളിയിരിക്കുകയാണ്. എന്നാല്‍ സുധാകരനാകട്ടെ നേതൃത്വത്തെ ഒന്നടങ്കം വെല്ലുവിളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് എഐസിസി. സംസ്ഥാന നേതൃത്വവും അച്ചടക്ക ലംഘനത്തിന് സുധാകരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. അതോടൊപ്പം സുധാകരനെതിരെ നടപടിയുണ്ടായാല്‍ അത് കണ്ണൂര്‍ ജില്ലയില്‍ തന്നെ ബാധിക്കും.

1

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലായിടത്തും വലിയ തിരിച്ചടി നേരിട്ടപ്പോള്‍ വലിയ നേട്ടമുണ്ടായത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള സ്ഥലത്താണ്. ഇതെല്ലാം സുധാകരന്റെ മികവാണ്. ഉമ്മന്‍ ചാണ്ടി പുതുപള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വന്തം നാട്ടിലും തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തില്‍ സുധാകരനെതിരെ നടപടി എന്നത് കോണ്‍ഗ്രസിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ താരിഖ് അന്‍വര്‍ നടപടിയുമായി തന്നെ മുന്നോട്ട് പോകാനാണ് സാധ്യത. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലുള്ള ചിലര്‍ തന്നെയാണെന്ന് സുധാകരന്‍ പറയുന്നു. രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് പ്രതിനിധിയെയും രൂക്ഷമായിട്ടാണ് സുധാകരന്‍ വിമര്‍ശിച്ചത്.

അതേസമയം ചെന്നിത്തല ഇതിനിടെ സുധാകരനെ പിന്തുണച്ച് രംഗത്തെത്തി. സുധാകരനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ തള്ളിപ്പറഞ്ഞത്. തന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല ആദ്യം തന്റെ പ്രസ്താവനയെ അനുകൂലിച്ചെങ്കിലും പിന്നീട് അതിനെ തള്ളിപ്പറഞ്ഞെന്ന് സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഷാനി മോള്‍ ഉസ്മാന്‍ തന്നെ ചോദ്യം ചെയ്യാന്‍ ആരാണെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

Recommended Video

cmsvideo
Actor krishnakumar joins bjp

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും സുധാകരന്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരാള്‍ പോലും പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. നേതാക്കളെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടി നടപടിയിലേക്ക് നീങ്ങിയാല്‍, കടുത്ത നിലപാടിലേക്ക് കടക്കാനാണ് സുധാകരന്റെയും തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചത് ഗൗരവപ്പെട്ട വിഷയമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ ജാതീയമായിട്ടല്ല വിമര്‍ശിച്ചത്. തൊഴിലിനെ കുറിച്ചാണ് പറഞ്ഞതെന്നും സുധാകരന്‍ പറയുന്നു. എന്നാല്‍ അച്ചടക്കം പാലിക്കണമെന്ന താരിഖ് അന്‍വറിന്റെ നിര്‍ദേശം സുധാകരന്‍ ഗൗരവത്തോടെ കണ്ടിരുന്നില്ല.

English summary
congress is in confusion may take action against k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X