കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് അടിമുറി മാറുന്നു; തർക്ക പരിഹാരത്തിന് ജില്ലാതല സമിതി...കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ്..മാർഗരേഖ

Google Oneindia Malayalam News

തിരുവനന്തപുരം; കോൺഗ്രസിനെ അടിമുടി ഉടച്ച് വാർക്കാൻ ഒരുങ്ങി പുതിയ കെപിസിസി നേതൃത്വം. അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതിയ കോൺഗ്രസിനെ തയ്യാറാക്കിയെടുക്കുമെന്ന് കെ സുധാകരൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ അതിന്റെ ആദ്യ ചുവടെന്ന നിലയിൽ പുതിയ മാർഗരേഖ തന്നെ പുറത്തിറക്കിയിരിക്കുകയാണ് നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്.

1

തർക്കങ്ങളും പരാതികളും പരിഹരിക്കാൻ ജില്ല തലത്തിൽ പുതിയ സമിതികൾ രൂപീകരിക്കുമെന്ന് മാർഗരേഖയിൽ പറയുന്നു. നേരത്തേ ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പി്നനാലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. തുടർന്ന് ചില നേതാക്കൾക്കെതിരെ നേതൃത്വം കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിൽ കെ സുധാകരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞുവെന്നും പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ തിരുമാനം.

2

ജില്ലാ തലത്തിലാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. അത് അവിടെ പരിഹരിക്കപ്പെട്ടില്ലേങ്കിൽ മാത്രമായിരിക്കും കെപിസിസി ഇടപെടുക. താഴെ തട്ടിൽ കോൺഗ്രസിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനായി മൈക്രോ ലെവൽ കമ്മിറ്റികൾക്ക് കോൺഗ്രസ് രൂപം നൽകാനാണ് പദ്ധതി.ഈ യൂണിറ്റുകളുടെ പ്രവർത്തനത്തിനായി പരിശീലനം നേടിയ 25000 കേഡറുകളെ നിയോഗിക്കും. ഈ പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ് ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

3

ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള നടപടികൾ ഉണ്ടാകും. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ പല ബൂത്ത് കമ്മിറ്റികളും നിർജീവമായിരുന്നുവെന്ന വിമർശനം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഇനി മുതൽ കടലാസിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ബൂത്ത് കമ്മിറ്റിൽ അനുവദിക്കാനാകില്ലെന്ന നിലപാടും നേതൃത്വം വ്യക്തമാക്കുന്നു.

പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

4

ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താനുള്ള ചുമതല ഡിസിസി അധ്യക്ഷൻമാർക്കാണ്. ഇവർ കൃത്യമായ ആറുമാസത്തെ ഇടവേളകളിൽ കമ്മിറ്റി നടപടികൾ പരിശോധിക്കുകയും ഇത് സംബന്ധിച്ച റിപ്പോർട്ട് കെപിസിസിക്ക് കൈമാറുകയും ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച റിപ്പോർട്ട് ചെയ്താൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ട്.ഗ്രാമീണ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി ഇടപെടണമെന്ന നിർദ്ദേശവും മാർഗരേഖയിൽ പറയുന്നു. പ്രാദേശിക തലത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇടപെടുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. താഴെ തട്ടിൽ ജനങ്ങളുമായുള്ള ബന്ധം തിരിച്ചു പിടിച്ചു പിടിക്കണം. അതിനായി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി പ്രവർത്തി്കകാൻ തയ്യാറാകണമെന്നും പുതിയ മാർഗരേഖയിൽ പറയുന്നു.

5

പൊതുപരിപാടികളിൽ സ്റ്റേജുകളിലേക്കുള്ള നേതാക്കളുടെ തള്ളിക്കയറ്റം വേണ്ടതില്ലെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു. വ്യക്തികൾ ആരും സ്വന്തം പേരിൽ ഫ്ലക്സുകൾ വെയ്ക്കാൻ പാടില്ല. മാത്രമല്ല പൊതുപരിപാടികളിൽ ഉൾപ്പെടുത്തേണ്ട നേതാക്കളുടെ എണ്ണവും പരിമിതപ്പെടുത്തണമെന്ന നിർദ്ദേശവും കോൺഗ്രസ് ഉയർത്തുന്നു. ഏതെങ്കിൽ നേതാക്കളെ പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കുമ്പോൾ അത് ഡിസിസി നേതൃത്വത്തിന്റെ അറിവോട് കൂടിയായിരിക്കണം. വ്യക്തി വിരോധം തീർക്കുന്നതിനായി ആരേയും കമ്മിറ്റിളിൽ നിന്ന് മാറ്റി നിർത്താൻ പാടില്ലെന്നും മാർഗരേഖയിൽ പറയുന്നു.

Recommended Video

cmsvideo
കേരള: കോൺഗ്രസിൽ കാലോചിതമായ മാറ്റം വരുമെന്ന് കെ പി സി സി പ്രസിഡന്റ്
6

അണികളേയും നേതാക്കളേയും ഓഡിറ്റ് ചെയ്യാനുള്ള നിർദ്ദേശവും ഉണ്ട്. ഡിസിസി അധ്യക്ഷൻമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുകമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. അധ്യക്ഷൻമാരുടെ കാലാവധി അഞ്ച് വർഷമാണ്. എന്നാൽ മികച്ച രീതിയിൽ പ്രവർത്തിച്ചില്ലേങ്കിൽ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ നേതാക്കളെ മാറ്റി പുതിയ നേതാക്കൾക്ക് ചുമതല മൽകുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

എന്തൊരു സൗന്ദര്യമാണ്... കറുപ്പ് സാരിയിൽ കിടിലൻ ലുക്കിൽ നടി അനുശ്രീ..നടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

English summary
Congress introduces new guidelines for working
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X