കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കും..എഐസിസിക്ക് മുന്നറിയിപ്പുമായി ഗ്രൂപ്പുകൾ.. പകരം ഈ 3 പേരുകൾ?
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ സംഘടന തവത്തിൽ അഴിച്ച് പണിക്ക് തുടക്കമിട്ടിരിക്കുകയാണ് ഹൈക്കമാന്റ്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ മുതിർന്ന നേതാക്കളുടെ എതിർപ്പുകൾ എല്ലാം തള്ളിക്കൊണ്ടായിരുന്നു വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. ഇനി കെപിസിസി അധ്യക്ഷനെ ഉടൻ മാറ്റിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാൽ പകരം ആരാകും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കെ സുധാകരനെ നിയമിക്കുമെന്നുള്ള ചർച്ചകൾ ശക്തമായിട്ടുണ്ട്. എന്നാൽ ഇത്തരം ചർച്ചകൾ സജീവമായതോടെ സുധാകരനെതിരെ പാർട്ടിയിൽ പടയൊരുക്കവും തുടങ്ങി കഴിഞ്ഞു.

പൊളിച്ചെഴുത്ത്
കേരളത്തിൽ കോൺഗ്രസിന് ഉയർത്തെഴുന്നേൽക്കണമെങ്കിൽ സംഘടന തലപ്പത്ത് പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ശക്തമായിരുന്നു. യുവനിര നേതാക്കൾ ഉൾപ്പെടെ ഈ വിഷയം ശക്തമായി ഉന്നയിച്ചതോടെയായിരുന്നു വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടൽ ഉണ്ടായത്. നേതൃമാറ്റത്തിനെതിരെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കൈകോർത്തെ്കിലും ഇവരുടെ ആവശ്യങ്ങൾ തള്ളി ദേശീയ നേതൃത്വം ഉറച്ച നിലപാടെടുത്തു.

കെപിസിസി അധ്യക്ഷനും
പുതിയ പ്രതിപക്ഷ നേതാവ് എത്തിയോടെ ഉടൻ തന്നെ കെപിസിസി അധ്യക്ഷനേയും മാറ്റിയേക്കുമെന്നുള്ള ചർച്ചകൾ ശക്തമാണ്. നേരത്തേ തിരഞ്ഞെടുപ്പ് പരാജയം ഏറ്റെടുത്ത് രാജിവെയ്ക്കില്ലെന്ന് അധ്യക്ഷനായ മുല്ലപ്പള്ളി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പറുത്തുവന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ
ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുന്നതാണ് ഉചിതമെന്ന് ദേശീയ നേതൃത്വവും മുല്ലപ്പള്ളിയെ അറിയിച്ചിട്ടുണ്ടത്രേ. അതേസമയം മുല്ലപ്പള്ളിയ്ക്ക് പകരം
മുതിർന്ന നേതാവും കണ്ണൂർ എംപിയുമായ കെ സുധാകരന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരമൊരു ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

നറുക്ക് വീഴുമോ?
മുല്ലപ്പള്ളിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കുകയും പകരം സുധാകരൻ അധ്യക്ഷസ്ഥാനത്തേക്ക് വരട്ടേയെന്നുമായിരുന്നു ചർച്ചകൾ. എന്നാൽ മുല്ലപ്പള്ളി പദവി ഒഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ആ ചർച്ചകൾ അവസാനിച്ചു. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ ഹൈക്കമാന്റ് രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ കെ സുധാകരന് നറുക്ക് വീണേക്കുമോയെന്നാണ് ഉയരുന്ന ചോദ്യങ്ങൾ.

എഐസിസിക്ക് മുന്നറിയിപ്പ്
പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി അശോക് ചവാന്‍ അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിൽ എത്തും. ഇതിന് ശേഷമാകും തിരുമാനം. എന്നാൽ സുധാകരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ ഇതിനോടകം തന്നെ എ,ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിട്ടുണ്ട്. സുധാകരനെ അധ്യക്ഷനാക്കുന്നത് കനത്ത തിരിച്ചടിയാകുമെന്നാണത്രെ ഗ്രൂപ്പ് നേതാക്കൾ എഐസിസിയെ അറിയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പാർട്ടിയെ വളർത്താൻ
സ്വന്തം ജില്ലയായ കണ്ണൂരിൽ പോലും പാർട്ടിയെ വളർത്താൻ കെ സുധാകരന് കഴിഞ്ഞിട്ടില്ലെന്നിരിക്കെ സംസ്ഥാന കോൺഗ്രസിനെ എങ്ങനെ സുധാകരന് നയിക്കാനാകുമെന്നാണ് ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്ന ചോദ്യം. മാത്രമല്ല സുധാകരന്റെ തീവ്രനിലപാടുകൾ തിരിച്ചടിയാകുമെന്നും ഇവർ എഐസിസിക്ക് മുന്നറിയിപ്പ് നൽകുന്നു.

വിവാദ പരാമർശങ്ങൾ
തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ വിവാദ പരാമർശങ്ങളും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആയിരുന്നു കെ. സുധാകരന്റെ പരാമർശം. സുധാകരന്റെ പ്രതികരണത്തിനെതിരെ അന്ന് കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.

പാർട്ടിയിൽ നിന്നും അകറ്റി
ഈ പരാമർശം ഒരുവിഭാഗത്തെ പാർട്ടിയിൽ നിന്നും അകറ്റി നിർത്താൻ കാരണമായി. തൊഴിൽ ഉൾപ്പെടെ പറഞ്ഞുള്ള അധിക്ഷേപം നടത്തിയ ആളെ അധ്യക്ഷനാക്കുന്നത് ഈ വിഭാഗത്തിൽ നിന്നുള്ളവരുടെ പിന്തുണ ലഭിക്കാതിരിക്കാൻ കാരണമാകുമെന്നും ഇവർ പറയുന്നു. മാത്രമല്ല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന സുധാകരന്റെ പരാമർശവും തിരിച്ചടിയാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

പരിഗണിക്കേണ്ടത്
സുധാകരൻ വരണമെന്ന് ആവശ്യം ഉയർത്തുന്നത് പാർട്ടി പ്രവർത്തകരല്ലെന്നും സോഷ്യൽ മീഡിയയിലാണ് ഇത്തരം ഒരു ആവശ്യം ഉയരുന്നതെന്നും കോൺഗ്രസ് നേതാക്കൾ എഐസിസിയെ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ പാർട്ടി പ്രവർത്തകരുടെ വികാരമാണ് പരിഗണിക്കേണ്ടതെന്നും ഇവർ പറയുന്നു.അതേസമയം വിഡി സതീശന് പിന്നാലെ ഐ ഗ്രൂപ്പുകാരനായ സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിയുമോയെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്.

പരിഗണിക്കേണ്ടത്
സുധാകരൻ വരണമെന്ന് ആവശ്യം ഉയർത്തുന്നത് പാർട്ടി പ്രവർത്തകരല്ലെന്നും സോഷ്യൽ മീഡിയയിലാണ് ഇത്തരം ഒരു ആവശ്യം ഉയരുന്നതെന്നും കോൺഗ്രസ് നേതാക്കൾ എഐസിസിയെ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ പാർട്ടി പ്രവർത്തകരുടെ വികാരമാണ് പരിഗണിക്കേണ്ടതെന്നും ഇവർ പറയുന്നു.അതേസമയം വിഡി സതീശന് പിന്നാലെ ഐ ഗ്രൂപ്പുകാരനായ സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിയുമോയെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്.

ദേശീയ നേതാക്കളുടെ പിന്തുണ
അതേസമയം സുധാകരനല്ലാതെ മറ്റൊരാൾക്ക് കോൺഗ്രസിനെ ഇപ്പോൾ രക്ഷിക്കാനാകില്ലെന്നാണ് മറ്റൊരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയ ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരന് ഉണ്ടെന്നാണ് സൂചന. അതേസമയം ശക്തമായ പ്രതിഷേധം ഉയർന്നാൽ മറ്റ് ചില പേരുകളാണ് ഉന്നയിക്കപ്പെടുന്നത്.

3 പേരുകൾ
വർക്കിംഗ് പ്രസിഡന്റുമാരായ എംപി കൊടുക്കുന്നിൽ സുരേഷും മുതിർന്ന നേതാവായ കെവി തോമസും അധ്യക്ഷ സ്ഥാനത്തേക്ക് അവകാശം ഉന്നയിച്ചേക്കും. അദ്ധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണെന്നും എന്നാൽ ദളിതനായ ഒരാളെ അധ്യക്ഷ സ്ഥാനത്ത് കേരളത്തിൽ നിയമിക്കില്ലെന്നും കൊടുക്കുന്നിൽ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. ബെന്നി ബെഹനാനും അധ്യക്ഷ സ്ഥാനം നോട്ടമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications