കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി സുധാകരനെ കട്ടയ്ക്ക് പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എം ലിജു! സുധാകരന്‍ അങ്ങനെ പറയില്ല... കോണ്‍ഗ്രസിലും കലാപം

Google Oneindia Malayalam News

ആലപ്പുഴ: ജി സുധാകരനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ. പരാതിയില്‍ അടിയന്തര നടപടി വേണമെന്ന് ജില്ലയില്‍ നിന്നുള്ള കെപിപിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂറും ആവശ്യപ്പെട്ടിരുന്നു.

ജി സുധാകരനെതിരെയുള്ള പരാതിയില്‍ ട്വിസ്റ്റ്! പിന്‍വലിച്ചെന്ന് പോലീസും ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരിയുംജി സുധാകരനെതിരെയുള്ള പരാതിയില്‍ ട്വിസ്റ്റ്! പിന്‍വലിച്ചെന്ന് പോലീസും ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരിയും

ഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യുംഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യും

ഇതിന് പിറകെയാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റും അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആയ എം ലിജു സുധാകരനെ പിന്തുണച്ച് രംഗത്ത് വന്നത്. എതിര്‍ പാര്‍ട്ടിയില്‍ ഉള്ള ആളാണെങ്കിലും വ്യക്തിത്വമുള്ളവരെ അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ലിജുവിന്റെ അഭിപ്രായം. വിശദാംശങ്ങള്‍...

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

സുധാകരന്‍ അങ്ങനെ പറയില്ല

സുധാകരന്‍ അങ്ങനെ പറയില്ല

ജാതീയമായ പരാമര്‍ശങ്ങളോട് വര്‍ഗ്ഗീയമായ പരാമര്‍ശങ്ങളോ ജി സുധാകരന്‍ നടത്തുമെന്ന് കരുതുന്നില്ല എന്നാണ് എം ലിജുവിന്റെ അഭിപ്രായം. സുധാകരന്‍ സിപിഎമ്മിന്റെ ഉന്നത നേതാവാണെന്നും അദ്ദേഹം പറയുന്നു. എതിര്‍പാര്‍ട്ടിയില്‍ പെട്ട ആളാണെങ്കിലും വ്യക്തിത്വമുള്ളവരെ അംഗീകരിക്കണം എന്നാണ് ലിജുവിന്റെ പക്ഷം.

ഷുക്കൂര്‍ ആവശ്യപ്പെട്ടത്

ഷുക്കൂര്‍ ആവശ്യപ്പെട്ടത്

എന്നാല്‍ സുധാകരനെതിരെയുള്ള പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് രണ്ട് തട്ടിലാണ്. അമ്പലപ്പുഴ പോലീസില്‍ യുവതി നല്‍കിയ പരാതിയില്‍ അടിന്തര നടപടി വേണം എന്നാണ് ആവശ്യം. മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയും ആയ എഎ ഷുക്കൂര്‍ ആയിരുന്നു ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയത്.

കോണ്‍ഗ്രസിന്റെ നിലപാട്

കോണ്‍ഗ്രസിന്റെ നിലപാട്

ജി സുധാകരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുമെന്നോ ജാതീയമായ പരാമര്‍ശം നടത്തുമെന്നോ ഉള്ള അഭിപ്രായം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇല്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട് എം ലിജു. എഎ ഷുക്കൂറിന്റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴുയര്‍ന്ന പരാതി സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമാകാമെന്നും എം ലിജു പറയുന്നു.

കോണ്‍ഗ്രസിലെ പ്രശ്‌നം

കോണ്‍ഗ്രസിലെ പ്രശ്‌നം

ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസിനുള്ളില്‍ വടംവലി ശക്തമാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ എം ലിജുവിന്റെ നിലപാടിലൂടെ പുറത്ത് വന്നത് എന്നും വിലയിരുത്തലുകളുണ്ട്. ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് എം ലിജു.

പരാതി

പരാതി

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വഴിവയ്ക്കാവുന്ന തരത്തിലും ഉള്ള പരാമര്‍ശങ്ങള്‍ ജി സുധാകരന്‍ നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ജി സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതിക്കാരി. ഇവര്‍ എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു.

പരാതിയിലെ ട്വിസ്റ്റ്

പരാതിയിലെ ട്വിസ്റ്റ്

സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചു എന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. ഇതിന് പിറകെ സുധാകരന്‍ മാധ്യമങ്ങളെ കാണുകയും ചെയ്തു. എന്നാല്‍ താന്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് പരാതിക്കാരി ഉടന്‍ വ്യക്തമാക്കി. അമ്പലപ്പുഴ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അപമാനിച്ചിട്ടില്ല

അപമാനിച്ചിട്ടില്ല


മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തേയോ അദ്ദേഹത്തിന്റെ ഭാര്യയേയോ താന്‍ അപമാനിച്ചിട്ടില്ല എന്നാണ് ജി സുധാകരന്‍ പ്രതികരിച്ചത്. പരാതിക്കാരിയെ തനിക്ക് അറിയുകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്കെതിരെ പല പാര്‍ട്ടികളില്‍ പെട്ട ആളുകളുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപവും സുധാകരന്‍ ഉന്നയിച്ചു.

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍

തനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമനലുകള്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്ര പെട്ടെന്ന് അവര്‍ രംഗത്ത് വരുമെന്ന് കരുതിയിരുന്നില്ല എന്നാണ് സുധാകരന്‍ പറഞ്ഞത്. പരാതിക്കാരിയെ ഇവര്‍ ഉപയോഗിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

Recommended Video

cmsvideo
John Brittas and V Sivadasan will be the cpm candidates for rajya sabha election | Oneindia Malayalam

22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?

ജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകുംജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകും

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

English summary
Congress leader M Liju supports G Sudhakaran and Liju says Sudhakaran will not make such comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X