മുഖ്യമന്ത്രിയുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലും, പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
കരുനാഗപ്പള്ളി: കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലും ആയിരുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം കേരളത്തിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ സ്വര്‍ണം എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അഴിമതിയെ കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും മുഖ്യമന്ത്രി അറിയുന്നില്ല. ലൈഫ് മിഷന്‍ കരാറിലും സ്വര്‍ണ്ണക്കടത്തിലും ഇഎംസിസി കരാറിലും സ്പ്രിംഗ്‌ളര്‍ കരാറിലും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല എന്നും പ്രിയങ്ക പരിഹസിച്ചു. കോര്‍പറേറ്റ് പ്രകടന പത്രികയാണ് എല്‍ഡിഎഫിന്റേത്. ഇവിടുത്തെ സമ്പത്ത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്നു.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
കേരള സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരുമായും ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായും പ്രിയങ്ക ഗാന്ധി താരതമ്യം ചെയ്തു. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് വിറ്റ് തുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരള സര്‍ക്കാരിനുമുളളത്. വാളയാര്‍ കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ഹാത്രസ് കേസ് യുപി സര്‍ക്കാര്‍ കൈകാര്യം ചെയ്തത് പോലെ ആണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യോഗിയുടെ ഭാഷയില്‍ ആണ് സിപിഎമ്മിന്റെ സഖ്യകക്ഷികള്‍ ലൗ ജിഹാദിനെ കുറിച്ച് സംസാരിക്കുന്നത്. അക്രമത്തിന്റെയും അഴിമതിയുടേയും രാഷ്ട്രീയമാണ് സിപിഎമ്മിന്. ബിജെപിക്ക് വര്‍ഗീയ വിഭജന രാഷ്ട്രീയമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെത് ഭാവിയെ കുറിച്ച് കാഴ്ചപ്പാടുളള രാഷ്ട്രീയം ആണെന്നും പ്രിയങ്ക പറഞ്ഞു.

പ്രകൃതി ദുരന്ത സമയത്ത് പോലും ഇടത് സര്‍ക്കാര്‍ വിവേചനം കാണിച്ചു. സ്വന്തക്കാരെ മാത്രം സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ചെന്നും കടല്‍ സമ്പത്ത് അയ്യായിരം കോടിക്ക് വില്‍പന നടത്താന്‍ ശ്രമിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യം ഉറ്റ് നോക്കുന്ന തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബുവിനെ പ്രിയങ്ക ഗാന്ധി പ്രശംസിച്ചു. അരിത പ്രായത്തില്‍ ചെറുതാണെങ്കിലും ധൈര്യത്തില്‍ മുന്നിലാണെന്നും പ്രതിസന്ധികളെ അതിജീവിച്ച് കടന്ന് വന്ന അരിതയെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.