ഹെയര്‍സ്‌റ്റൈലും ഭാവവും മാറ്റി; മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല ഒരുക്കം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വര്‍ഷങ്ങളായി കണ്ടുകൊണ്ടിരുന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയല്ല കഴിഞ്ഞ കുറച്ചുനാളുകളായി മലയാളികള്‍ കാണുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതിമാറ്റി ഉമ്മന്‍ ചാണ്ടിയാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവായ ചെന്നിത്തല. പടയൊരുക്കം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പഴയരീതിയില്‍നിന്നും വ്യത്യസ്തനായി ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാനാണ് ചെന്നിത്തലയുടെ ശ്രമം.

മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിനായി ഹെയര്‍സ്റ്റൈല്‍ പോലും ചെന്നിത്തല മാറ്റിക്കഴിഞ്ഞു. കണ്ണമ്മൂലയിലെ ഫെയര്‍ ബ്യൂട്ടി പാര്‍ലറില്‍ ബ്യൂട്ടീഷ്യന്‍ വിജിയാണ് ചെന്നിത്തലയുടെ ഹെയര്‍സ്റ്റൈല്‍ ഒരുക്കുന്നത്. ചമഞ്ഞൊരുങ്ങി നടക്കുന്നു എന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്ന ചെന്നിത്തല കഴിഞ്ഞദിവസം മഴനനഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത് ഏറെ കൗതുകകരമായിരുന്നു.

chennithala

സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് അനേകം ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് ചെന്നിത്തലയുടെ മാറ്റമെന്നതും ശ്രദ്ധേയമാണ്. ഉമ്മന്‍ ചാണ്ടി സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാതെ പിറകോട്ടു പോയത് ചെന്നിത്തലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തുണയാകുകയും ചെയ്തു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാകുകയെന്നതാണ് ചെന്നിത്തലയുടെ ലക്ഷ്യം. ഇതിനായി കോണ്‍ഗ്രസ് ഐ ഗ്രൂപ്പും സജീവമായി രംഗത്തുണ്ട്. യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലീം ലീഗിന്റെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കാണ്. എന്നാല്‍, സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ടതോടെ ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ ലീഗ് നിര്‍ബന്ധിതമാകും. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ മറികടക്കാനും ജനകീയനെന്ന് പേരെടുക്കാനുമാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല ആഞ്ഞുശ്രമിക്കുന്നത്.


ആരാണ് ഹൂത്തികള്‍, അവര്‍ എവിടെ നിന്ന് വന്നു, അവര്‍ക്കെന്താണ് വേണ്ടത്?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
congress leader ramesh chennitha changed hairstyle

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്