കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടെ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനം അന്വേഷിക്കുമോ': ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം സംസ്ഥാന സമിതിയില്‍ ഇ പി ജയരാജനെതിരെ അനധികകൃത സ്വത്ത് ആരോപണം സംബന്ധിച്ച് വിഷയം പി ജയരാജന്‍ ഉന്നയിച്ചത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിഷയത്തില്‍ സി പി എം കേന്ദ്ര നേതൃത്വം വരെ ഇടപെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പി ജയരാജനെതിരെയും നേതൃത്വത്തിന് പരാതികള്‍ ഉയര്‍ന്നു. വിഷയത്തില്‍ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിട്ടുണ്ട്. സി പി എമ്മിലെ അസ്വാരസ്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

1

ഇപ്പോഴിതാ ഈ വിഷയത്തില്‍ സി പി എമ്മിനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായ വിമര്‍ശനവും വി ടി ബല്‍റാം ഉന്നയിക്കുന്നുണ്ട്. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സിപിഎം തയ്യാറാവുമോ എന്ന് വി ടി ബല്‍റാം ചോദിക്കുന്നു.

2

ഒരു പ്രമുഖന്റെ മകളോട് ഒരു ടി വി ഇന്റര്‍വ്യൂവില്‍ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കള്‍ക്ക് 100 കോടിയില്‍പ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകള്‍ പറയുന്ന മറുപടി ഏയ് അത്രയ്‌ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്.
ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!

3

മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സിപിഎം തയ്യാറാവുമോ?- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.

4

ഇ പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

5

പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ആരോപണം ഉയര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പര്‍ട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. നാഴികയ്ക്ക് നാല്‍പ്പത് വട്ടം മാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സി പി എം പാര്‍ട്ടിയെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു.

6

അഴിമതിയും കെടുകാര്യസ്തയും അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി. ഒന്നാം പിണറായി സര്‍ക്കാരിന്റെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇ പി ജയരാജനെതിരായ ഉയര്‍ന്ന ആരോപണം റിസോര്‍ട്ട് കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു.

7

അതേസമയം, മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ സി പി എം നേതാവ് ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ പി ജയരാജന്‍ തയ്യാറായിട്ടില്ല. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

8

സംഭവത്തില്‍ കേന്ദ്ര നേതൃത്വം വരെ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇ പി ജയരാജനെതിരെ അന്വേഷണം വേണമെങ്കില്‍ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണം. അതേസമയം, ഇപ്പോള്‍ പി ജയരാജനെതിരെ പരാതിയുമായി പരാതിപ്രവാഹമാണ്. പേര് വച്ചും പേര് വയ്ക്കാതെയും ഒട്ടേറെ പരാതികളാണ് എത്തുന്നത്. പി ജയരാജന് കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നാണ് പ്രധാനമായും പരാതിയില്‍ ആരോപിക്കുന്നത്.

English summary
Congress leader VT Balram has come out mocking and criticizing the CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X