Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന് തടയിടാൻ കളി തുടങ്ങി എ,ഐ ഗ്രൂപ്പുകൾ.. തമിഴ്നാടൻ മോഡൽ കേരളത്തിൽ നടപ്പാക്കാൻ ഹൈക്കമാന്റ്?

തിരുവനന്തപുരം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാജിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാജി ഹൈക്കമാന്റ് സ്വീകരിക്കുകയും ചെയ്തു. ഇനി കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ പുതിയ നേതാക്കളെ കണ്ടെത്തേണ്ടതുണ്ട്. നിലനിൽ കെ സുധാകരന്റെ പേരിനാണ് പ്രഥമ പരിഗണന. സുധാകരന് വേണ്ടിയുള്ള മുറവിളി നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസിൽ ശക്തമായിരുന്നു. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ വരുന്നത് തടയാൻ നീക്കം ശക്തമായിരിക്കുകയാണ് എ,ഐ ഗ്രൂപ്പുകൾ.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

 സജീവ പരിഗണനയിൽ

സജീവ പരിഗണനയിൽ

മുല്ലപ്പള്ളി രാജിവെച്ചൊഴിഞ്ഞതോടെ കെ സുധാകരന്റെ പേര് ഹൈക്കമാന്റ് സജീവമായി തന്നെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിലെ സുധാകരന്റെ പിന്തുണയും കൂടി കണക്കിലെടുത്തുകൊണ്ടാണ് തിരുമാനം. കെ മുരളീധരൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ ,ശശി തരൂർ തുടങ്ങിയ നേതാക്കളുടേയെല്ലാം പിന്തുണ സുധാകരനുണ്ട്.

സുധാകരനെതിരെ

സുധാകരനെതിരെ

എന്നാൽ സുധാകരൻ എന്ന പേരിലേക്ക് ഹൈക്കമാന്റ് എത്തിയതോടെ ഈ നീക്കത്തിന് തടയിടാനുള്ള സകല തന്ത്രവും പുറത്തെടുത്തിരിക്കുകയാണ് എ,ഐ ഗ്രൂപ്പുകൾ. മുല്ലപ്പള്ളി രാജിവെച്ച് ഒഴിയുന്നതിന് മുൻപ് തന്നെ കെ സുധാകരനെതിരെ നേതാക്കൾ എഐസിസിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ണൂരിൽ പോലും പാർട്ടിയെ വളർത്താൻ സാധിക്കാത്ത നേതാവ് എങ്ങനെയാണ് സംസ്ഥാന തലത്തിൽ പാർട്ടിയെ മുന്നോട്ട് നയിക്കുകയെന്നായിരുന്നു നേതാക്കളുടെ ചോദ്യം.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

മാത്രമല്ല സുധാകരന്റെ അതിതീവ്ര നിലപാടുകളും തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവിഭാഗങ്ങളുടേയും വിമർശനം.
അതേസമയം ഹൈക്കമാന്റ് ഇതിനോട് പ്രതികരിച്ചിരുന്നില്ല.

 മുല്ലപ്പള്ളിയെ പിന്തുണച്ച്

മുല്ലപ്പള്ളിയെ പിന്തുണച്ച്

ഇതിന് പിന്നാലെയാണ് സുധാകരനെതിരെ അരയും തലയും മുറുക്കി ഇരുഗ്രൂപ്പുകളും ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മുല്ലപ്പള്ളിക്ക് കാര്യമായ പിന്തുണ നൽകാതിരുന്ന എ,ഐ ഗ്രൂപ്പുകൾ ഇപ്പോൾ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചെന്നിത്തലയുടെ പ്രതികരണം

മുല്ലപ്പള്ളി രാമചന്ദ്രെ പിന്തുണച്ച് കൊണ്ട് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പരസ്യപ്രതികരണം നടത്തിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനോടു പാർട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. സംഘടന ദുർബലമായത് മുല്ലപ്പള്ളിയുടെ മാത്രം കുറ്റം കൊണ്ടല്ലെന്നും ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

വിഡി സതീശനും

തനിക്കും ഉമ്മൻചാണ്ടിക്കും ശേഷം മാത്രമേ മുല്ലപ്പള്ളിയെ തിരഞ്ഞെടുപ്പ് വീഴ്ചയുടെ പേരിൽ കുറ്റപ്പെടുത്തേണ്ടതുള്ളൂവെന്നും സിപിഎം തന്നേയും മുല്ലപ്പള്ളിയേയും വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ പോലും ആരും പിന്തുണച്ചില്ലെന്നും ചെന്നിത്തല സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനവും മുല്ലപ്പള്ളിയെ തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഗ്രൂപ്പ് സമ്മർദ്ദം

ഐ ഗ്രൂപ്പ് നേതാവായ സുധാകരൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയെ തള്ളി വിഡി സതീശനെ പിന്തുണച്ച നേതാവാണ്. ഈ അതൃപ്തികൾ നിലനിൽക്കുന്നിൽ പുതിയ അധ്യക്ഷനെ നിർദ്ദേശിക്കില്ലെന്ന് ചെന്നിത്തല ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കടുത്ത എതിർപ്പ് ഉയർന്നാൽ ഹൈക്കമാന്റ് മാറി ചിന്തിക്കാനുള്ള സാധ്യതകൾ തള്ളാനാകില്ല.

തമിഴ്നാട് മോഡൽ

നിലവിൽ സുധാകരൻ അല്ലേങ്കിൽ പിടി തോമസിന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഇരു ഗ്രൂപ്പുകളിൽ നിന്നും വിട്ട് നിന്നുള്ള പ്രവർത്തനമാണ് പിടി നടത്തുന്നത്. അതേസമയം തമിഴ്നാടിലേതിന് സമാനമായ തിരുമാനം ഹൈക്കമാന്റഅ ഇവിടെ കൈക്കൊള്ളുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

മുതിർന്ന നേതാക്കൾ

മുതിർന്ന നേതാക്കൾ


ദളിത് വിഭാഗത്തില്‍ ശ്രീപെരുമ്പത്തൂര്‍ എംഎല്‍എ ശെല്‍വപെരുന്തഗൈയെയാണ് പാർട്ടി തമിഴ്നാട് നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. മുതിർന്ന നേതാക്കളേയെല്ലാം മാറ്റി നിർത്തിക്കൊണ്ടായിരുന്നു പ്രഖ്യാപനം.

 കേന്ദ്ര സംഘം

കേന്ദ്ര സംഘം


നാല് മുതിർന്ന നേതാക്കളുടെ പേരായിരുന്നു അവസാന ഘട്ടം വരെ പരിഗണിച്ചിരുന്നതായുള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നത്. എന്നാൽ കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി വൈദ്യലിംഗം എംപിയും ഓരോ എംഎല്‍എമാരെയും കണ്ട് അഭിപ്രായം തേടിയതിന് ശേഷമായിരുന്നു നിർണായകമായ പ്രഖ്യാപനം നടത്തിയത്.

പ്രതികരണം

പ്രതികരണം

സമാന രീതി കേരളത്തിലും നടപ്പായാൽ കൊടിക്കുന്നിൽ സുരേഷിന്റെ പേരാകും പരിഗണിച്ചേക്കുക. അതേസമയം അധ്യക്ഷ പദവിയിലേക്ക് പേര് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് കൊടുക്കുന്നിൽ രംഗത്തെത്തി. തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെയാണെന്നും അവ വിശ്വസിക്കുന്നില്ലെന്നും സുരേഷ് പറഞ്ഞു. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 അന്തിമ തിരുമാനം

പ്രചരിക്കുന്ന പേരുകളെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്. ശോക് ചവാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയുടെ പഠനത്തിന് ശേഷം മാത്രമാകും ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുക, കൊടിക്കുന്നിൽ വ്യക്തമാക്കി.

ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+