കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ ഭീകരസംഘടനയെ പോലെ; നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈബി ഈഡന്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: തിരുവനന്തപുരം ലോ കോളജിലെ അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം പി ഹൈബി ഈഡന്‍. ഭീകരസംഘടനകളെപ്പോലെ നിരോധിക്കുന്നത് പോലെ എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെയും സഹപ്രവര്‍ത്തകരെയും എസ് എഫ് ഐ ഗുണ്ടകള്‍ വളരെ ക്രൂരമായാണ് ആക്രമിച്ചതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു. എസ് എഫ് ഐ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുകയാണെന്നും അവരെ ( എസ് എഫ് ഐ) നിരോധിക്കുകയാണു വേണ്ടതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കോളജിലെ യൂണിറ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് കെ എസ് യു നേതാക്കളെ എസ് എഫ് ഐ ആക്രമിച്ചത്.

HIBI

കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന, ആശിഖ് അഷ്‌റഫ്, നിതിന്‍ തമ്പി എന്നിവരെ 20 ഓളം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളജിന് അകത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.

യൂണിയന്‍ ഡേയുമായി ബന്ധപ്പെട്ട് കോളജില്‍ സംഗീത പരിപാടി നടക്കുന്നതിനിടയില്‍ കെ എസ് യു യൂണിറ്റ് ജനറല്‍ സെക്രട്ടറി ആഷിക് അഷ്‌റഫിനെ എസ് എഫ് ഐ പ്രവര്‍ത്തകരായ അനന്തകൃഷ്ണന്‍, ആബിദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് യൂണിറ്റ് പ്രസിഡന്റ് നഫ്‌നയെയും നിതിനെയും കോളജ് ഗേറ്റിന് സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് മര്‍ദ്ദിച്ചത്.

റഹീമിനെ പരിഹസിച്ച് ലുട്ടാപ്പിക്കഥ പങ്കുവെച്ച് വിനു വി ജോണ്‍; ആഹാ എന്തൊരു അന്തസെന്ന് സോഷ്യല്‍ മീഡിയറഹീമിനെ പരിഹസിച്ച് ലുട്ടാപ്പിക്കഥ പങ്കുവെച്ച് വിനു വി ജോണ്‍; ആഹാ എന്തൊരു അന്തസെന്ന് സോഷ്യല്‍ മീഡിയ

വിഷയം നിയമസഭയേയും പ്രക്ഷുബ്ധമാക്കിയിരുന്നു. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇതിലും സംഘര്‍ഷമുണ്ടായിരുന്നു. നിയമസഭയിലേക്ക് പ്രവേശിക്കുന്ന റോഡില്‍ തന്നെ പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു. ഷാഫി പറമ്പില്‍ എം എല്‍ എ, കെ എം അഭിജിത് എന്നിവര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. അതേസമയം എസ് എഫ് ഐ അക്രമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സംഘടിക്കേണ്ടി വരുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

English summary
congress MP Hibi Eden urges govt to ban sfi Like terrorist organization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X