Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് പരിപാടിയിലെ ലീഗ് കൊടി വിലക്ക്; വിവാദമുണ്ടാക്കിയത് പഴയ ഡിവൈഎഫ്‌ഐക്കാരനെന്ന് പിഎംഎ സലാം

കോഴിക്കോട്: തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്രയില്‍ യു ഡി എഫ് സംഘടിപ്പിച്ച പരിപാടിക്കിടെ മുസ്ലിം ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അത്തരം ആരോപണം ഉന്നയിച്ച ആള്‍ ലീഗുകാരനല്ല എന്നാണ് പി എം എ സലാമിന്റെ വാദം.

ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ ആരോപണമുന്നയിച്ച ആള്‍ക്ക് ലീഗുമായി ബന്ധമില്ല എന്നും അയാള്‍ കൈരളി ചാനലില്‍ പോയിരുന്നാണ് കരയുന്നത് എന്നും പി എം എ സലാം പറഞ്ഞു. അതിന് അര്‍ത്ഥം ഈ സംഭവ സ്ഥലത്ത് ഒരു ചാനലും ഉണ്ടായിട്ടില്ല എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

1

സംഭവം കണ്ട ഒരു മനുഷ്യനും ഇല്ല എന്നും ആരോപണം ഉന്നയിച്ച ആള്‍ ഡി വൈ എഫ് ഐക്കാരനാണ് എന്നും അദ്ദേഹം പറഞ്ഞു. അതില്‍ നിന്ന് പുറത്താക്കിയിട്ടോ രാജിവെച്ചിട്ടോ തങ്ങളുടെ തൊഴിലാളി വിഭാഗത്തിന്റെ കൂടെ പ്രവര്‍ത്തിച്ചയാളാണ് എന്നും അതില്‍ നിന്നും സഹിക്കാന്‍ കഴിയാഞ്ഞിട്ട് പുറത്താക്കി വിട്ടതാണ് എന്നും സലാം പറയുന്നു.

2

അയാള്‍ക്ക് ലീഗുമായി ബന്ധമില്ല എന്നും ആറ്റിപ്ര എന്ന് പറയുന്ന പ്രദേശം ലീഗിന്റെ ശക്തി കേന്ദ്രമാണ് എന്നും സലാം ചൂണ്ടിക്കാട്ടി. ഈ സംഭവം നടന്ന വാര്‍ഡ് ലീഗിന് ജനപ്രതിനിധിയുണ്ടായിരുന്ന വാര്‍ഡാണ് എന്നും അത്തരത്തില്‍ ഒരു സ്ഥലത്ത് ലീഗുകാരൊന്നും അറിയാതെ മറ്റൊരു മണ്ഡലത്തില്‍ നിന്ന് വന്ന ഇയാള്‍ ലീഗിന് വേണ്ടി വാദിച്ചു എന്ന് പറയുന്നത് തന്നെ തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.

3

അയാള്‍ക്ക് ലീഗുമായി ബന്ധമില്ല എന്നും ആറ്റിപ്ര എന്ന് പറയുന്ന പ്രദേശം ലീഗിന്റെ ശക്തി കേന്ദ്രമാണ് എന്നും സലാം ചൂണ്ടിക്കാട്ടി. ഈ സംഭവം നടന്ന വാര്‍ഡ് ലീഗിന് ജനപ്രതിനിധിയുണ്ടായിരുന്ന വാര്‍ഡാണ് എന്നും അത്തരത്തില്‍ ഒരു സ്ഥലത്ത് ലീഗുകാരൊന്നും അറിയാതെ മറ്റൊരു മണ്ഡലത്തില്‍ നിന്ന് വന്ന ഇയാള്‍ ലീഗിന് വേണ്ടി വാദിച്ചു എന്ന് പറയുന്നത് തന്നെ തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.

4

കഴക്കൂട്ടം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സനല്‍ എന്ന ഗോപാലകൃഷ്ണന്‍ ലീഗിനെ അധിക്ഷേപിച്ചു എന്നും വേണമെങ്കില്‍ മലപ്പുറത്തോ പാകിസ്ഥാനിലോ കൊണ്ടുപോയിക്കെട്ടിക്കോ എന്നു പറഞ്ഞ് കൊടി എടുത്തെറിഞ്ഞതായി ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ട്.

5

തിരുവനന്തപുരം കോര്‍പറേഷനിലെ കെടുകാര്യസ്ഥതക്കെതിരെ യു ഡി എഫ് നടത്തിയ സമര സ്ഥലത്തായിരുന്നു സംഭവം. മുന്നണിയുടെ പ്രതിഷേധ പരിപാടി ആയതിനാലാണ് മുസ്ലിം ലീഗിന്റെ കൊടിയും കെട്ടാന്‍ തീരുമാനിച്ചത് എന്നായിരുന്നു വെമ്പായം നസീര്‍ പറഞ്ഞത്. യൂത്ത് ലീഗിന്റെ രണ്ടു പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു കൊടി കെട്ടിയത്.

6

എന്നാല്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാര്‍ വന്ന് കൊടി എടുത്ത് എറിഞ്ഞു എന്നും ലീഗിന്റെ കൊടി മലപ്പുറത്ത് പോയി കെട്ട് എന്ന് പറഞ്ഞു എന്നുമായിരുന്നു വെമ്പായം നസീര്‍ പറഞ്ഞത്. മുസ്ലിം ലീഗ് ഇല്ലാതെ എന്ത് യു ഡി എഫ് എന്ന് താന്‍ പറഞ്ഞപ്പോള്‍ ഇവിടെ കെട്ടാന്‍ പറ്റില്ല, അത്ര നിര്‍ബന്ധമണെങ്കില്‍ പാകിസ്താനില്‍ പോയി കെട്ടടാ എന്ന് പറഞ്ഞു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

7

നഗരസഭയില്‍ എല്‍ഡിഎഫിന്റെ അഴിമതി എന്നാരോപിച്ചാണ് യു ഡി എഫ് സമരം സംഘടിപ്പിച്ചിരുന്നത്. ബാനറുകളില്‍ യുഡിഎഫിന്റെ പ്രതിഷേധ ധര്‍ണ എന്ന് എഴുതിയിരുന്നു. എന്നാല്‍ വെമ്പായം നസീറിന്റെ ആരോപണങ്ങള്‍ സനല്‍കുമാര്‍ തള്ളിയിരുന്നു. കോണ്‍ഗ്രസാണ് പരിപാടി ആസൂത്രണം ചെയ്തത് എന്നും ഘടകകക്ഷികളെ ക്ഷണിച്ചിരുന്നില്ല എന്നുമാണ് അദ്ദേഹത്തിന്റെ വാദം.

വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+