Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കളി ഇനി നടക്കില്ല, പണിയുള്ളവർ വേണ്ട, നേതാക്കള്‍ പണിയെടുക്കണം: കടുപ്പിച്ച് കെപിസിസി

തിരുവനന്തപുരം: എതിർപ്പുകള്‍ എല്ലാം തരണം ചെയ്തും അനുനയിപ്പിച്ചും പാർട്ടി പുനഃസംഘടനയുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പുനഃസംഘടനയ്ക്കെതിരെ നേരത്തെ പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ തന്നെ വലിയ രീതിയിലുള്ള എതിർപ്പുകള്‍ ഉയർത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടേയുള്ള നേതാക്കള്‍ എതിർപ്പുമായി എ ഐ സി സി നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും പുനഃസംഘടനയ്ക്ക് അനുകൂലമായ നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചത്.

മറുവശത്ത് പുതിയ നേതൃത്വം അനുനയ നീക്കങ്ങളും സജീവമാക്കി. എതിർപ്പ് ഉന്നയിച്ചവരെ ഒരു പരിധിവരെ സാഹചര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനും സാധിച്ചു. ഇതോടെ പാർട്ടി പുനഃസംഘടന എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് കെ പി സി സി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

പാർട്ടി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്നാണ് കെ പി സി സി കടുപ്പിച്ചിരിക്കുന്നത്

പാർട്ടി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്നാണ് കെ പി സി സി കടുപ്പിച്ചിരിക്കുന്നത്. സർക്കാർ, അർധസർക്കാർ, ബാങ്കിങ്‌ മേഖലയിൽ സ്ഥിരം ജോലിയുള്ളവരെ പദവികളില്‍ നിയമിക്കില്ല. അതോടൊപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെയും ഡി സി സി ഭാരവാഹികളായി പരിഗണിക്കില്ല. ബ്ലോക്ക് പ്രസിഡന്റുമാർക്കും ഇതേ മാനദണ്ഡം ബാധകമായേക്കും.

കേശുവേട്ടനേയും കുടുംബത്തേയും കാണാന്‍ കാവ്യാ മാധവനുമെത്തി: ചിരിപൂരം

ഇത് സംബന്ധിച്ച മാർഗ്ഗ നിർദേശം കെ പി സി സി കീഴ്ഘടകങ്ങള്‍ക്ക് നല്‍കി

ഇത് സംബന്ധിച്ച മാർഗ്ഗ നിർദേശം കെ പി സി സി കീഴ്ഘടകങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിയുന്നവർക്കായിരിക്കണം മുൻഗണന. ഇതോടെ പാർട്ടി പ്രവർത്തനം കൂടുതല്‍ സജീവമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മറ്റ് ജോലികള്‍ ചെയ്യുന്നവരെ പാർട്ടി പദവികളില്‍ നിയമിച്ചത് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതിന്റെ കൂടെ ഒരു അനുഭവത്തിലാണ് ഇത്തരമൊരു തീരുമാനം.

കെ പി സി സി ഭാരവാഹികള്‍ക്ക് സമാനമായി കീഴ് ഘടകങ്ങളിലും ജംബോ

കൂടാതെ കൂടുതല്‍ ആളുകള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കും. കെ പി സി സി ഭാരവാഹികള്‍ക്ക് സമാനമായി കീഴ് ഘടകങ്ങളിലും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. 5 വർഷം കമ്മിറ്റികളില്‍ ഇരുന്നവരേയും ഒഴിവാക്കും. നിലവിലുള്ള ഭാരവാഹികളിൽ കഴിവും പ്രവർത്തനമികവുമുള്ളവരെ ഡി സി സി ഭാരവാഹികളാക്കാം. ഡി സി സി ഭാരവാഹികൾ, എക്‌സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരിൽ 50 ശതമാനം പേരെങ്കിലും യുവജനങ്ങളും പുതുമുഖങ്ങളുമായിരിക്കണമെന്നും നിർദേശമുണ്ട്. സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കും.

യൂത്ത് കോൺഗ്രസിൽ 2010-നുമുമ്പ് പ്രവർത്തിച്ചിരുന്നവരും ഇപ്പോഴും സംഘടനയിൽ

യൂത്ത് കോൺഗ്രസിൽ 2010-നുമുമ്പ് പ്രവർത്തിച്ചിരുന്നവരും ഇപ്പോഴും സംഘടനയിൽ ഒരു പദവിയും ലഭിച്ചിട്ടില്ലാത്തതുമായ ഭാരവാഹികൾക്കും പ്രത്യേക പരിഗണനയുണ്ടാവും. നിയോജകമണ്ഡലം പ്രസിഡന്റുമാർ, ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരെ പരിഗണിക്കാ. മുൻ കെ.പി.സി.സി. വിശാല എക്‌സിക്യുട്ടീവ് അംഗങ്ങൾ, പോഷകസംഘടന ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാനഭാരവാഹികള്‍ മുന്പ് സമാന പദവികളില്‍ പ്രവർത്തിച്ചിരുന്നവർക്കും ചുമതലയില്‍ വരാന്‍ അവസരമുണ്ട്.

ജില്ലയില്‍ കുറഞ്ഞത് ഒരു ബ്ലോക്കിലെങ്കിലും വനിതയായിരിക്കണം

ജില്ലയില്‍ കുറഞ്ഞത് ഒരു ബ്ലോക്കിലെങ്കിലും വനിതയായിരിക്കണം പ്രസിഡന്റ്. നിയോജക മണ്ഡലത്തിലേക്ക് വരുമ്പോള്‍ ഒരു മണ്ഡലം അധ്യക്ഷ പദവി വനിതയ്ക്ക് നല്‍കണം. രാഷ്ട്രീയേതര സംഭവങ്ങളിൽ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കരുത്. പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗക്കാർക്കും ഡി സി സി ഭാരവാഹികൾ, എക്‌സിക്യുട്ടീവ് കമ്മിറ്റി എന്നിവയിൽ പ്രാതിനിധ്യം നൽകണം.

മാനദണ്ഡങ്ങള്‍ മുന്‍ നിർത്തി ഡി സി സി പ്രസിഡന്റുമാർ

കൃത്യമായ ചർച്ചകളുടെ അടിസ്ഥാനത്തിലാവണം നിയമനമെന്നും നിർദ്ദേശമുണ്ട്. മാനദണ്ഡങ്ങള്‍ മുന്‍ നിർത്തി ഡി സി സി പ്രസിഡന്റുമാർ മുന്‍ പ്രസിഡന്റുമാർ, ജില്ലയില്‍ നിന്നുള്ള കെ പി സി സി ഭാരവാഹികള്‍ എംപിമാർ എം എല്‍ എമാർ മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായി ഭാരവാഹി ചർച്ചകള്‍ നടത്തണം. പാനല്‍ തയ്യാറാക്കേണ്ട ചുമതല. ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിമാരാണ്. ഈ മാസം ഏഴാം തീയതിക്കകം പാനല്‍ തയ്യാറാക്കി നല്‍കണം. 15 നകം ഡി സി സി ഭാരവാഹികളുടെ പാനല്‍ പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ്

സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് പുനഃസംഘടന സംബന്ധിച്ച പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കെ പി സി സി മുന്നോട്ട് വെച്ച മാനദണ്ഡങ്ങളില്‍ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തൃപ്തരയായിരുന്നു. അവർകൂടി അംഗീകരിച്ച മാനദണ്ഡങ്ങൾക്കാണ് രൂപംനൽകിയിരിക്കുന്നത്.

സംഘടന തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ്

സംഘടന തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് പുനസംഘടന പൂർത്തിയാക്കിയാൽ കാര്യങ്ങൾ കൈവിടാൻ സാധ്യതയുണ്ടെന്ന ആശങ്കയായിരുന്നു ഗ്രൂപ്പ് നേതാക്കള്‍. അതുകൊണ്ടാണ് അവർ എതിർപ്പ് ഉന്നയിച്ച് എ ഐ സി സി നേരത്തെ നേരില്‍ കണ്ട് തന്നെ അതൃപ്തി അറിയിച്ചത്. ഡി സി സി, കെ സി സി സി പുനഃസംഘടനയിൽ നേരത്തേ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാക്ക് ഹൈക്കമാന്റ് നൽകിയിട്ട് പോലും അവസാന നിമിഷം പട്ടിക മുഴുവൻ അട്ടിമറിക്കപ്പെട്ടുവെന്ന കാര്യവും ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടി.

തങ്ങള്‍ നിർദേശിച്ച നിർദ്ദേശിച്ച പേരുകൾ പലതും ദില്ലയിലെ ചർച്ചയിൽ ഒഴിവാക്കപ്പെട്ടു

തങ്ങള്‍ നിർദേശിച്ച നിർദ്ദേശിച്ച പേരുകൾ പലതും ദില്ലയിലെ ചർച്ചയിൽ ഒഴിവാക്കപ്പെട്ടു. പല നേതാക്കളും തഴയപ്പെട്ടു എന്ന ആക്ഷേപവും നേതാക്കൾ ഉന്നയിച്ചിരുന്നു. സഹഭാരവാഹികളെ കണ്ടെത്താനുള്ള പുനഃസംഘടനയിലും തത്സ്ഥിതി ആവർത്തിച്ചേക്കുമെന്നായിരുന്നു ഗ്രൂപ്പുകളുടെ ആശങ്ക. അത്തരത്തിൽ സംഭവിച്ചാൽ പാർട്ടി പൂർണമായും തങ്ങളുടെ കൈപ്പിടിയിൽ നിന്നും നഷ്ടമാകുമെന്ന് നേതാക്കൾ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ എ ഐ സി സി നിലപാടിന് മുന്നിലും സതീശനും സുധാകരനും നടത്തിയ അനുനയ ചർച്ചകള്‍ക്ക് മുന്നിലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വഴങ്ങുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+